ഹൈ​വേ പ​ട്രോ​ളിംഗി​നി​ടെ നി​യ​ന്ത്ര​ണം തെ​റ്റി​യെ​ത്തി​യ കാ​ർ ഇ​ടി​ച്ച് അപകടം: ​സിവി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സൂ​ര​ജി​ന്‍റെ ര​ണ്ടാ​മ​ത്തെ കാ​ലും മു​റി​ച്ചു​മാ​റ്റി

കാ​സ​ർ​ഗോ​ഡ്: കാ​ഞ്ഞ​ങ്ങാ​ട്ട് ഹൈ​വേ പ​ട്രോ​ളിംഗി​നി​ടെ നി​യ​ന്ത്ര​ണം തെ​റ്റി​യെ​ത്തി​യ കാ​ർ ഇ​ടി​ച്ച് പ​രി​ക്കേ​റ്റ് മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ പി​ലി​ക്കോ​ട് സ്വ​ദേ​ശി കെ.​എം. സൂ​ര​ജി​ന്‍റെ ര​ണ്ടാ​മ​ത്തെ കാ​ലും മു​റി​ച്ചു​മാ​റ്റി.

നേ​ര​ത്തേ ഇ​ട​തു​കാ​ൽ മു​റി​ച്ചു​മാ​റ്റി​യി​രു​ന്നു. വ​ല​തു​കാ​ലി​ന് 70 ശ​ത​മാ​ന​ത്തോ​ളം പ​രി​ക്കു​ണ്ടാ​യി​രു​ന്നു. ഒ​ന്നി​ലേ​റെ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യെ​ങ്കി​ലും ഫ​ലം കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് വ​ല​തു​കാ​ലും മു​റി​ച്ചു​മാ​റ്റി​യ​ത്.

അ​തേ​സ​മ​യം ഇ​തേ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് കാ​ൽ മു​റി​ച്ചു​മാ​റ്റി​യ മ​റ്റൊ​രു സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ചി​റ്റാ​രി​ക്കാ​ൽ കു​ന്നും​കൈ​യി​ലെ അ​ലോ​ഷ്യ​സ് മാ​ത്യു​വി​നെ ഐ​സി.​യു​വി​ൽ​നി​ന്ന്‌ മു​റി​യി​ലേ​ക്കു മാ​റ്റി. മം​ഗ​ളൂ​രു തേ​ജ​സ്വി​നി ആ​ശു​പ​ത്രി​യി​ലാ​ണ് ഇ​രു​വ​രും ചി​കി​ത്സ​യി​ലു​ള്ള​ത്.

ജി​ല്ലാ ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്‌​സി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​ണ് സൂ​ര​ജും അ​ലോ​ഷ്യ​സും. ഈ ​മാ​സം 18-നാ​യി​രു​ന്നു അ​പ​ക​ടം. ദേ​ശീ​യ​പാ​ത​യി​ൽ പ​ട​ന്ന​ക്കാ​ട്ട് വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കാ​യി റോ​ഡ​രി​കി​ൽ പോ​ലീ​സ് ജീ​പ്പ് നി​ർ​ത്തി​യി​ട്ട​ശേ​ഷം അ​തി​നു പി​റ​കി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ഇ​വ​രു​ടെ ദേ​ഹ​ത്ത് നി​യ​ന്ത്ര​ണം വി​ട്ടെ​ത്തി​യ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment