തിരുവനന്തപുരം: പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് നടക്കും. വീടുകളില്‍ നടക്കുന്ന ഡ്രൈ ഡേയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യമന്ത്രി കെ. മുരളീധരന്റെ കവടിയാര്‍ ജവഹര്‍ നഗറിലെ വീട്ടില്‍ രാവിലെ 10.30ന് നടക്കും. ഉദ്ഘാടനത്തിന് ശേഷം സമീപത്തെ വീടുകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് മന്ത്രി നേരിട്ട് ബോധവത്കരണ പരിപാടിയില്‍ പങ്കാളിയാകും. കഴിഞ്ഞ ദിവസം മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗത്തിലാണ് വ്യാപകമായ രീതിയിൽ ഡ്രൈഡേ ആചരിക്കാന്‍ തീരുമാനിച്ചത്. വെള്ളിയാഴ്ച സ്കൂളുകളിലും ശനിയാഴ്ച ഓഫീസുകളിലും വിജയകരമായി ശുചീകരണം നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഞായറാഴ്ച വീടുകളിൽ ശുചീകരണം നടത്തുന്നത്. ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകളുടെ ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കുകയാണ് ഈ ഡ്രൈ ഡേ ആചരണം കൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്.
Read MoreDay: June 21, 2026
ആരാദ്യം പോകും, മത്സരച്ച് ഓടിച്ച് ഡ്രൈവർമാർ: കോഴിക്കോട്ട് സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടി; യാത്രക്കാർക്ക് പരിക്ക്
കോഴിക്കോട്: സമയക്രമത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കോഴിക്കോട്ട് നഗരത്തിൽ വീണ്ടും സ്വകാര്യബസുകൾ തമ്മിൽ കൂട്ടിയിടിപ്പിച്ചു. കോഴിക്കോട് നഗരത്തില്‍ നിന്നും മാവൂരിലേക്ക് പോവുകയായിരുന്ന രണ്ട് ബസുകള്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്. കോഴിക്കോട് പുതിയ സ്റ്റാന്‍ഡില്‍ നിന്നും യാത്ര ആരംഭിച്ച ഉടനെയാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ രണ്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റു. പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. മാവൂരിലേക്ക് പോവുകയായിരുന്ന ‘മലബാര്‍’ എന്ന ബസ് ‘നിള’ ബസിലാണ് ഇടിപ്പിച്ചത്. നിള ബസില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞയിടെ കോഴിക്കോട് ഓര്‍ക്കാട്ടേരിയിലും മത്സരയോട്ടത്തിനിടെ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. പാനൂരില്‍ നിന്ന് വടകരയിലേക്ക് പോവുകയായിരുന്ന “കൈലാസ്’ ബസും വടകരയില്‍ നിന്ന് നാദാപുരത്തേക്ക് പോവുകയായിരുന്ന “മസാഫി’ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു
Read Moreശ്രീരാമ പ്രതിമയുടെ പണി തടസപ്പെടുത്തി, ചിത്രത്തിനുമേൽ ചെരുപ്പ്വച്ച് അപമാനിച്ചു; ധാക്കയിൽ ഹൈന്ദവ സംഘടനകളുടെ വൻ പ്രതിഷേധം
ധാക്ക: ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ ധാക്കയിൽ വൻ പ്രതിഷേധം. ബംഗ്ലാദേശിൽ നിർമാണത്തിലിരുന്ന ശ്രീരാമ പ്രതിമയുടെ പണി തടസപ്പെടുത്തുകയും രാമചിത്രത്തെ അപമാനിക്കുകയും ചെയ്തതിനെതിരെയാണ് തലസ്ഥാനമായ ധാക്കയിൽ ആയിരക്കണക്കിന് ആളുകൾ ‘ജയ് ശ്രീറാം’ വിളികളുമായി പന്തംകൊളുത്തി പ്രകടനം നടത്തിയത്. ബംഗ്ലാദേശിലെ രംഗ്പൂരിന് സമീപം ഗായ്ബന്ധ ജില്ലയിലെ പലാഷ്ബാരിയിൽ നിർമിച്ചുകൊണ്ടിരുന്ന 81 അടി ഉയരമുള്ള ശ്രീരാമ പ്രതിമയുടെ നിർമാണം ഇസ്ലാമിസ്റ്റ് സംഘടനകളുടെ ഭീഷണിയെ തുടർന്ന് തടസപ്പെട്ടിരുന്നു. ക്ഷേത്ര സമുച്ചയത്തിന്റെ ഭാഗമായി 22 കോടി ചെലവിൽ നിർമിക്കുന്ന ഈ പദ്ധതിയുടെ 80 ശതമാനം പണികളും പൂർത്തിയായതായിരുന്നു. ഇതിന് പിന്നാലെ ഈ മാസം ആദ്യം നടന്ന ഒരു പ്രതിഷേധ പ്രകടനത്തിനിടെ അക്രമികൾ ശ്രീരാമന്റെ ചിത്രത്തിന് മേൽ ചെരുപ്പ് വച്ച് അപമാനിച്ചതാണ് ഇപ്പോഴത്തെ പ്രതിഷേധത്തിന് കാരണമായത്. ഈ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും പ്രതികളെ ആരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. താലിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബിഎൻപി…
Read More