കോട്ടയം: ആഗ്രഹിക്കുന്നതെന്തും നേടാന്‍ പ്രാപ്തിയുള്ള ജോലി ഇട്ടെറിയുമ്പോള് തോട്ടയ്ക്കാട് പരിയാരം പാക്കത്ത് പടിഞ്ഞാറേതില്‍ എന്‍. അജീഷ് കുമാറിന്റെ മുന്നിലേക്കെത്തിയത് നാടന്‍ പശുക്കളുടെ സംരക്ഷകനും സംരംഭകനുമാകുക എന്ന നിയോഗമായിരുന്നു.കോര്‍പറേറ്റ് മേഖലയിൽ ജോലി ചെയ്താല്‍ മാത്രമല്ല, നല്ല ക്ഷീരകർഷകനായി മികച്ച വരുമാനം നേടിയും ജീവിതം കെട്ടിപ്പടുക്കാനാകുമെന്ന് അജീഷ് തെളിയിക്കുന്നു. വസുധ ഫാംസ് ആന്‍ഡ് ഡയറി പ്രൊഡക്ട്സ് എന്നാണ് അജീഷിന്റെ പുതിയ ലോകത്തിനു പേര്. നാല് വര്‍ഷം മുമ്പാണ് ജോലി ഉപേക്ഷിച്ച് അജീഷ് പശുവളര്‍ത്തലിലേക്ക് ഇറങ്ങിയത്. കോര്‍പറേറ്റ് മേഖലയിലെ സമാധാനക്കേടും സ്വസ്ഥതയില്ലാത്ത ജീവിതാന്തരീക്ഷവുമാണ് മാറ്റി ചിന്തിപ്പിച്ചത്. മായം കലരാത്ത പാലും പാല് ഉത്പന്നങ്ങളും നാട്ടുകാര്‍ക്ക് എത്തിക്കുക എന്ന ലക്ഷ്യവും അതിനോടൊപ്പമുണ്ടായിരുന്നു, 20 സെന്റിലാണ് ഫാം പ്രവര്‍ത്തിക്കുന്നത്. മൂന്നു തൊഴുത്തുകളുണ്ട്. നാടന്‍ പശുക്കളായതിനാല്‍ വലിയ ചെലവില്ല എന്ന കാരണമാണ് അവയെ തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്. വെച്ചൂര്‍, കാസര്‍ഗോഡ് കുള്ളന്‍, ചെറുവള്ളി തുടങ്ങിയ ഇനങ്ങളാണ് ഫാമില്‍…
Read MoreDay: July 7, 2026
പച്ചക്കറി, നിത്യോപയോഗസാധന വിലവര്‍ധന; കുടുംബബജറ്റ് താളംതെറ്റുന്നു
കോട്ടയം: പച്ചക്കറി ഉള്‍പ്പെടെ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിച്ചതോടെ സാധാരണക്കാരുടെ കുടുംബബജറ്റ് താളംതെറ്റി. വിപണിയില്‍ പച്ചക്കറി, മീന്‍, മാംസം, പലവ്യഞ്ജനങ്ങള്‍ എന്നിവയ്ക്കെല്ലാം പൊള്ളുന്ന വിലയാണ്. ഇഞ്ചി, വെളുത്തുള്ളി എന്നിവയ്ക്കു ഒരുമാസം മുമ്പ് വില വര്‍ധിച്ചിരുന്നു. നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധന സാധാരണക്കാരന്റെ ജീവിതച്ചെലവ് ക്രമാതീതമായി ഉയര്‍ത്തുകയാണ്. നേരത്തെ വാണിജ്യ സിലിണ്ടറിനു വില കൂടിയപ്പോള്‍ ഹോട്ടല്‍ ഭക്ഷണത്തിനും