വ​ന്ദേ​മാ​ത​രം വി​വാ​ദം: നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് ലോ​ക് ഭ​വ​ൻ; ആ​ദ്യ വ​രി​ക​ൾ മാ​ത്രം ആ​ല​പി​ക്കു​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ ച​ട​ങ്ങു​ക​ളി​ൽ വ​ന്ദേ​മാ​ത​രം മു​ഴു​വ​നാ​യി പാ​ടാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന വി​ശ​ദീ​ക​ര​ണ​വു​മാ​യി ലോ​ക് ഭ​വ​ൻ. വ​ന്ദേ​മാ​ത​രം പൂ​ർ​ണ​മാ​യും ആ​ല​പി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചു​ള്ള സ​ർ​ക്കു​ല​ർ പു​റ​ത്തു​വ​ന്ന​തി​നെ തു​ട​ർ​ന്ന് ഉ​യ​ർ​ന്ന വി​വാ​ദ​ങ്ങ​ളോ​ടാ​ണ് അ​ധി​കൃ​ത​ർ പ്ര​തി​ക​രി​ച്ച​ത്. സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്രോ​ട്ടോ​ക്കോ​ൾ വി​ഭാ​ഗം ന​ൽ​കി​യ സ​ർ​ക്കു​ല​റി​ൽ ദേ​ശീ​യ​ഗാ​ന​ത്തെ കു​റി​ച്ച് മാ​ത്ര​മാ​ണ് പ​രാ​മ​ർ​ശ​മു​ള്ള​തെ​ന്നും വ​ന്ദേ​മാ​ത​ര​ത്തെ​ക്കു​റി​ച്ച് നി​ർ​ദേ​ശ​ങ്ങ​ളി​ല്ലെ​ന്നും ലോ​ക്ഭ​വ​ൻ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ വി​ഷ​യം വ​ലി​യ രാ​ഷ്ട്രീ​യ പോ​രി​ലേ​ക്ക് വ​ഴി​മാ​റി​യി​ട്ടു​ണ്ട്. സ​ർ​ക്കു​ല​റി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ, കേ​ര​ള​ത്തി​ൽ കേ​ന്ദ്ര പ്രോ​ട്ടോ​കോ​ൾ അ​നു​സ​രി​ക്കി​ല്ലെ​ന്നും വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ ആ​ദ്യ ര​ണ്ട് വ​രി​ക​ൾ മാ​ത്ര​മേ ആ​ല​പി​ക്കു​ക​യു​ള്ളൂ എ​ന്നും വ്യ​ക്ത​മാ​ക്കി. ചീ​ഫ് സെ​ക്ര​ട്ട​റി ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ർ​ക്കു​ല​റ​ല്ല സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. നേ​ര​ത്തെ വി.​ഡി. സ​തീ​ശ​ൻ സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ ലോ​ക് ഭ​വ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം വ​ന്ദേ​മാ​ത​രം മു​ഴു​വ​നാ​യി പാ​ടി​യ​ത് വ​ലി​യ രാ​ഷ്ട്രീ​യ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ചി​രു​ന്നു.

Read More

ഗു​ണ്ട​ക​ളെ പൂ​ട്ടാ​ൻ ഓ​പ്പ​റേ​ഷ​ൻ ഗ്രി​പ്പ്; ആ​ദ്യ​ഘ​ട്ട​ത്തി​ൽ 300 പേരു​ടെ പ​ട്ടി​ക

