ജോലി ലഭിക്കുക എന്നതിനേക്കാൾ വലിയൊരു കരിയർ നാഴികക്കല്ല് അത് സ്വന്തം മാതാപിതാക്കളുമായി പങ്കിടാൻ സാധിക്കുക എന്നതാണെന്ന് തെളിയിക്കുകയാണ് ഒരു യുവതി. ഹൈദരാബാദിലെ ആമസോൺ കമ്പനിയിൽ ജീവനക്കാരിയായ ശ്രേയാഷി എന്ന യുവതി തന്റെ മാതാപിതാക്കളെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുവന്ന നിമിഷങ്ങൾ പകർത്തിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നെറ്റിസൺസിന്റെ ഹൃദയം കവരുന്നത്. തന്റെ ഇൻസ്റ്റാഗ്രാം റീലിലൂടെയാണ് ശ്രേയാഷി ഈ മനോഹരമായ നിമിഷം പങ്കുവെച്ചത്. ഒരു വർഷത്തിലേറെയായി ആമസോണിൽ ജോലി ചെയ്യുന്ന ശ്രേയാഷിയുടെ ദീർഘകാലത്തെ ഒരു ആഗ്രഹമായിരുന്നു തന്റെ മാതാപിതാക്കൾക്ക് താൻ ജോലി ചെയ്യുന്ന അന്തരീക്ഷം നേരിട്ട് കാണിച്ചുകൊടുക്കുക എന്നത്. “ഈ യാത്രയിലെ ഏറ്റവും സന്തോഷകരമായ ഭാഗം ഇവിടെ എത്തിപ്പെട്ടു എന്നതല്ല. മറിച്ച്, മാതാപിതാക്കളുടെ കണ്ണുകളിൽ നമ്മളെക്കുറിച്ചുള്ള അഭിമാനം കാണുമ്പോൾ നമ്മൾ എടുത്ത എല്ലാ പ്രയത്നങ്ങൾക്കും ഫലമുണ്ടായി എന്ന് തോന്നും. സ്വന്തം ജോലിസ്ഥലം കുടുംബത്തിന് കാണിച്ചുകൊടുക്കുക എന്നത് ഏതൊരു പെൺകുട്ടിയുടെയും സ്വപ്നമാണ്…
Read MoreDay: June 18, 2026
ഇന്ത്യാ പോസ്റ്റിന് ഇനി ഡ്രോൺ ഡെലിവറിയും: ആകാശദൂതുമായി തപാൽ വകുപ്പ്
പരവൂർ: കഠിനമായ മലനിരകളും പ്രകൃതിദുരന്തങ്ങളും മൂലം തപാൽ വിതരണം പ്രതിസന്ധിയിലാകുന്ന ഉൾഗ്രാമങ്ങളിലേക്ക് ഇനി ഇന്ത്യ പോസ്റ്റിന്റെ ഡ്രോൺ തപാൽ പറന്നെത്തും. പ്രമുഖ ഡ്രോൺ കമ്പനിയായ സ്കൈ എയർ മൊബിലിറ്റിയുമായി കൈകോർത്ത് രാജ്യത്തെ ഏറ്റവും വലിയ തപാൽ ഡ്രോൺ ശൃംഖലയ്ക്ക് ഇന്ത്യ പോസ്റ്റ് തുടക്കം കുറിച്ചു. ഹിമാചൽ പ്രദേശ്, ആസാം എന്നീ സംസ്ഥാനങ്ങളിലെ 150 ഓളം ദുർഘട റൂട്ടുകളിലാണ് ഈ അത്യാധുനിക സേവനം നിലവിൽ വരുന്നത്. കരാർ ഒപ്പിട്ട് വെറും 72 മണിക്കൂറിനുള്ളിൽ, ഹിമാചൽ പ്രദേശിലെ മാണ്ടിയിൽ നിന്ന് ജൂൺ 12-ന് ആദ്യ ഡ്രോൺ സർവീസ് വിജയകരമായി ആരംഭിച്ചു. ഹിമാചലിലെ 110 കേന്ദ്രങ്ങളെയും ആസാമിലെ 40 കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചാണ് ആദ്യഘട്ടത്തിൽ ഈ ശൃംഖല പ്രവർത്തിക്കുക. സാധാരണ ഡ്രോണുകളിൽ നിന്ന് വ്യത്യസ്തമായി, കൃത്രിമബുദ്ധിയുടെ ഏറ്റവും പുതിയ രൂപമായ ഫിസിക്കൽ എഐ സാങ്കേതികവിദ്യയിലാണ് ഈ ഡ്രോണുകൾ പ്രവർത്തിക്കുന്നത്. മുൻകൂട്ടി നിശ്ചയിച്ച വഴിയിലൂടെ…
Read Moreഇന്ത്യക്കാർ ലോകത്തിലെ ഏറ്റവും വലിയ സ്നേഹമുള്ളവർ”: അനുഭവങ്ങൾ പങ്കുവെച്ച് വിദേശ വനിതയുടെ വീഡിയോ വൈറൽ!