വില വര്‍ധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അവശ്യസാധനങ്ങള്‍ക്കും വിലക്കയറ്റമുണ്ടായത്. നിലവിലെ വിലക്കയറ്റത്തിനൊപ്പം ഓണനാളുകളിലെ വിലക്കയറ്റം കൂടിയായാല്‍ സാധാരണക്കാര്‍ക്ക് താങ്ങാന്‍ പറ്റുന്നതിലും അപ്പുറമാകും. സവാളയ്ക്ക് കിലോഗ്രാമിനു 35 രൂപയാണു കോട്ടയം മാര്‍ക്കറ്റ് വില. ഇഞ്ചിക്കും വെളുത്തുള്ളിക്കും 250 രൂപ. ഉള്ളിക്ക് 80 രൂപ വരെയാണ് ശരാശരി വില. കഴിഞ്ഞദിവസങ്ങളില്‍ കോവയ്ക്ക, ഉള്ളി, തക്കാളി, കോളിഫ്ലവര്‍, കാബേജ് എന്നിവയ്ക്കും വില വര്‍ധിച്ചിരുന്നു. കോട്ടയം മാര്‍ക്കറ്റ് വിലയനുസരിച്ച് ബീറ്റ് റൂട്ടിന് കിലോഗ്രാമിന് 48-60 രൂപ വരെ റീട്ടെയില്‍…
Read Moreപാലാ മുനിസിപ്പാലിറ്റിയിലെ പടലപ്പിണക്കം, തങ്ങളെ കരുവാക്കേണ്ടതില്ലെന്ന് സിപിഎം
പാലാ: കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ രാഷ്ട്രീയ പാര്‍ട്ടി സംഘടനകളുടെ അടക്കം 35 ഓളം പരിപാടികള്‍ മുന്‍ വര്‍ഷങ്ങളില്‍ നടന്നതായി രേഖകള്‍ ഉണ്ടെന്നും നഗരസഭയിലെ പടലപ്പിണക്കത്തിൽ എല്‍ഡിഎഫിനെ കരുവാക്കേണ്ടതില്ലെന്നും സിപിഎം. പാലായില്‍ പൊതുയോഗം നടത്താന്‍ പറ്റിയ മറ്റ് സ്ഥലങ്ങളില്ല. കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ ഡിവൈഎഫ്ഐയുടെ സമാപനയോഗം നടത്താന്‍ അനുമതി തരണമെന്ന് ആവശ്യപ്പെട്ട് ചെയര്‍പേഴ്സണ്‍ കത്ത് നല്‍കിയിരുന്നു. കൗണ്‍സിലര്‍മാരുമായി സംസാരിച്ചിരുന്നു. എന്നാല്‍ നഗരസഭയിലെ സ്വതന്ത്ര മുന്നണിയുടെയും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെയും പടല പ്പിണക്കത്തിന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തങ്ങളെ കരുവാക്കി മുതലെടുപ്പ് നടക്കാന്‍ അനുവദിക്കില്ലെന്നും പാലാ മുനിസിപ്പാലിറ്റിയില്‍ പ്രതിപക്ഷമായ തങ്ങള്‍ ക്രിയാത്മക നിലപാട് സ്വീകരിച്ച് എന്നും ഉറച്ചു നില്‍ക്കുന്നവരാണെന്നും നേതാക്കളായ ലാലിച്ചന്‍ ജോര്‍ജ്, സജേഷ് ശശി എന്നിവര്‍ വിശദീകരിച്ചു.
