ഫിലാഡൽഫിയ: ആഫ്രിക്കൻ കരുത്തരായ ഘാനയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് ക്രൊയേഷ്യ. ഫിലാഡൽഫിയ സ്റ്റേഡിയത്തിൽ ആവസാനം വരെ പൊരുതിയ ശേഷമാണ് ഘാന കീഴടങ്ങിയത്. ജയത്തോടെ ക്രൊയേഷ്യ നോക്കൗട്ട് (റൗണ്ട് ഓഫ് 32) ഘട്ടത്തിലേക്ക് യോഗ്യത നേടി. ക്രൊയേഷ്യക്കായി യുവതാരം പീറ്റർ സുസിച്ച്, നികോള വ്ലാസിച്ച് എന്നിവർ സ്കോർ ചെയ്തപ്പോൾ ഡെറിക് ലുക്കാസെൻ ആണ് ഘാനയുടെ ആശ്വാസ ഗോൾ കണ്ടെത്തിയത്. ഈ വിജയത്തോടെ ഗ്രൂപ്പ് എൽ-ൽ നിന്ന് ആറ് പോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണ് ക്രൊയേഷ്യ പ്രീ-ക്വാർട്ടറിലേക്ക് മുന്നേറിയത്. ഇതേ ഗ്രൂപ്പിൽ നിന്ന് ഇംഗ്ലണ്ട് ഒന്നാം സ്ഥാനക്കാരായി നേരത്തെ യോഗ്യത ഉറപ്പാക്കിയിരുന്നു. തോറ്റെങ്കിലും മികച്ച മൂന്നാം സ്ഥാനക്കാരായി ഘാനയും നോക്കൗട്ടിൽ ഇടംപിടിച്ചു.
Read MoreDay: June 28, 2026
ഭരണഘടനാപ്രസംഗം നടത്തുമ്പോള്‍ ഒറ്റുകാരന് കൂട്ടത്തിലുണ്ടെന്ന് അറിഞ്ഞില്ല, അന്നു പ്രസംഗിച്ചതു നന്നായി അതിനുശേഷം പലരും ഭരണഘടനാപുസ്തകം വാങ്ങി: സജി ചെറിയാൻ
കൊല്ലം: വിവാദമായ ഭരണഘടനാപ്രസംഗം നടത്തുമ്പോള്‍ ഒറ്റുകാരന് തന്റെ കൂട്ടത്തിലുണ്ടെന്ന് അറിഞ്ഞില്ലെന്ന് സജി ചെറിയാന് എംഎല്‍എ. വെണ്മണിയില് ഗോവ മുന്‍ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ പുസ്തകപ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമം പഠിച്ചതുകൊണ്ട് എന്താണു പറയേണ്ടതെന്നറിയാം. പത്തനംതിട്ട മല്ലപ്പള്ളിയില്‍ രാഷ്ട്രീയയോഗത്തിലാണ് അന്നു പ്രസംഗിച്ചത്. അവിടെ പത്തോ നാല്‍പ്പതോ പേരേയുണ്ടായിരുന്നുള്ളൂ. പക്ഷേ, ഒറ്റുകാരനും അവിടെയുണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. അന്നു പ്രസംഗിച്ചതു നന്നായി. അതിനുശേഷം പലരും ഭരണഘടനാപുസ്തകം വാങ്ങി. ചിലര്‍ അതുയര്‍ത്തിക്കാട്ടി സത്യപ്രതിജ്ഞ ചെയ്തു. മറ്റാരെക്കാളും ഭരണഘടനയെ താന്‍ ഇഷ്ടപ്പെടുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടനയിലൂന്നിവേണം ജനാധിപത്യ-മതേതര സംവിധാനത്തെ നിലനിര്‍ത്താന്‍. അതിനു ശോഷണം വരരുത്. അതു വരാതിരിക്കാന്‍ അഭിപ്രായം പറയും. നാടന്‍ഭാഷയില്‍ വര്‍ത്തമാനം പറയുന്നത് സാഹിത്യം അറിയാത്തതു കൊണ്ടാണ്. താന്‍ സൈദ്ധാന്തികനല്ലെന്നും സജി ചെറിയാന് കൂട്ടിച്ചേർത്തു.
