കൊച്ചി:നടൻ ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് അറിയില്ലെന്ന് താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ശ്വേത മേനോൻ പോലീസിന് മൊഴി നൽകി. ടിനി ടോമിനെതിരായ നടി അൻസിബ ഹസന്റെ പരാതിയിയെ തുടർന്നാണ് കടവന്ത്ര പോലീസ് ശ്വേത മേനോന്റെ മൊഴിയെടുത്തത്. തനിക്കെതിരെ ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയെന്നും തന്നെ ജഹാദി എന്നു വിളിച്ചെന്നുമാണ് അൻസിബ നൽകിയ പരാതിയിൽ പറയുന്നത്. കൂടാതെ താൻ ചിലരെ മതം മാറ്റാൻ ശ്രമിച്ചെന്ന് ടിനി ടോം ആരോപിച്ചതായും ഈ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. ഈ പരാതിയുമായി ബന്ധപ്പെട്ടാണ് ശ്വേത മേനോന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയത്. ടിനി ടോം വർഗിയ അധിക്ഷേപം നടത്തിയതിനെ കുറിച്ചോ, അൻസിബ മതം മാറാൻ ടിനി ടോം പറഞ്ഞതിനെ കുറിച്ചോ തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് ശ്വേത പോലീസിന് മൊഴി നൽകിയത്. ഉടൻ തന്നെ ടിനി ടോമിന്റെ മൊഴി രേഖപ്പെടുത്താനാണ് പോലീസിന്റെ തീരുമാനം. കഴിഞ്ഞ ദിവസം…
Read MoreDay: June 16, 2026
മതം മാറാൻ പറഞ്ഞതിനെക്കുറിച്ചോ, ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് അറിയില്ല: ശ്വേതാ മേനോൻ
കൊച്ചി:നടൻ ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് അറിയില്ലെന്ന് താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ശ്വേത മേനോൻ പോലീസിന് മൊഴി നൽകി. ടിനി ടോമിനെതിരായ നടി അൻസിബ ഹസന്റെ പരാതിയിയെ തുടർന്നാണ് കടവന്ത്ര പോലീസ് ശ്വേത മേനോന്റെ മൊഴിയെടുത്തത്. തനിക്കെതിരെ ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയെന്നും തന്നെ ജഹാദി എന്നു വിളിച്ചെന്നുമാണ് അൻസിബ നൽകിയ പരാതിയിൽ പറയുന്നത്. കൂടാതെ താൻ ചിലരെ മതം മാറ്റാൻ ശ്രമിച്ചെന്ന് ടിനി ടോം ആരോപിച്ചതായും ഈ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. ഈ പരാതിയുമായി ബന്ധപ്പെട്ടാണ് ശ്വേത മേനോന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയത്. ടിനി ടോം വർഗിയ അധിക്ഷേപം നടത്തിയതിനെ കുറിച്ചോ, അൻസിബ മതം മാറാൻ ടിനി ടോം പറഞ്ഞതിനെ കുറിച്ചോ തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് ശ്വേത പോലീസിന് മൊഴി നൽകിയത്. ഉടൻ തന്നെ ടിനി ടോമിന്റെ മൊഴി രേഖപ്പെടുത്തും എന്നാണ് പോലീസിന്റെ തീരുമാനം. കഴിഞ്ഞ…
Read Moreഅശ്ലീല പ്രചരണം ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കല്‍ പോക്സോ ലൈംഗിക ചൂഷണം: യൂട്യൂബര്‍ തൊപ്പിക്കും സംഘത്തിനുമെതിരായ പരാതി: അക്കൗണ്ടുകള്‍ പോലീസ് പരിശോധിക്കുന്നു
