ജോലി സമയത്തിന് 10 മിനിറ്റ് മുമ്പ് ഓഫീസിൽ നിന്ന് ഇറങ്ങിയതിന് കമ്പനി സിഇഒയുടെ നേരിട്ടുള്ള സന്ദേശവും ഫോൺ കോളും ലഭിച്ചതായി ഒരു ജീവനക്കാരന്റെ വെളിപ്പെടുത്തൽ. റെഡ്ഡിറ്റിൽ പങ്കുവെച്ച ഈ കുറിപ്പ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. ജോലിസ്ഥലത്തെ സൂക്ഷ്മപരിശോധനയും ഇരട്ടത്താപ്പും ചോദ്യം ചെയ്തുകൊണ്ടാണ് ഈ കുറിപ്പ് പുറത്തുവന്നിരിക്കുന്നത്. ഔദ്യോഗിക ജോലി സമയം അവസാനിക്കുന്നതിന് 10 മിനിറ്റ് മുമ്പ് ഓഫീസിൽ നിന്ന് ഇറങ്ങിയതിനാണ് ജീവനക്കാരന് സിഇഒയുടെ ഫോൺ കോളും സന്ദേശവും ലഭിച്ചത്. മാനേജർമാർ മണിക്കൂറുകളോളം ഇടവേളകളെടുക്കുമ്പോഴും മറ്റ് സഹപ്രവർത്തകർ 30 മിനിറ്റ് മാറിനിൽക്കുമ്പോഴും ചോദ്യം ചെയ്യാനില്ല. എന്നാൽ ശരിയായ രീതിയിൽ ഇടവേള പോലും എടുക്കാത്ത താൻ അല്പം നേരത്തെ ഇറങ്ങിയപ്പോൾ മാത്രം നടപടിയുണ്ടായെന്ന് ജീവനക്കാരൻ വ്യക്തമാക്കുന്നു. കമ്പനി ഇതിനുമുമ്പും ജീവനക്കാരെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. ഔദ്യോഗിക ആവശ്യങ്ങൾക്കായി സ്വന്തം പണം മുടക്കാൻ ആവശ്യപ്പെടുകയും, നിരന്തരമായ ഫോളോ-അപ്പുകൾക്ക് ശേഷം 17 ദിവസങ്ങൾ…
Read MoreDay: July 27, 2026
കുട്ടികളുടെ അറ്റൻഡൻസ് ഇനി കുട്ടികൾ തന്നെ ഇടും! വൈറലായി ഡൽഹിയിലെ അധ്യാപികയുടെ പരീക്ഷണ ചിത്രം, സമൂഹ മാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹങ്ങൾ
ക്ലാസ് മുറിയിൽ സ്ഥിരമായി കണ്ടുവരാറുള്ള റോൾ കോൾ രീതിക്ക് പകരം തികച്ചും വ്യത്യസ്തവും സർഗാത്മകവുമായ ഒരു വഴി കണ്ടെത്തി സോഷ്യൽ മീഡിയയുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ് ഒരു ഡൽഹി പ്രൈമറി സ്കൂൾ അധ്യാപിക. സുമി സിയാഗ് എന്ന അധ്യാപിക തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച വീഡിയോയിലാണ് ഈ അപൂർവ്വ ഹാജർ പട്ടിക പ്രത്യക്ഷപ്പെട്ടത്. ക്ലാസ്സിൽ എത്തുന്ന കുരുന്നുകൾക്ക് ചെറുപ്പത്തിലേ തന്നെ സ്വയം ഉത്തരവാദിത്തം പകർന്നുനൽകാൻ ഈ ലളിതമായ ആശയം സഹായിക്കുന്നു. വലിയ തുക മുടക്കാതെയുള്ള ഈ ലളിതമായ ആശയത്തിൽ, ചുവരിൽ സ്ഥാപിച്ചിരിക്കുന്ന ഒരു കളർ ബോർഡാണ് പ്രധാനം. ഓരോ വിദ്യാർത്ഥിയുടെയും ഫോട്ടോ പതിപ്പിച്ച തീപ്പെട്ടി കൂടുകൾ ഈ ബോർഡിൽ നിരത്തിവെച്ചിരിക്കുന്നു. തീപ്പെട്ടിക്കുള്ളിൽ ‘A’ ഹാജരില്ല, ‘P’ ഹാജരുണ്ട് എന്നിങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്. ക്ലാസ്സിലേക്ക് എത്തുന്ന ഓരോ കുട്ടിയും തന്റെ ഫോട്ടോയുള്ള തീപ്പെട്ടി കണ്ടെത്തി അത് തുറന്ന് ‘P’ എന്ന് കാണത്തക്കവിധം…
Read More