Read Moreമെസ്സി-റൊണാൾഡോ ക്വാർട്ടർ പോരാട്ട സാധ്യത മങ്ങി; പോർച്ചുഗലിനെ സമനിലയിൽ തളച്ച് കൊളംബിയ ഗ്രൂപ്പ് ജേതാക്കൾ
മിയാമി (യുഎസ്എ): ഫുട്ബോൾ ലോകം ഏറെ ആകാംഷയോടെ കാത്തിരുന്ന ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള ലോകകപ്പ് ക്വാർട്ടർ ഫൈനൽ പോരാട്ട സാധ്യതകൾക്ക് തിരിച്ചടി. 2026 ഫിഫ ലോകകപ്പിലെ ആവേശകരമായ ഗ്രൂപ്പ് കെ പോരാട്ടത്തിൽ പോർച്ചുഗലിനെ കൊളംബിയ ഗോൾരഹിത സമനിലയിൽ തളച്ചതോടെയാണിത്. സമനിലയോടെ അഞ്ച് പോയിന്റുമായി കൊളംബിയ ഗ്രൂപ്പ് ജേതാക്കളായപ്പോൾ, പോർച്ചുഗൽ രണ്ടാം സ്ഥാനക്കാരായി. രണ്ട് ടീമുകളും ഒരേ ബ്രാക്കറ്റിൽ വരാത്തതിനാൽ ആരാധകർ മോഹിച്ച മെസ്സി-റൊണാൾഡോ ക്വാർട്ടർ ഫൈനൽ ഇനി സാധ്യമല്ല. നോക്കൗട്ടിൽ ഗ്രൂപ്പ് ജേതാക്കളായ കൊളംബിയ ഘാനയെ നേരിടുമ്പോൾ പോർച്ചുഗലിന് ക്രൊയേഷ്യയാണ് എതിരാളികൾ. മത്സരത്തിലുടനീളം കൊളംബിയൻ പട പോർച്ചുഗലിനെതിരെ കടുത്ത ആക്രമണങ്ങൾ അഴിച്ചുവിട്ടെങ്കിലും പോർച്ചുഗീസ് ഗോൾകീപ്പർ ഡീഗോ കോസ്റ്റയുടെ തകർപ്പൻ പ്രകടനങ്ങളാണ് കൊളംബിയയ്ക്ക് ഗോൾ നിഷേധിച്ചത്. കൊളംബിയയുടെ ജെയിംസ് റോഡ്രിഗസ് മികച്ച അവസരങ്ങൾ സൃഷ്ടിച്ചപ്പോൾ, മറുവശത്ത് ബ്രൂണോ ഫെർണാണ്ടസ് തൊടുത്ത ഒരു ലോങ് റേഞ്ചർ കൊളംബിയൻ…
Read Moreഹൈവേ പട്രോളിംഗിനിടെ നിയന്ത്രണം തെറ്റിയെത്തിയ കാർ ഇടിച്ച് അപകടം: സിവിൽ പോലീസ് ഓഫീസർ സൂരജിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി
കാസർഗോഡ്: കാഞ്ഞങ്ങാട്ട് ഹൈവേ പട്രോളിംഗിനിടെ നിയന്ത്രണം തെറ്റിയെത്തിയ കാർ ഇടിച്ച് പരിക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സിവിൽ പോലീസ് ഓഫീസർ പിലിക്കോട് സ്വദേശി കെ.എം. സൂരജിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി. നേരത്തേ ഇടതുകാൽ മുറിച്ചുമാറ്റിയിരുന്നു. വലതുകാലിന് 70 ശതമാനത്തോളം പരിക്കുണ്ടായിരുന്നു. ഒന്നിലേറെ ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലം കാണാത്തതിനെ തുടർന്നാണ് വലതുകാലും മുറിച്ചുമാറ്റിയത്. അതേസമയം ഇതേ അപകടത്തെ തുടർന്ന് കാൽ മുറിച്ചുമാറ്റിയ മറ്റൊരു സിവിൽ പോലീസ് ഓഫീസർ ചിറ്റാരിക്കാൽ കുന്നുംകൈയിലെ അലോഷ്യസ് മാത്യുവിനെ ഐസി.യുവിൽനിന്ന് മുറിയിലേക്കു മാറ്റി. മംഗളൂരു തേജസ്വിനി ആശുപത്രിയിലാണ് ഇരുവരും ചികിത്സയിലുള്ളത്. ജില്ലാ ഹെഡ്ക്വാർട്ടേഴ്സിലെ സിവിൽ പോലീസ് ഓഫീസർമാരാണ് സൂരജും അലോഷ്യസും. ഈ മാസം 18-നായിരുന്നു അപകടം. ദേശീയപാതയിൽ പടന്നക്കാട്ട് വാഹനപരിശോധനയ്ക്കായി റോഡരികിൽ പോലീസ് ജീപ്പ് നിർത്തിയിട്ടശേഷം അതിനു പിറകിൽ നിൽക്കുകയായിരുന്ന ഇവരുടെ ദേഹത്ത് നിയന്ത്രണം വിട്ടെത്തിയ കാർ ഇടിക്കുകയായിരുന്നു.
Read More