കൊച്ചി: യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച് കളമശേരി പോലീസ്. ഇവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പോലീസ് പരിശോധിച്ച് വരികയാണ്. അഡ്വ. ശ്രീജിത്ത് പെരുമനയാണ് തൊപ്പിക്കും സംഘത്തിനുമെതിരെ പരാതി നല്‍കിയത്. പരാതിക്ക് അടിസ്ഥാനമായ കാലഘട്ടത്തില്‍ തൊപ്പിയും സംഘവും താമസിച്ചിരുന്നത് കളമശേരി പോലീസ് സ്റ്റേഷന് പരിധിയില്‍ ആയിരുന്നു. അശ്ലീല പ്രചരണം, ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കല്‍, പോക്സോ, ലൈംഗിക ചൂഷണം തുടങ്ങിയ പരാതികളിലാണ് തൊപ്പിക്കെതിരെ അന്വേഷണം നടക്കുന്നത്. തൊപ്പിയും സംഘവും പിരിഞ്ഞ ശേഷം നിഹാദിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. നിഹാദും ഒപ്പമുണ്ടായിരുന്ന മമ്മു എന്ന മുഹമ്മദും ഷമീറും പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തിയിരുന്നു. തൊപ്പി എംഡിഎംഎ ഉപയോഗിക്കുകയും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ചൂഷണം ചെയ്യുകയും ചെയ്തിട്ടുണ്ട് എന്നാണ് സുഹൃത്തുക്കള്‍ ആരോപിച്ചത്. തൊപ്പിയുടെ മുറിയില്‍ നിന്നും കഞ്ചാവ് പാക്കറ്റ് പുറത്തെടുക്കുന്ന വീഡിയോയും പുറത്തുവിട്ടിരുന്നു. തൊപ്പി ലൈംഗിക ചൂഷണം നടത്തിയെന്നും പ്രായപൂര്‍ത്തിയാകാത്ത…
Read More‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ മുദ്രാവാക്യത്തിൽ പാളിത്തുടങ്ങി; വെള്ളാപ്പള്ളിയിൽ തെറ്റുപറ്റി; അനുഭവത്തിൽ നിന്ന് എല്ലാം ശരിയാക്കാൻ പഠിച്ചെന്ന് പി രാജീവ്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്ന മുദ്രാവാക്യം ശരിയായില്ലെന്ന് മുൻമന്ത്രി പി. രാജീവ്. ജനങ്ങൾക്കിടയിൽ മറ്റൊരു ബോധമാണ് ആ മുദ്രാവാക്യം സൃഷ്ടിച്ചത്. വർഗ ബഹുജന സംഘടനകൾ സ്വതന്ത്രപരമായിരിക്കണം എന്നത് രേഖകളിൽ മാത്രം വിശ്രമിക്കുന്നുവെന്ന് പി. രാജീവ് പറഞ്ഞു. വെള്ളാപ്പള്ളിയിൽ തെറ്റുപറ്റി. വെള്ളാപ്പള്ളിക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിൽ വീഴ്ച പറ്റിയിട്ടുണ്ട്. കമ്പ്യൂട്ടറിൽ ചെയ്യുന്ന പോലെ അൺഡു ചെയ്യാൻ പറ്റില്ല. അനുഭവത്തിൽനിന്ന് ഭാവിയിൽ ഇത്തരം വിഷയങ്ങളിൽ എങ്ങനെ ഇടപെടണമെന്ന് മനസിലായി. സാങ്കേതികത്വം നോക്കേണ്ടിയിരുന്നില്ലെന്നും പി. രാജീവ് പറഞ്ഞു. ശബരിമല സ്വർണക്കൊള്ളയിൽ നടപടി സ്വീകരിക്കണമായിരുന്നു. പാർട്ടിയുടെ സംഘടനാ സാങ്കേതികത്വങ്ങൾ അല്ല നോക്കേണ്ടിയിരുന്നതെന്നും വിലയിരുത്തലുണ്ടായി. പ്രതിഭാഗം അഭിഭാഷകനെ സർക്കാർ വക്കീൽ ആക്കിയതും ചർച്ച ചെയ്യപ്പെടേണ്ടതാണ്. ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പ് എന്നിവയിലെ തോൽവിയിൽ പാർട്ടി പരിശോധന നടത്തിയിരുന്നു. വികസന പ്രവർത്തനങ്ങൾ നടത്തിയത് തുടർഭരണം ലഭിക്കുമെന്ന് കരുതിയെന്നും അദ്ദേഹം പറഞ്ഞു.