Read Moreയുഎസിലെ മെഡിക്കൽ ബിൽഷോക്ക്;’മെയ്ഡ് ഇൻ ഇന്ത്യ’ മരുന്നിനായി ചെലവാക്കിയത് 65,000 രൂപയിലേറെ, ഇന്ത്യയാണ് ഭാഗ്യമെന്ന് സോഷ്യൽ മീഡിയ കുറിപ്പ്
വിദേശ രാജ്യങ്ങളിലെ, പ്രത്യേകിച്ച് അമേരിക്കയിലെ അമിതമായ ആരോഗ്യ പരിപാലന ചെലവുകളെയും ഇന്ത്യയിലെ മെഡിക്കൽ സൗകര്യങ്ങളുടെ ലാളിത്യത്തെയും കുറിച്ചുള്ള ഒരു ഇന്ത്യൻ മുതിർന്ന പൗരന്റെ എക്സ് കുറിപ്പ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. അധീർ സിൻഹ എന്ന എക്സ് ഉപയോക്താവ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. തന്റെ ഭാര്യയുടെ ശ്വാസകോശ സംബന്ധമായ അസുഖത്തിന്റെ ചികിത്സയ്ക്കായി അമേരിക്കയിലെ സിയാറ്റിലിൽ എത്തിയപ്പോഴുള്ള അനുഭവമാണ് അദ്ദേഹം പങ്കുവെച്ചത്. ഇന്ത്യയിൽ നിന്ന് കൊണ്ടുപോയ മരുന്നുകൾ തീർന്നതിനെ തുടർന്ന് അവിടെയുള്ള ഒരു ഡോക്ടറെ കണ്ട് പുതിയ പ്രിസ്ക്രിപ്ഷൻ വാങ്ങാൻ ഇവർ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇതിനായി വന്ന ചെലവ് ദമ്പതികളെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. ഡോക്ടറെ കാണാനുള്ള കൺസൾട്ടേഷൻ ഫീസായി മാത്രം 283 ഡോളർ (ഏകദേശം 23,000 ഇന്ത്യൻ രൂപ) ഇവർക്ക് നൽകേണ്ടി വന്നു. തുടർന്ന് ഡോക്ടർ എഴുതി നൽകിയ മരുന്നുകൾ വാങ്ങിയപ്പോൾ ബില്ല് വീണ്ടും ഉയർന്നു; 42,000…
Read Moreഇന്ന് ചോക്ലേറ്റ് ദിനം… സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും മധുരം പങ്കിടുന്ന ദിനം; 76 വർഷത്തിന്റെ മധുരത്തിന് പറയാനുള്ളത് പങ്കുവയ്ക്കലിന്റെ സന്ദേശം
മണിമല: സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും മധുരം പങ്കിടുന്നതിന്റെ പ്രതീകമായി ഇന്ന് ചോക്ലേറ്റ് ദിനം ആചരിക്കുന്നു. 1950ല്‍ യൂറോപ്പില്‍ ചോക്ലേറ്റ് അവതരിപ്പിച്ചതിന്റെ സ്മരണയ്ക്കായാണ് ജൂലൈ ഏഴ് ആഗോളതലത്തില്‍ ചോക്ലേറ്റ് ദിനമായി ആചരിക്കുന്നത്. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപാഠികള്‍ക്കും ചോക്ലേറ്റുകള്‍ കൈമാറി ആശംസകള്‍ പങ്കിടുന്നതാണ് ദിനാചരണത്തിന്റെ പ്രധാന ആകര്‍ഷണം. വിലപിടിപ്പുള്ള സമ്മാനങ്ങളേക്കാള്‍ ചെറിയൊരു ചോക്ലേറ്റിന് പോലും ആത്മബന്ധത്തിന്റെ മധുരം പങ്കുവയ്ക്കാന്‍ കഴിയുമെന്ന സന്ദേശമാണ് ചോക്ലേറ്റ് ദിനം മുന്നോട്ടുവയ്ക്കുന്നത്. ചോക്ലേറ്റ് ദിനാചരണത്തിന്റെ ഭാഗമായി മണിമല ബ്രൗണ്‍ ഗോള്‍ഡ് കൊക്കോ പ്രൊഡ്യൂസര്‍ കമ്പനിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം വടവാതൂര്‍ ദ ചോയ്സ് കിന്റര്ലാന്ഡില് ബെല്‍ മൗണ്ട് ചോക്ലേറ്റ് ഉണ്ടാക്കുന്ന വിധം, അതിന്റെ ചേരുവകള്‍, വിവിധ ഫ്ലേവറുകള്‍ തുടങ്ങിയവ കുട്ടികള്‍ക്ക് പരിചയപ്പെടുത്തും. പുളിപ്പിച്ച് ഉണങ്ങിയ കൊക്കോയിൽ നിന്നാണ് ചോക്ലേറ്റ് നിർമിക്കുന്നത്. പരസ്പര ബഹുമാനവും സൗഹൃദവും കൂടുതല്‍ ദൃഢമാക്കാന്‍ ഇത്തരം ആഘോഷങ്ങള്‍ സഹായകമാകുമെന്ന് ബ്രൗണ്‍ ഗോള്‍ഡ് കൊക്കോ പ്രൊഡ്യൂസര്‍ കമ്പനിയുടെ…
Read Moreഫ്രാൻസിലെ ഹോട്ടലിൽ ‘തുജ്മേ റബ് ദിഖ്താ ഹേ’ പാടി കൈയടി നേടി ഫ്രഞ്ച് വെയ്റ്റർ; വീഡിയോ വൈറൽ
ഷാരൂഖ് ഖാൻ ചിത്രമായ ‘റബ് നേ ബനാ ദി ജോഡി’യിലെ തുജ്മേ റബ് ദിഖ്താ ഹേ എന്ന ഗാനം മനോഹരമായി ആലപിക്കുന്ന ഒരു ഫ്രഞ്ച് വെയ്റ്ററുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഫ്രാൻസിലെ ടൂറിസ്റ്റ് കേന്ദ്രമായ നീസ് നഗരത്തിലെ ഒരു റെസ്റ്റോറന്റിൽ നിന്നുള്ളതാണ് ഈ ഹൃദ്യമായ ദൃശ്യം. ഇവിടെ ഭക്ഷണം കഴിക്കാനെത്തിയ ഒരു ഇന്ത്യൻ വ്ലോഗറാണ് ഈ അപൂർവ നിമിഷം ക്യാമറയിൽ പകർത്തിയത്. തങ്ങൾക്ക് ഭക്ഷണം വിളമ്പുന്നതിനിടയിൽ വെയ്റ്റർ പെട്ടെന്ന് ഈ ബോളിവുഡ് ഗാനം പാടാൻ തുടങ്ങുകയായിരുന്നു എന്ന് വ്ലോഗർ പറയുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലത്ത് വെച്ച് സ്വന്തം നാട്ടിലെ പാട്ട് കേട്ടതോടെ വ്ലോഗറും സുഹൃത്തുക്കളും വെയ്റ്ററൊപ്പം പാട്ടിൽ പങ്കുചേർന്നു. “നീസിലെ നിങ്ങളുടെ വെയ്റ്റർക്ക് ബോളിവുഡിനോട് ഭ്രാന്തമായ ഇഷ്ടമാണ്” എന്ന് വീഡിയോയിൽ വ്ലോഗർ കുറിച്ചിട്ടുണ്ട്. ഇതിന് അടിക്കുറിപ്പായി “ഞങ്ങൾ അദ്ദേഹത്തിന്റെ വലിയ ആരാധകരായി മാറി”എന്നും യുവതി കൂട്ടിച്ചേർത്തു.…
Read Moreലണ്ടനേക്കാൾ സുരക്ഷിതം ഇന്ത്യ; കൈയിൽ ഫോണുമായി നടക്കാൻ ഭയമില്ലെന്ന് വിദേശ വനിത, ഇൻസ്റ്റാഗ്രാം വീഡിയോ വൈറൽ
