ചമോലി: ഉത്തരാഖണ്ഡിലെ ചമോലിയിൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമാണത്തിലിരുന്ന തുരങ്കത്തിൽ കുടുങ്ങിയ ഒരാളുടെ മൃതദേഹംകൂടി കണ്ടെത്തി. ഇതോടെ അപകടത്തിൽ മരിച്ചരുടെ എണ്ണം എട്ടായി. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയാണ് രണ്ടുകിലോമീറ്റർ ദൈർഘ്യമുള്ള ടണലിലേക്ക് വെള്ളം ഇരച്ചുകയറിയത്. 22 തൊഴിലാളികളാണ് അപകടമേഖലയിൽ ജോലി ചെയ്തിരുന്നത്.
Read MoreDay: August 16, 2026
വന്ദേമാതര വിവാദം; സോണിയ ഗാന്ധിക്കെതിരെ നിയമനടപടിക്ക് ബിജെപി
ന്യൂഡൽഹി: വന്ദേമാതര വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബിജെപി. എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ദേശീയ ഗീതാലാപനം തടസപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് നിയമനടപടി സ്വീകരിക്കാൻ ബിജെപി ആലോചിക്കുന്നത്. സംഭവത്തിൽ സോണിയഗാന്ധി പരസ്യമായി മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. വന്ദേമാതരം പൂർണമായും ആലപിക്കാൻ പാടില്ല എന്നതാണ് പാർട്ടി നയമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സേവാദൾ നേതാവിനോട് പറയുന്നതായുള്ള ദൃശ്യങ്ങൾ നിഷികാന്ത് ദുബൈ എംപി പുറത്ത് വിട്ടു. വിവാദമായ ചടങ്ങിന് തൊട്ടുപിന്നാലെ സേവാദൾ നേതാവിനോട് സംസാരിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ദൃശ്യങ്ങൾ രാഹുൽ ഗാന്ധിക്കെതിരെ ആയുധമാക്കാനുള്ള നീക്കത്തിലാണ് ബിജെപി.
Read More