Read Moreപിന്നാലെ നടന്ന് നിരന്തരം ശല്യം ചെയ്തു, ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു: യുവതിയുടെ ഭർത്താവും സഹോദരനും ചേർന്ന് യുവാവിനെ കൊലപ്പെടുത്തി; മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചു
ബെല്ലാരി: കർണാടകയിലെ ബെല്ലാരിയിൽ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചുകളഞ്ഞ സംഭവത്തിൽ യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. സ്വകാര്യ ലാബിലെ ജീവനക്കാരനായിരുന്ന ബസവനഗൗഡ പാട്ടീൽ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ശ്വേത, ഭർത്താവ് ദൊഡ്ഡ ബസവന ഗൗഡ, സഹോദരൻ വിജയ് എന്നിവരാണ് പിടിയിലായത്. ജൂൺ ഏഴിന് പകുതി കത്തിയ നിലയിൽ ശിവപുര താന്പ്രഹള്ളി എൽഎൽസി കനാലിന് സമീപം മൃതദേഹം കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്. ഒരു വർഷമായി ബസവനഗൗഡ പാട്ടീൽ നിരന്തരം ശ്വേതയെ ശല്യപ്പെടുത്തിയിരുന്നു. ഇയാൾ ശ്വേതയെ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുന്ന ഫോൺ കോൾ റെക്കോർഡുകളും പോലീസിന് ലഭിച്ചു. യുവാവിന്റെ നിരന്തര ശല്യത്തെ തുടർന്നാണ് ജൂൺ ആറിന് ആളൊഴിഞ്ഞ ഒരു സ്ഥലത്തേക്ക് ക്ഷണിച്ചുവരുത്തി ദൊഡ്ഡ ബസവന ഗൗഡയും സഹോദരൻ മുരളിയും ചേർന്ന് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം കനാലിന് സമീപമെത്തിച്ച് പെട്രോളൊഴിച്ച് കത്തിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി…
Read Moreപത്താംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചു: സ്കൂൾ പ്രിൻസിപ്പലിന്റെ മകനെതിരേ കേസെടുത്തു
ഗാന്ധിനഗർ: ഗുജറാത്തിലെ ഗാന്ധിനഗറിൽ പത്താംക്ലാസ് വിദ്യാർഥിനിക്ക് നേരെയുണ്ടായ ലൈംഗീക അതിക്രമത്തിൽ സ്കൂൾ പ്രിൻസിപ്പലിന്റെ മകനെതിരെ പോലീസ് കേസ്. സ്കൂളിന്റെ ഹോസ്റ്റലിൽ താമസിച്ചിരുന്ന വിദ്യാർഥിനിക്ക് നേരെയാണ് അതിക്രമമുണ്ടായത്. സെക്ടർ-21 പോലീസ് സ്റ്റേഷനിലാണ് പ്രതിക്കെതിരെ നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള പോക്സോ നിയമപ്രകാരവും, എസ്സി-എസ്ടി (പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ) നിയമപ്രകാരവുമുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. പരാതി പ്രകാരം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നുള്ള കുട്ടി പത്താം ക്ലാസ് ബോർഡ് പരീക്ഷയ്ക്കുള്ള തയാറെടുപ്പിനായാണ് സ്കൂൾ ഹോസ്റ്റലിൽ താമസിച്ചിരുന്നത്. ഈ സമയത്ത് പ്രതി കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. പ്രതി കുട്ടിയെ തന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും, കുട്ടിയുടെ സമ്മതമില്ലാതെ പലതവണ ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്തു എന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. അതിക്രമങ്ങൾ നേരിടേണ്ടി വന്നിട്ടും കുട്ടി പഠനം തുടരുകയും പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതുകയും ചെയ്തു.…