ലണ്ടൻ നഗരത്തേക്കാൾ സുരക്ഷിതമായി മൊബൈൽ ഫോൺ കൈയിൽ പിടിച്ച് നടക്കാൻ സാധിക്കുന്നത് ഇന്ത്യയിലാണെന്ന വിദേശ സഞ്ചാരിയുടെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. എമ്മ എന്ന വിദേശ വനിത താൻ ഇന്ത്യ സന്ദർശിച്ചപ്പോഴുണ്ടായ അനുഭവം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം ശ്രദ്ധേയമായത്. ഇന്ത്യയിലേക്ക് വരുന്നതിന് മുൻപ് പലരും തനിക്ക് കടുത്ത മുന്നറിയിപ്പുകൾ നൽകിയിരുന്നതായി എമ്മ പറയുന്നു. സാധനങ്ങൾ എപ്പോഴും സൂക്ഷിക്കണമെന്നും പൊതുസ്ഥലങ്ങളിൽ ഫോൺ പുറത്തെടുത്ത് നടക്കരുതെന്നുമായിരുന്നു നിർദേശം. എന്നാൽ ഇന്ത്യയിലെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചപ്പോൾ തനിക്ക് തികച്ചും വ്യത്യസ്തമായ അനുഭവമാണ് ഉണ്ടായതെന്ന് എമ്മ സാക്ഷ്യപ്പെടുത്തുന്നു. കേരളം, വർക്കല, ഗുവാഹത്തി, മേഘാലയ തുടങ്ങിയ സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുന്നതിനിടയിൽ താൻ യാതൊരു ഭയവുമില്ലാതെ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നത് എമ്മ തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിൽ പങ്കുവെച്ചിട്ടുണ്ട്. ചിലപ്പോൾ ഇതൊരു വിവാദപരമായ പ്രസ്താവനയായി മാറിയേക്കാം. എങ്കിലും ലണ്ടനിൽ ഉള്ളതിനേക്കാൾ വളരെ കുറഞ്ഞ സമ്മർദത്തോടെയാണ്…
Read Moreഅമ്മ സംഘടന പിരിച്ചുവിടണം; ഇപ്പോൾ നടക്കുന്നത് മോശം ഗ്രൂപ്പിസം; പ്രശ്ന പരിഹാരത്തിന് സൂപ്പർതാരങ്ങൾ നേരിട്ടിറങ്ങണമെന്ന് ജി.സുധാകരൻ
ആലപ്പുഴ: അമ്മ സംഘടനകൊണ്ട് കേരളീയ സമൂഹത്തിന് യാതൊരുവിധ ആവശ്യവുമില്ലെന്ന് ജി. സുധാകരൻ എംഎൽഎ. ഈ താരസംഘനയെ പിരിച്ചുവിടണമെന്നും എംഎൽഎ. ഇത് മറ്റ് സംഘടനകൾക്ക് തന്നെ അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. സിനിമ മേഖലയിൽ ഇപ്പോൾ നടക്കുന്നത് വളരെ മോശം ഗ്രൂപ്പിസമാണ്. സംഘടനയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടന്മാരായ മോഹൻലാലും മമ്മൂട്ടിയും നേരിട്ട് ഇറങ്ങണം. അമ്മ സംഘടന കേരളീയ സമൂഹത്തിൽ എന്ത് സ്വാധീനമാണ് ചെലുത്തുന്നത്. സാധാരണക്കാർക്ക് അവരെക്കുറിച്ച് ഒന്നും അറിയില്ല. നാട്ടുകാർക്ക് അതിനോട് യാതൊരു താൽപര്യവുമില്ല. ഈ സംഘടനയ്ക്കുള്ളിൽ നടക്കുന്ന പ്രശ്നങ്ങളൊക്കെ അവരുടെ സ്വന്തം കാര്യം മാത്രമാണെന്നും സുധാകരൻ പറഞ്ഞു.