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഗു​ണ്ട​ക​ളെ പൂ​ട്ടാ​ൻ ഓ​പ്പ​റേ​ഷ​ൻ ഗ്രി​പ്പു​മാ​യി പോ​ലീ​സ്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 300 ഗു​ണ്ട​ക​ളു​ടെ പ​ട്ടി​ക​യാ​ണ് പോ​ലീ​സ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ത​യാ​റാ​ക്കി​യ​ത്. ഗു​ണ്ട​ക​ളു​ടെ സ്‌​പോ​ൺ​സ​ർ​മാ​രെ കു​റി​ച്ചും ഇ​ന്‍റ​ലി​ജ​ൻ​സി​ന് വി​വ​രം ല​ഭി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ജാ​മ്യം തേ​ടി പു​റ​ത്തി​റ​ങ്ങി​യ ശേ​ഷം ഗു​ണ്ടാ​പ്ര​വ​ർ​ത്ത​നം ചെ​യ്യു​ന്ന​വ​രു​ടെ ജാ​മ്യം നി​ഷേ​ധി​ക്കാ​ൻ പോ​ലീ​സ് കോ​ട​തി​യെ സ​മീ​പി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്തെ മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക​ൾ​ക്കെ​തി​രാ​യ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ മ​റ​വി​ൽ കൊ​ച്ചി​യി​ൽ ന​ട​ന്ന ഗു​ണ്ട​ക​ളു​ടെ സം​ഗ​മ​ത്തെ കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന വ്യാ​പ​ക ഗു​ണ്ടാ​വേ​ട്ട ആ​ണ് ഓ​പ്പ​റേ​ഷ​ൻ ഗ്രി​പ്പി​ലൂ​ടെ കേ​ര​ള പോ​ലീ​സ് പ​ദ്ധ​തി​യി​ടു​ന്ന​ത്. ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പു​തി​യ ഓ​പ്പ​റേ​ഷ​ൻ. ഗു​ണ്ടാ ബ​ന്ധ​മു​ള്ള​വ​ർ, കാ​പ്പാ ത​ട​വ് ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ​വ​ർ, റൗ​ഡി ലി​സ്റ്റി​ൽ ഉ​ൾ​പെ​ട്ട​വ​ർ എ​ന്നി​വ​രു​ടെ സ്ഥാ​പ​ന​ങ്ങ​ളും വീ​ടു​ക​ളും ഉ​ൾ​പ്പെ​ടെ പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

Read More

യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി വാ​ൻ​സു​മാ​യി സം​സാ​രി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ന്യൂ​ഡ​ൽ​ഹി: യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ടെ​ലി​ഫോ​ൺ സം​ഭാ​ഷ​ണം ന​ട​ത്തി. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​മ​ഗ്ര ആ​ഗോ​ള ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്തം പ്ര​ധാ​ന മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ ക​രു​ത്തു​റ്റ​താ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ഇ​രു​നേ​താ​ക്ക​ളും ച​ർ​ച്ച ചെ​യ്തു. സം​ഭാ​ഷ​ണ​ത്തി​നി​ടെ, വാ​ൻ​സി​നും ഭാ​ര്യ ഉ​ഷ വാ​ൻ​സി​നും പു​തി​യൊ​രു ആ​ൺ​കു​ഞ്ഞ് പി​റ​ന്ന സ​ന്തോ​ഷ​വാ​ർ​ത്ത​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. വാ​ൻ​സി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കെ​ല്ലാം അ​ദ്ദേ​ഹം പി​ന്തു​ണ​യും ആ​ശം​സ​ക​ളും നേ​ർ​ന്നു. പ്ര​ധാ​ന​മ​ന്ത്രി ത​ന്നെ​യാ​ണ് ഈ ​വി​വ​ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടി​ലൂ​ടെ പ​ങ്കു​വെ​ച്ച​ത്.

Read More

രാ​ജി​ക്കു​ള്ള കാ​ര​ണം വ്യ​ക്ത​മാ​ക്കി മു​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ

ഭു​വ​നേ​ശ്വ​ർ: നീ​റ്റ് പ​രീ​ക്ഷാ പേ​പ്പ​ർ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ടെ താ​ൻ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​സ്ഥാ​നം രാ​ജി​വെ​ച്ച​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​ക്കി ബി​ജെ​പി നേ​താ​വ് ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ. പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ടെ രാ​ജ്യ​ത്തെ യു​വ​ത​ല​മു​റ​യെ ചി​ല​ർ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​നാ​ലാ​ണ് രാ​ജി​വെ​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭു​വ​നേ​ശ്വ​റി​ലെ ജി.​എം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വി​ദ്യാ​ർ​ത്ഥി​ക​ളോ​ടും അ​ധ്യാ​പ​ക​രോ​ടും സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡ​ൽ​ഹി ജ​ന്ത​ർ മ​ന്ത​റി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ങ്ങ​ളെ തു​ട​ര്‍​ന്ന് ജൂ​ലൈ 25-നാ​ണ് ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ പ​ദ​വി ഒ​ഴി​ഞ്ഞ​ത്. “യു​വ​ത​ല​മു​റ ന​മ്മു​ടെ കു​ട്ടി​ക​ളാ​ണ്, അ​വ​രു​ടെ പ്ര​തീ​ക്ഷ​ക​ളാ​ണ് ഇ​ന്ത്യ​യെ ലോ​ക​ത്തി​ന്‍റെ നെ​റു​ക​യി​ൽ എ​ത്തി​ക്കു​ന്ന​ത്. അ​തി​നാ​ൽ ത​നി​ക്ക് മ​ന്ത്രി​സ്ഥാ​നം പ്ര​ധാ​ന​മാ​യി​രു​ന്നി​ല്ല,” എ​ന്ന് വ്യ​ക്ത​മാ​ക്കി​യ പ്ര​ധാ​ൻ, താ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ക​ണ്ട് നേ​രി​ട്ട് രാ​ജി സ​ന്ന​ദ്ധ​ത അ​റി​യി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം, ത​നി​ക്കെ​തി​രെ പ്ര​തി​ഷേ​ധം ന​ട​ത്തു​ന്ന മു​ൻ ഒ​ഡീ​ഷ മു​ഖ്യ​മ​ന്ത്രി ന​വീ​ൻ പ​ട്നാ​യി​ക്കി​നെ​യും ബി​ജെ​ഡി പ്ര​വ​ർ​ത്ത​ക​രെ​യും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. താ​ൻ ഒ​ഡീ​ഷ​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് എ​പ്പോ​ഴും…

Read More

ജ​ന​ജീ​വി​ത​ത്തെ വെ​ല്ലു​വി​ളി​ക്കാ​ൻ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ല, ഗു​ണ്ട​ക​ൾ​ക്ക് ഇ​ത് പാ​ഠ​മാ​ക​ട്ടെ​യെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ജ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ന്ന ഗു​ണ്ട​ക​ൾ​ക്ക് ഇ​താ​കും അ​നു​ഭ​വ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. ഒ​ളി​വി​ൽ ക​ഴി​ഞ്ഞ് പോ​ലീ​സി​നെ വെ​ല്ലു​വി​ളി​ക്കു​ക​യാ​യി​രു​ന്ന കു​റ്റ​വാ​ളി അ​ർ​ജു​ൻ ആ‍​യ​ങ്കി​യു​ടെ അ​റ​സ്റ്റി​നെ തു​ട​ർ​ന്ന് മാ​ധ്യ​മ​ങ്ങ​ളോ‌​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.‌ജ​ന​ജീ​വി​ത​ത്തെ അ​പ​ക​ട​ത്തി​ലാ​ക്കാ​മെ​ന്ന് ഗു​ണ്ട‌​ക​ളാ​രും ക​രു​തേ​ണ്ട. ജ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കാ​ൻ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ല. ‌‌ആ​രു​ടെ​യെ​ല്ലാം സ​ഹാ​യ​വും പി​ൻ​ബ​ല​വും ഉ​ണ്ടെ​ങ്കി​ലും ഇ​ത്ത​ര​ക്കാ​രെ നി​യ​മ​ത്തി​ന് മു​ൻ​പി​ൽ കൊ​ണ്ടു​വ​രു​മെ​ന്ന് അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. നി​യ​മ​ത്തെ വെ​ല്ലു​വി​ളി​ക്കാ​ൻ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ല. മു​ൻ മു​ഖ്യ​മ​ന്ത്രി​യും പി​ണ​റാ​യി വി​ജ​യ​നും സി​പി​എം നേ​താ​വ് എം.​വി. ജ​യ​രാ​ജ​നും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ അ​ർ​ജ​ൻ ആ‍​യ​ങ്കി​യെ ത​ള്ളി​പ്പ​റ​ഞ്ഞു. സാ​മൂ​ഹി​ക വി​രു​ദ്ധ​ർ, ഗു​ണ്ട​ക​ൾ, കൊ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ൾ എ​ന്നി​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Read More

