ത​ല​സ്ഥാ​ന​ത്ത് ഗു​ണ്ടാ​വി​ള​യാ​ട്ടം; മൂ​ക്ക​ന്‍ ഗു​ണ്ട​യെ ത​ക്കു​ടു അ​രു​ണും സം​ഘ​വും വെ​ട്ടി വീ​ഴ്ത്തി; സാ​ര​മാ​യി പ​രി​ക്കേ​റ്റ സ​ജീ​വ​ൻ ആ​ശു​പ​ത്രി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ഗു​ണ്ടാസം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തി​നി​ടെ യു​വാ​വി​ന് വെ​ട്ടേ​റ്റു. തി​രു​വ​ന​ന്ത​പു​രം ശ്രീ​കാ​ര്യ​ത്തു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ മൂ​ക്ക​ൻ സ​ജീ​വ് എ​ന്ന് വി​ളി​ക്കു​ന്ന സ​ജീ​വി​നാ​ണ് വെ​ട്ടേ​റ്റ​ത്. ക​രി​മ്പു​കോ​ണ​ത്തു​ള്ള സ​ജീ​വി​ന്‍റെ പ​ച്ച​ക്ക​റി ക​ട​യി​ൽ വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഗു​ണ്ടാ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട മ​ട​ത്തു​ന​ട സു​മേ​ഷ്, വി​ഘ്നേ​ഷ് വി​ക്കി, ത​ക്കു​ടു അ​രു​ൺ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മു​ൻ​വൈ​രാ​ഗ്യ​മാ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​യ സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ സ​ജീ​വി​ന്‍റെ കൈ​യ്ക്കാ​ണ് വെ​ട്ടേ​റ്റ​ത്. പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Read More

പ​തി​നേ​ഴു​കാ​രി​യെ ബ​സി​ൽ​വ​ച്ച് പീ‍​ഡി​പ്പി​ച്ച കേ​സ്; പ്ര​തി​യാ​യ ക​ണ്ട​ക്ട​ർ​ക്ക് അ​ഞ്ച് വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും

തി​രു​വ​ന​ന്ത​പു​രം: പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ബ​സ് ക​ണ്ട​ക്ട​റാ​യ പ്ര​തി അ​രു​വി​ക്ക​ര ചാ​ണി​ച്ചാ​ല്‍​ക്ക​ട​വ് സ്വ​ദേ​ശി അ​രു​ണ്‍​കു​മാ​റി​ന് (46) അ​ഞ്ച് വ​ര്‍​ഷം ക​ഠി​ന​ത​ട​വും പ​തി​ന​യ്യാ​യി​രം രൂ​പ പി​ഴ​യും ശി​ക്ഷ. അ​തി​വേ​ഗ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി അ​ഞ്ജു മീ​ര ബി​ര്‍​ള​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ല്‍ ആ​റ് മാ​സം കൂ​ടി ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. പി​ഴ​ത്തു​ക​യും ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​തോ​റി​റ്റി ന​ഷ്ട​പ​രി​ഹാ​ര​വും അ​തി​ജീ​വി​ത​ക്ക് ന​ല്‍​ക​ണ​മെ​ന്നും കോ​ട​തി വി​ധി​ച്ചു. 2024 സെ​പ്റ്റം​ബ​ര്‍ 23നാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. വെ​ള്ള​നാ​ട് നി​ന്നും കി​ഴ​ക്കേ​ക്കോ​ട്ട​യ്ക്കു പോ​കു​ന്ന ബ​സി​ല്‍ പ്ര​തി അ​തി​ജീ​വി​ത​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ഭ​യ​ന്ന കു​ട്ടി വി​വ​രം പു​റ​ത്തു പ​റ​ഞ്ഞി​ല്ല. തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും ഇ​തേ ബ​സി​ല്‍ സ​ഞ്ച​രി​ക്കേ​ണ്ടി​വ​ന്ന കു​ട്ടി​ക്കു മാ​ന​സി​ക​പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​യി. തു​ട​ര്‍​ന്ന് ചി​കി​ത്സ​യ്ക്കാ​യി മ​നോ​രോ​ഗ​വി​ദ​ഗ്ധ​നെ ക​ണ്ട​പ്പോ​ഴാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Read More

വീട്ടുമുറ്റത്ത് ഫു​ട്ബോ​ൾ ക​ളി​ക്കുന്നതിനിടെ എ​ർ​ത്ത് ക​മ്പി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റു; പ​തി​മൂ​ന്നു​കാ​ര​ൻ മ​രി​ച്ചു

തൃ​ശൂ​ർ: ഫു​ട്ബോ​ൾ ക​ളി​ക്കു​ന്ന​തി​നി​ടെ എ​ർ​ത്ത് ക​മ്പി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് പ​തി​മൂ​ന്നു​കാ​ര​ൻ മ​രി​ച്ചു. പൊ​ങ്ങ​മ്പാ​റ സ്വ​ദേ​ശി ര​മേ​ശി​ന്‍റെ മ​ക​ൻ ബ​ദ്രി​നാ​ഥ് (13) ആ​ണ് മ​രി​ച്ച​ത്. പു​ത്തൂ​ർ ഗു​രു​ദേ​വ സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ബ​ദ്രി​നാ​ഥ്. ഇ​ന്ന​ലെ വൈകുന്നേരമാണ് സം​ഭ​വം. വീ​ടി​ന്‍റെ മു​റ്റ​ത്ത് കൂ​ട്ടു​കാ​രു​മൊ​ത്ത് ഫു​ട്ബോ​ൾ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ മെ​യി​ൻ സ്വി​ച്ചി​ന് സ​മീ​പ​മു​ള്ള എ​ർ​ത്ത് ക​മ്പ​നി​യി​ൽ നി​ന്ന് ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

Read More