ഇന്ത്യൻ വ്യാപാരിയുടെ മാതൃകാപരമായ സത്യസന്ധതയെ പ്രശംസിച്ച് വിദേശ വനിത പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ദീർഘകാലമായി ഇന്ത്യയിൽ താമസിക്കുന്ന ഡോമിനിക പട്ടാലാസ് കർള എന്ന പോളിഷ് യുവതിയാണ് ഇൻസ്റ്റാഗ്രാമിലൂടെ തന്റെ അനുഭവം പങ്കുവെച്ചത്. നാല് ദിവസം മുൻപ് ഡൽഹിയിലെ ഒരു മെഡിക്കൽ ഷോപ്പിൽ നിന്ന് വാങ്ങിയ മരുന്നുകൾ അടങ്ങിയ കവർ ഡോമിനികയും പിതാവും അവിടെത്തന്നെ മറന്നുവെച്ചിരുന്നു. തുടർന്ന് നഗരത്തിന് പുറത്തുപോയ അവർക്ക് ദിവസങ്ങൾക്ക് ശേഷമേ തിരികെ വരാൻ സാധിച്ചുള്ളൂ. കവർ തിരികെ കിട്ടുമെന്ന വലിയ പ്രതീക്ഷയൊന്നുമില്ലാതെയാണ് നാലാം ദിവസം അവർ കടയിലെത്തിയത്. എന്നാൽ, ഡോമിനിക കടയിലെത്തി കാര്യം പറഞ്ഞയുടൻ തന്നെ കടയുടമ ആ കവർ സുരക്ഷിതമായി എടുത്തു നൽകുകയായിരുന്നു. ഇന്ത്യക്കാരുടെ ഈ നന്മ തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഡോമിനിക വീഡിയോയിൽ പറയുന്നു.“ഇത്രയും വലിയ ജനസംഖ്യയുള്ള ഇന്ത്യയെപ്പോലൊരു രാജ്യത്ത് ഇന്നും ഇത്തരം കാര്യങ്ങൾ നടക്കുന്നു എന്നത് എന്നെ ഞെട്ടിക്കുന്നു.…
Read MoreDay: July 1, 2026
എൽനിനോ തുടരുന്നു; ജൂലൈ മാസത്തിലും മഴ കുറയുമെന്ന് കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ മാസത്തിലും സാധാരണയേക്കാള്‍ കുറവ് മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എല്‍ നിനോ സാഹചര്യം തുടരുന്നതാണ് ഇതിന് കാരണമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. എൽ നിനോ പ്രതിഭാസത്തെ തുടർന്ന് സംസ്ഥാനത്ത് ജൂണ്‍ മാസത്തില്‍ പ്രതീക്ഷിച്ച മഴ ലഭിച്ചിരുന്നില്ല. തുടര്‍ന്നുള്ള കാലവര്‍ഷ മാസങ്ങളില്‍ എല്‍നിനോ കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ ഇപ്പോള്‍ ന്യൂട്രല്‍ (Neutral) സ്ഥിതിയിലാണ് തുടരുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഉള്‍പ്പെടെയുള്ള ആഗോള കാലാവസ്ഥാ മോഡലുകളുടെ പ്രവചനപ്രകാരം, ന്യൂട്രല്‍ ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ സ്ഥിതി മുഴുവന്‍ കാലവര്‍ഷ സീസണിലും തുടരാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read Moreകുട്ടിയുടെ ക്ഷേമത്തിന് പ്രാഥമിക പരിഗണന; കുട്ടിയെ അമ്മയ്ക്കൊപ്പം വിടാന്‍ 75 ലക്ഷത്തിന്റെ സെക്യൂരിറ്റി; കുടുംബക്കോടതി ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