ഹി​മാ​ൻ​ഷി ഖു​റാ​ന കൊ​ല​പാ​ത​കം: ഒ​ളി​വി​ൽ പോ​യ പ​ങ്കാ​ളി 7 മാ​സ​ത്തി​ന് ശേ​ഷം കാ​ന​ഡ​യി​ൽ പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: കാ​ന​ഡ​യി​ലെ ടൊ​റ​ന്‍റോ​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ ഹി​മാ​ൻ​ഷി ഖു​റാ​ന (30) കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ​ങ്കാ​ളി അ​ബ്ദു​ൾ ഗ​ഫൂ​റി (32) അ​റ​സ്റ്റി​ലാ​യി. ഏ​ഴ് മാ​സ​ത്തെ രാ​ജ്യാ​ന്ത​ര തെര​ച്ചി​ലി​നൊ​ടു​വി​ൽ ടൊ​റ​ന്‍റോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നാ​ണ് ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. 2025 ഡി​സം​ബ​ർ 19-നാ​ണ് കാ​ന​ഡ​യി​ലെ സ്ട്രാ​ച്ച​ൻ അ​വ​ന്യൂ പ്ര​ദേ​ശ​ത്തു​നി​ന്ന് ഹി​മാ​ൻ​ഷി​യെ കാ​ണാ​താ​കു​ന്ന​ത്. പോ​ലീ​സി​ന്‍റെ തെ​ര​ച്ചി​ലി​ൽ തൊ​ട്ട​ടു​ത്ത ദി​വ​സം രാ​വി​ലെ ഒ​രു വീ​ടി​നു​ള്ളി​ൽ ഇ​വ​രെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പ​ങ്കാ​ളി​യാ​യ ഗ​ഫൂ​റാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ ഇ​യാ​ൾ​ക്കെ​തി​രെ ഒ​ന്നാം ഡി​ഗ്രി കൊ​ല​പാ​ത​ക​ക്കു​റ്റം ചു​മ​ത്തി പോ​ലീ​സ് വാ​റ​ന്റ് പു​റ​പ്പെ​ടു​വി​ച്ചു. അ​ന്താ​രാ​ഷ്ട്ര ഏ​ജ​ൻ​സി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ഗ​ഫൂ​റി​നെ കാ​ന​ഡ​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി​ച്ച് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ ടൊ​റ​ന്റോ​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ക​യും കു​ടും​ബ​ത്തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ പി​ന്തു​ണ​യും സ​ഹാ​യ​വും ഉ​റ​പ്പു​ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.

Read More

അ​ർ​ജു​ൻ ആ​യ​ങ്കി​ക്കെ​തി​രെ കാ​പ്പ ചു​മ​ത്താ​ൻ പോ​ലീ​സ് നീ​ക്കം

ക​ണ്ണൂ​ർ: ഡ​സ​ൻ ക​ണ​ക്കി​ന് കേ​സു​ക​ളി​ൽ പ്ര​തി​യാ​യ അ​ർ​ജു​ൻ ആ​യ​ങ്കി​യെ കാ​പ്പ ചു​മ​ത്തി ത​ട​ങ്ക​ലി​ലാ​ക്കാ​ൻ പോ​ലീ​സ് നീ​ക്കം തു​ട​ങ്ങി. വ​ധ​ശ്ര​മം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, ആ​യു​ധ​മേ​ന്തി ആ​ക്ര​മി​ക്ക​ൽ ഉ​ൾ​പ്പെ​ടെ 23-ഓ​ളം ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​യ ഇ​യാ​ൾ കൊ​ടും​ക്രി​മി​ന​ലാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി പോ​ലീ​സും ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ഉ​ട​ൻ റി​പ്പോ​ർ​ട്ട് ന​ൽ​കും. ക​ണ്ണൂ​രി​ലെ ഒ​രു അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന അ​ർ​ജു​ൻ, പു​ല​ർ​ച്ചെ അ​ഭി​ഭാ​ഷ​ക​രെ കാ​ണാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​കു​ന്ന​ത്. ഒ​ളി​ത്താ​വ​ള​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഓ​ട്ടോ ഡ്രൈ​വ​ർ ന​ൽ​കി​യ നി​ർ​ണാ​യ​ക വി​വ​ര​മാ​ണ് അ​റ​സ്റ്റി​ലേ​ക്ക് വ​ഴി​തു​റ​ന്ന​ത്. പോ​ലീ​സ് വ​ള​ഞ്ഞ​തോ​ടെ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​യാ​ളെ പോ​ലീ​സ് കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു. വ​ള​പ്പ​ട്ട​ണം സ്റ്റേ​ഷ​നി​ൽ മാ​ത്രം 12 കേ​സു​ക​ളു​ള്ള അ​ർ​ജു​നെ പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം എ​റ​ണാ​കു​ള​ത്തേ​ക്ക് മാ​റ്റി​യേ​ക്കും.

Read More