Read Moreതനിക്കു മുൻപ് പോർച്ചുഗലിനു വലിയ നേട്ടങ്ങൾ ഉണ്ടായിരുന്നില്ല; ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോ
പോർച്ചുഗൽ ആരാധകർ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല, തങ്ങളുടെ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പതനം. ലോകകപ്പിൽനിന്നു പുറത്തായെങ്കിലും കാൽപ്പന്തുകളിയുടെ മാന്ത്രികൻ, അന്താരാഷ്ട്ര ഫുട്ബോളിൽ പോർച്ചുഗലിന്റെ യശസ് ഉയർത്തി എന്നതിൽ ആ രാജ്യത്തിന് എന്നും അഭിമാനിക്കാം. ഫിഫ ലോകകപ്പിന്റെ പ്രീ ക്വാർട്ടറപിൽ സ്പെയിനോട് തോറ്റ് പോർച്ചുഗൽ പുറത്തായതിനു പിന്നാലെ വികാരഭരിതനായാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ആരാധകരുടെ പ്രിയപ്പെട്ട സിആർ 7 പ്രതികരിച്ചത്. തന്റെ അവസാന ലോകകപ്പ് മത്സരത്തിനു ശേഷമുള്ള വാർത്താസമ്മേളനത്തിൽ, അന്താരാഷ്ട്ര കരിയറിനെക്കുറിച്ചും ടീമിന്റെ ഭൂതകാലത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞു. തനിക്കു മുൻപ് പോർച്ചുഗൽ ഒരു കിരീടം പോലും നേടിയിരുന്നില്ലെന്ന് റൊണാൾഡോ പറഞ്ഞു. പോർച്ചുഗലിനായി താൻ മൂന്നു കിരീടങ്ങൾ നേടിക്കൊടുത്തിട്ടുണ്ടെന്നും താൻ വരുന്നതിന് മുൻപ് രാജ്യം വലിയ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടില്ലെന്നും റൊണാൾഡോ ചൂണ്ടിക്കാണിച്ചു. താൻ രാജ്യത്തിനായി നേടിക്കൊടുത്ത മൂന്നു കിരീടങ്ങളിൽ 2016-ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പും രണ്ട് യുവേഫ നേഷൻസ് ലീഗ് കിരീടങ്ങളും ഉൾപ്പെടുന്നു.…
Read Moreപറങ്കിപ്പടയുടെ മടക്കം… കിരീടമില്ലാതെ റൊണാൾഡോ, പോർച്ചുഗലിനെ വീഴ്ത്തി സ്പെയിൻ ക്വാർട്ടറിൽ
ഡാളസ്: ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഫുട്ബോൾ ഇതിഹാസം ലോകകപ്പ് കിരീടമില്ലാതെ മടങ്ങുന്നു. റൊണാൾഡോയുടെ പോർച്ചുഗൽ ഇന്ന് നടന്ന പ്രീക്വാർട്ടറിൽ സ്പെയിനോട് എതിരില്ലാത്ത ഒരു ഗോളിന് തോൽവി വഴങ്ങി. കളത്തിലിറങ്ങി അഞ്ചു മിനിറ്റിനുള്ളിൽ വലകുലുക്കിയ മിക്കെൽ മെറീനോയുടെ ഗോളിലാണ് സ്പെയിൻ ക്വാർട്ടറിലേക്ക് ടിക്കറ്റെടുത്തത്. 90 മിനിറ്റിലും ഗോൾരഹിതമായി തുടർന്ന മത്സരത്തിന്റെ ഇൻജുറി ടൈമിന്റെ ആദ്യ മിനിറ്റിൽ തന്നെയായിരുന്നു മെറീനോയുടെ ഗോൾ. പെട്ടെന്ന് എടുത്ത ഒരു ഫ്രീകിക്കാണ് സ്പെയിനിന്റെ വിജയഗോളിലേക്ക് വഴിവെട്ടിയത്. ഫെറാൻ ടോറസ് നീട്ടി നൽകിയ പന്ത് മെറീനോ വലയിലെത്തിക്കുകയായിരുന്നു. ടൂർണമെന്റിൽ ഇതുവരെ ഗോൾ വഴങ്ങിയിട്ടില്ലെന്ന റെക്കോഡ് നിലനിർത്താനും സ്പെയിനിനായി. ലോകകപ്പ് ഉയർത്താനുള്ള റൊണാൾഡോയുടെ അവസാന അവസരത്തിനും അതോടെ അവസാനമായി. 41-കാരനായ താരത്തിന് ഇനിയൊരു ലോകകപ്പിന് സാധ്യയുണ്ടാകില്ല.
Read More