Read Moreഇവൾ മിസ്റ്റി, മയക്കുമരുന്ന് കണ്ടുപിടിക്കാൻ വിദഗ്ധ; ഓപ്പറേഷൻ തൂഫാൻ സംഘത്തിനൊപ്പം മിന്നു ന്ന പ്രകടനം; ബഹുമതികൾ വാരിക്കൂട്ടുന്നതിൽ മിടുക്കി
കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടക്കുന്ന പരിശോധനയിൽ താരമായി മിസ്റ്റി. എറണാകുളം റൂറൽ ജില്ലാ പോലീസിലെ കെ 9 സ്ക്വാഡിലെ നർക്കോട്ടിക്ക് സ്നിഫർ ആണ് എട്ട് വയസുള്ള ലാബ്രഡോർ റിട്രീവ് വിഭാഗത്തിലെ മിസ്റ്റി. മയക്കുമരുന്ന് കണ്ടുപിടിക്കാൻ വിദഗ്ധയാണ്. ഇതിനുള്ള പ്രത്യേക പരിശീലനവും നേടിയിട്ടുണ്ട്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പെരുമ്പാവൂർ പട്ടണത്തിലും, മറ്റ് സ്റ്റേഷൻ പരിധികളിലും നടന്ന മയക്കുമരുന്ന് വേട്ടയിൽ നിർണായക സ്വാധീനമായിരുന്നു. മികച്ച സേവനത്തിന് പലതവണ ഗുഡ് സർവീസ് എൻട്രി ഉൾപ്പെടെ ബഹുമതി ലഭിച്ചിട്ടുണ്ട്. സീനിയർ സിപിഒമാരായ കെ.ജെ. രാജീവ്, വി.എ. ശ്രീകുമാർ എന്നിവരാണ് ഹാൻഡ്ലർമാർ. മിസ്റ്റിയെ കൂടാതെ എക്സ്പ്ലൊസീവ് സ്നിഫർമാരായ ജാമി, ബെർട്ടി, അർജുൻ, ക്രൈം സീൻ ട്രാക്കർമാരായ മാർലി, ടിൽഡ എന്നിവരാണ് കെ9 സ്ക്വാഡിലുള്ളത്. ജിസ്യ പാലോറാൻ
Read Moreചരിത്രത്താളിൽ വീണ്ടും ഇടംപിടിച്ച് വിഡി… ബജറ്റ് അവതരിപ്പിക്കുന്ന നാലാമത്തെ മുഖ്യമന്ത്രി; മന്ത്രിയാകാതെ മുഖ്യമന്ത്രിയായി; മൂന്നാമത്തെ കോൺഗ്രസുകാരൻ
തിരുവനന്തപുരം: വി.ഡി. സതീശൻ, ജൂണ്‍ 19നു തന്റെ കന്നി ബജറ്റ് അവതരിപ്പിക്കുന്പോൾ കേരള നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുന്ന നാലാം മുഖ്യമന്ത്രിയെന്ന ചരിത്രനേട്ടത്തിന് ഉടമയാകും. മന്ത്രിയാകാതെ മുഖ്യമന്ത്രിയായി ആദ്യബജറ്റ് അവതരിപ്പിച്ചെന്ന റെക്കോർഡും അദ്ദേഹത്തിനു സ്വന്തമാകും. മുന്‍പ് ആർ. ശങ്കറും ഇ.കെ. നായനാരും ഉമ്മൻ ചാണ്ടിയുമായിരുന്നു ബജറ്റ് അവതരിപ്പിച്ച മുഖ്യമന്ത്രിമാർ. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരിൽ ബജറ്റ് അവതരിപ്പിക്കുന്ന മൂന്നാമനും. മുഖ്യമന്ത്രിയായിരിക്കേ കേരള നിയമസഭയിൽ ആദ്യബജറ്റ് അവതരിപ്പിച്ചത് ആർ. ശങ്കറാണ്. 1960ലെ പട്ടം താണുപിള്ള മന്ത്രിസഭയിലെ ധനവകുപ്പോടു കൂടിയ ഉപമുഖ്യമന്ത്രിയായിരുന്നു ശങ്കർ. 1962 സെപ്റ്റംബറിൽ പട്ടം താണുപിള്ള രാജിവച്ചതിനെത്തുടർന്ന് ശങ്കർ മുഖ്യമന്ത്രിയായി. ധനവകുപ്പു മുഖ്യമന്ത്രിതന്നെ കൈവശം വച്ചതിനെത്തുടർന്ന് 1963-64, 1964- 65 സാന്പത്തിക വർഷങ്ങളിലെ ബജറ്റ് ശങ്കർ അവതരിപ്പിച്ചു. ബജറ്റ് അവതരിപ്പിച്ച മുഖ്യമന്ത്രിമാരിൽ പ്രായം കുറഞ്ഞ ആളും ആർ. ശങ്കറായിരുന്നു. മുഖ്യമന്ത്രിയായിരിക്കേ 1963ൽ ബജറ്റ് അവതരിപ്പിക്കുന്പോൾ 54 വയസായിരുന്നു ആർ. ശങ്കറിന്റെ പ്രായം.…
Read More