കൊച്ചി:നടൻ ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് അറിയില്ലെന്ന് താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ശ്വേത മേനോൻ പോലീസിന് മൊഴി നൽകി. ടിനി ടോമിനെതിരായ നടി അൻസിബ ഹസന്റെ പരാതിയിയെ തുടർന്നാണ് കടവന്ത്ര പോലീസ് ശ്വേത മേനോന്റെ മൊഴിയെടുത്തത്.
തനിക്കെതിരെ ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയെന്നും തന്നെ ജഹാദി എന്നു വിളിച്ചെന്നുമാണ് അൻസിബ നൽകിയ പരാതിയിൽ പറയുന്നത്. കൂടാതെ താൻ ചിലരെ മതം മാറ്റാൻ ശ്രമിച്ചെന്ന് ടിനി ടോം ആരോപിച്ചതായും ഈ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
ഈ പരാതിയുമായി ബന്ധപ്പെട്ടാണ് ശ്വേത മേനോന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയത്. ടിനി ടോം വർഗിയ അധിക്ഷേപം നടത്തിയതിനെ കുറിച്ചോ, അൻസിബ മതം മാറാൻ ടിനി ടോം പറഞ്ഞതിനെ കുറിച്ചോ തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് ശ്വേത പോലീസിന് മൊഴി നൽകിയത്.
ഉടൻ തന്നെ ടിനി ടോമിന്റെ മൊഴി രേഖപ്പെടുത്താനാണ് പോലീസിന്റെ തീരുമാനം. കഴിഞ്ഞ ദിവസം നീനാ കുറുപ്പിന്റെ മൊഴിയെടുത്തിരുന്നു. അന്വേഷണ റിപ്പോർട്ട് ഈയാഴ്ച സമർപ്പിക്കും.
