തിരുവനന്തപുരം: ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ യുവാവിന് വെട്ടേറ്റു. തിരുവനന്തപുരം ശ്രീകാര്യത്തുണ്ടായ സംഭവത്തിൽ മൂക്കൻ സജീവ് എന്ന് വിളിക്കുന്ന സജീവിനാണ് വെട്ടേറ്റത്. കരിമ്പുകോണത്തുള്ള സജീവിന്റെ പച്ചക്കറി കടയിൽ വച്ചായിരുന്നു ആക്രമണം.
ഗുരുതരമായി പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട മടത്തുനട സുമേഷ്, വിഘ്നേഷ് വിക്കി, തക്കുടു അരുൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
മുൻവൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. മാരകായുധങ്ങളുമായെത്തിയ സംഘത്തിന്റെ ആക്രമണത്തിൽ സജീവിന്റെ കൈയ്ക്കാണ് വെട്ടേറ്റത്. പ്രതികൾ ഒളിവിലാണെന്നും അന്വേഷണം ആരംഭിച്ചെന്നും പോലീസ് പറഞ്ഞു.