കൊച്ചി: അകന്നു കഴിയുന്ന ദമ്പതികളില്‍ യുകെയില്‍ ജോലിയുള്ള അമ്മയ്ക്കൊപ്പം കുട്ടിയെ വിടാന്‍ 75 ലക്ഷത്തിന്റെ സെക്യൂരിറ്റി കെട്ടിവയ്ക്കണമെന്ന കുടുംബക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. 75 ലക്ഷം രൂപയുടെ സെക്യൂരിറ്റിക്കു പുറമേ 7.5 ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയുടെ രണ്ടു പേരുടെ ജാമ്യവും വേണമെന്ന ഉത്തരവും ജസ്റ്റീസ് നിഷ ബാനു, ജസ്റ്റീസ് ശോഭ അന്നമ്മ ഈപ്പന് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് റദ്ദാക്കി. തൃശൂര്‍ കുടുംബക്കോടതി ഉത്തരവ് ചോദ്യംചെയ്ത് കുട്ടിയുടെ അമ്മ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. നടപ്പാക്കാന്‍ കഴിയാത്ത നിബന്ധനകള്‍ നിര്‍ദേശിക്കരുതെന്ന് കോടതി പറഞ്ഞു. കുട്ടിയുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട് പിതാവ് നല്കിയ ഹര്‍ജി നിലവില്‍ കുടുംബക്കോടതിയിലുണ്ട്. ഇതില്‍ നല്കിയ ഉപഹര്‍ജിയിലാണ്, എട്ടു വയസുകാരനായ കുട്ടിക്കു മികച്ച വിദ്യാഭ്യാസം നല്‍കാനായി ഇംഗ്ലണ്ടിലേക്കു കൊണ്ടുപോകാന്‍ യുവതി അനുമതി തേടിയത്. ഇത് അനുവദിച്ച കോടതി ഉപാധിയായാണു സെക്യൂരിറ്റിയും ബോണ്ടും കെട്ടാന്‍ നിര്‍ദേശിച്ചത്. ഇത്തരം…
Read Moreകുട്ടികൾ ഉണ്ടാകാത്തതിന്റെ പേരിൽ സഹോദരി അധിക്ഷേപം നേരിട്ടു; ആത്മഹത്യ ചെയ്യേണ്ട കാര്യമെന്നും അവൾക്ക് ഉണ്ടായിരുന്നില്ലെന്ന് കുടുംബം; ഭർത്താവിനെ ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിനു സമീപം പൊടിയണി വിള വീട്ടിൽ അഭിലാഷിന്റെ ഭാര്യ വിഘ്നേശ്വരി (27) ആണ് മരിച്ചത്. അഭിലാഷിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. നാഗർകോവിൽ സ്വദേശികളായ നാഗരാജൻ– കല ദമ്പതികളുടെ മകളാണ് വിഘ്നേശ്വരി. ചൊവ്വാഴ്ച രാത്രി വീട്ടിലെ കിടപ്പുമുറിയിലെ ഫാനിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. താൻ പുറത്ത്പോയിട്ടു വന്നപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നുവെന്ന് ഭർതൃപിതാവ് ചന്ദ്രൻ പറഞ്ഞു. വിളിച്ചിട്ട് ഫോൺ എടുക്കാത്തതിനെ തുടർന്ന് അയൽവാസിയുടെ സഹായത്തോടെ വീടിന്റെ ജനൽ ഗ്ലാസ് തകർത്തു നോക്കിയപ്പോഴാണ് മരുമകൾ ഫാനിൽ തുങ്ങി നിൽക്കുന്നത് കണ്ടത്. വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷമായി കുട്ടികള്‍ ഇല്ലാത്തതിനാല്‍ യുവതി ദുഃഖിതയായിരുന്നെന്നാണ് വിവരം. വിഘ്നേശ്വരി ഭർതൃവീട്ടിൽ അധിക്ഷേപം നേരിട്ടിരുന്നെന്നും ആത്മഹത്യയ്ക്ക് കാരണമറിയില്ലന്നും യുവതിയുടെ സഹോദരൻ പറഞ്ഞു. യുവതിയുടെ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്
Read More