ഇന്ത്യക്കാരുടെ അതിഥിസൽക്കാരത്തെയും സ്നേഹത്തെയും വാനോളം പുകഴ്ത്തിക്കൊണ്ട് വിദേശ വനിതയായ പേജ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. ഒറ്റയ്ക്ക് ഇന്ത്യയിൽ യാത്ര ചെയ്യുന്ന തനിക്ക് ലഭിച്ച മറക്കാനാകാത്ത ചില അനുഭവങ്ങളാണ് പേജ് തന്റെ വീഡിയോയിലൂടെ പങ്കുവെക്കുന്നത്. താൻ കണ്ടുമുട്ടിയതിൽ വെച്ച് ഏറ്റവും കൂടുതൽ അതിഥിമര്യാദയുള്ള ആളുകളാണ് ഇന്ത്യക്കാരെന്നും, ഈ നിലപാടിൽ താൻ ഉറച്ചുനിൽക്കുമെന്നും പേജ് വ്യക്തമാക്കുന്നു. ഒരു ദിവസം രാത്രി വൈകി ഡൽഹിയിൽ വിമാനമിറങ്ങിയപ്പോൾ പേജ് ബുക്ക് ചെയ്ത ഹോട്ടൽ സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് വാഹനങ്ങൾക്ക് പ്രവേശനമില്ലായിരുന്നു. എന്നാൽ പേജിനെ വഴിയിൽ ഉപേക്ഷിക്കാൻ അവിടുത്തെ ഊബർ ഡ്രൈവർ തയ്യാറായില്ല. അയാൾ വാഹനം സുരക്ഷിതമായ ഒരിടത്ത് പാർക്ക് ചെയ്ത ശേഷം, പേജിന്റെ സുരക്ഷ ഉറപ്പാക്കാൻ ഹോട്ടൽ വരെ കൂടെ നടന്നുചെന്നു. ഒരു അപരിചിതനായ വ്യക്തി തന്റെ സുരക്ഷയ്ക്കായി ഇത്രയും ചെയ്തത് അവരെ ഏറെ അത്ഭുതപ്പെടുത്തി. ഒരു ഫാർമസിയിൽ സാധനം…
Read Moreയുവതിയെ കെട്ടിയിച്ച് ബലാത്സംഗം ചെയ്തു, മതം മാറ്റാൻ പ്രേരിപ്പിച്ചു, പ്രാർഥിച്ച് മുഖത്തേക്ക് ഊതി: നാഗ്പൂർ മതപരിവർത്തനക്കേസ്; ഒളിവിൽ കഴിഞ്ഞ മുസ്ലീം പണ്ഡിതൻ അറസ്റ്റിൽ
നാഗ്പൂർ: നിർബന്ധിത മതപരിവർത്തനക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുസ്ലീം പണ്ഡിതൻ ഹസ്രത്ത് മൗലാന അറസ്റ്റിൽ. എയർഫോഴ്സ് ഉദ്യോഗസ്ഥന്റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് ഒളിവിൽ പോയ മൗലാനയെക്കുറിച്ച് നാഗ്പൂർ പോലീസിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മധ്യപ്രദേശിൽ വച്ച് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. പഴയ സഹപാഠിയും കൂട്ടാളികളും ചേർന്ന് തന്നെ കൂട്ടബലാത്സംഗം ചെയ്തുവെന്നും ഭീഷണിപ്പെടുത്തി പണം തട്ടിയെന്നും ആഭിചാരക്രിയകൾക്കും നിർബന്ധിത മതപരിവർത്തനത്തിനും ഇരയാക്കിയെന്നും യുവതി പോലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. യുവതിയുടെ പഴയ സഹപാഠിയും കേസിലെ പ്രധാന പ്രതിയുമായ അയാസ് താജ് മദാരെ(26)യാണ് വീഡിയോയിലുള്ളത്. ഭയന്ന് കരയുന്ന യുവതിയുടെ കൈകൾ ഇയാൾ ബലമായി പിടിച്ച് വച്ചിരിക്കുന്നതും ഉറുദു മന്ത്രങ്ങളും കൽമയും ചൊല്ലി യുവതിയുടെ മുഖത്തേക്ക് തുടർച്ചയായി ഊതുന്നതും വീഡിയോയിൽ ദൃശ്യമാണ്.…
Read Moreസോഷ്യൽ മീഡിയ ഇന്ത്യയെക്കുറിച്ച് എന്നോട് കള്ളം പറഞ്ഞു”: ചെന്നൈ മറീന ബീച്ചിലെ കാഴ്ചകളിൽ അത്ഭുതപ്പെട്ട് ബ്രിട്ടീഷ് സഞ്ചാരി; വീഡിയോ വൈറൽ!
ഇന്ത്യയെക്കുറിച്ചുള്ള ഓൺലൈൻ സ്റ്റീരിയോടൈപ്പുകളെയും കുപ്രചാരണങ്ങളെയും ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു ബ്രിട്ടീഷ് വിനോദസഞ്ചാരിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ഡിജിറ്റൽ ക്രിയേറ്ററായ ജാക് ഹീറ്റൺ പങ്കുവെച്ച ‘സോഷ്യൽ മീഡിയ ഇന്ത്യയെക്കുറിച്ച് എന്നോട് പൂർണമായും കള്ളം പറഞ്ഞു’ എന്ന വീഡിയോയാണ് ദശലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗര ബീച്ചായ തമിഴ്നാട്ടിലെ ചെന്നൈ മറീന ബീച്ച സന്ദർശിച്ച ശേഷമുള്ള തന്റെ അനുഭവമാണ് ജാക് ഇതിലൂടെ പങ്കുവെക്കുന്നത്.ഇന്ത്യയിലെ പൊതുസ്ഥലങ്ങൾ എപ്പോഴും അഴുക്കുപിടിച്ചതാണെന്ന തരത്തിലുള്ള ഓൺലൈൻ വിദ്വേഷ പ്രചാരണങ്ങളെ പാടെ തള്ളിക്കളയുന്നതാണ് മറീന ബീച്ചിലെ കാഴ്ചകളെന്ന് ജാക് വ്യക്തമാക്കുന്നു. ബീച്ചും പരിസരവും വളരെ വൃത്തിയുള്ളതാണെന്നും മാലിന്യങ്ങൾ ഒന്നുംതന്നെ കാണാനില്ലെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്. നമ്മൾ ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബീച്ചിലാണ് നിൽക്കുന്നത്. ഇത് ഇന്ത്യയിലാണെന്ന് നിങ്ങൾ വിശ്വസിക്കുമോ? ഇവിടെ കാര്യമായി മാലിന്യങ്ങളൊന്നും തന്നെയില്ല, വളരെ…
Read Moreനന്നായി ഗോൾ അടിച്ചുകൊണ്ടിരിക്കുന്നതിനിടെ കറണ്ട് പോകുന്നത് എന്ത് കഷ്ടമാണല്ലേ? ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിനിടെ കറണ്ട് പോയി; കെഎസ്ഇബി ഓഫീസിലെത്തി കളി കണ്ട് യുവാക്കളുടെ പ്രതിഷേധം
കൊച്ചി: ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിനിടെ കറണ്ട് പോയതിനെത്തുടർന്ന് കെഎസ്ഇബി ഓഫീസിലെത്തി കളി കണ്ട് യുവാക്കളുടെ പ്രതിഷേധം. ബുധനാഴ്ച എറണാകുളം കാഞ്ഞൂര്‍ പുതിയേടം കെഎസ്ഇബി ഓഫീസിലായിരുന്നു സംഭവം. പോര്‍ച്ചുഗല്‍ -കോംഗോ മത്സരം നടക്കുന്നതിനിടെ വൈദ്യുതി മുടങ്ങുകയായിരുന്നു. ഇതോടെയാണ് യുവാക്കൾ മൊബൈൽ ഫോണുമായി കെഎസ്ഇബി ഓഫീസിൽ ഇരുന്ന് കളി കണ്ടത്. വീണ്ടും വൈദ്യുതി മുടങ്ങിയാല്‍ സമാന പ്രതിഷേധം തുടരുമെന്ന് യുവാക്കള്‍ പറഞ്ഞു. അതേസമയം സംസ്ഥാനത്ത് വൈകിട്ട് 6 മുതല്‍ 12 മണിക്കിടയില്‍ വിവിധ സമയങ്ങളിലായി വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അറിയിച്ചിരുന്നു.വൈദ്യൂതി ലഭ്യതയില്‍ വന്‍ കുറവ് വന്നതിനാലാണ് ഈ മാസം 30 വരെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Read Moreഎകെജി സെന്ററിലെ ഡ്രൈവറെ പോലീസ് മർദിച്ചെന്ന പരാതി വ്യാജമെന്ന് പോലീസ് റിപ്പോർട്ട്
തിരുവനന്തപുരം: എകെജി സെന്ററിലെ ഡ്രൈവറെ പോലീസ് മർദിച്ചെന്ന പരാതി വ്യാജമെന്ന് പോലീസ് റിപ്പോർട്ട്. ഡ്രൈവർ പി.കെ അനൂപിന് മർദ്ദനമേറ്റിട്ടില്ലെന്ന് റെയിൽവേ എസ്പി സംസ്ഥാന പോലീസ് മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഡ്രൈവറും പോലീസും തമ്മിൽ ഉണ്ടായത് വാക്കുതർക്കം മാത്രമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സഞ്ചരിച്ച കാറിന്റെ ഡ്രൈവറെ തമ്പാനൂർ റെയിൽവേ സ്റ്റേഷന് മുന്നിൽവച്ച് പോലീസുകാർ ആക്രമിച്ചെന്നായിരുന്നു പരാതി. മെയ് 30ന് പിണറായി വിജയനെ വന്ദേഭാരത് ട്രെയിനിൽ കയറ്റി വിടാൻ വൈകിട്ടു നാലോടെ സ്റ്റേഷനിലെത്തിയപ്പോൾ ആക്രമിച്ചെന്ന് കാട്ടിയാണ് അനൂപ് സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നൽകിയത്. റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ശരത്, ജയൻ എന്നീ പോലീസുകാർക്കെതിരെയായിരുന്നു പരാതി. . ‘വണ്ടി എടുത്തു മാറ്റെടാ’ എന്നാക്രോശിച്ചുകൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും കഴുത്തിനു പിടിച്ചു തള്ളുകയും ചെയ്തുവെന്നായിരുന്നു പരാതി.
Read More