അ​ത്ഭു​ത​ച​ട​ങ്ങ്! വൈ​ക്കോ​ലും പു​ല്ലും തി​ന്ന് എ​ഴു​പ​തു​കാ​ര​ൻ; ബാ​ധ ക​യ​റി​യ​തെ​ന്ന് നാ​ട്ടു​കാ​ർ, നാ​ഗ​പ​ഞ്ച​മി ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ മൃ​ഗ​ങ്ങ​ളെ​പോ​ലെ പെ​രു​മാ​റി, ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഒ​രു ഗ്രാ​മ​ത്തി​ൽ നാ​ഗ​പ​ഞ്ച​മി ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ മൃ​ഗ​ങ്ങ​ളെ​പ്പോ​ലെ പെ​രു​മാ​റു​ക​യും വൈ​ക്കോ​ലും പു​ല്ലും തി​ന്നു​ക​യും ചെ​യ്യു​ന്ന വൃ​ദ്ധ​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. രു​ദ്‌​ലാ​പൂ​ർ ഗ്രാ​മ​വാ​സി​യാ​യ ബു​ദ്ധി​റാം (70) എ​ന്ന​യാ​ളാ​ണ് നാ​ഗ​പ​ഞ്ച​മി ദി​ന​ത്തി​ലെ പ്ര​ത്യേ​ക ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി മൃ​ഗ​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന തീ​റ്റ​യും വെ​ള്ള​വും ക​ഴി​ച്ച​ത്. ഇ​യാ​ൾ​ക്ക് മ​ഹി​ഷാ​സു​ര​ന്‍റെ ബാ​ധ ക​യ​റി​യ​താ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ അ​വ​കാ​ശ​വാ​ദം.

1975 മു​ത​ൽ മൂ​ന്നു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ നാ​ഗ​പ​ഞ്ച​മി ദി​ന​ത്തി​ൽ ഇ​ത്ത​ര​മൊ​രു അ​പൂ​ർ​വ്വ ച​ട​ങ്ങ് ന​ട​ക്കാ​റു​ണ്ടെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. ച​ട​ങ്ങി​ന്‍റെ ദി​വ​സം ബു​ദ്ധി​റാം ത​ന്‍റെ സ്വാ​ഭാ​വി​ക പെ​രു​മാ​റ്റ​ത്തി​ൽ നി​ന്ന് മാ​റി മൃ​ഗ​ങ്ങ​ളെ​പ്പോ​ലെ ന​ട​ക്കാ​ൻ തു​ട​ങ്ങും.

സ​മ​യ് മാ​താ ക്ഷേ​ത്ര​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​ത്യേ​ക പൂ​ജ​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് ക​ന്നു​കാ​ലി​ക​ൾ​ക്കാ​യി വെ​ച്ചി​രി​ക്കു​ന്ന വൈ​ക്കോ​ലും പു​ല്ലും ബു​ദ്ധി​റാം തി​ന്നാ​ൻ തു​ട​ങ്ങു​ക​യും മൃ​ഗ​ങ്ങ​ൾ വെ​ള്ളം കു​ടി​ക്കു​ന്ന പാ​ത്ര​ത്തി​ൽ നി​ന്ന് നേ​രി​ട്ട് വെ​ള്ളം കു​ടി​ക്കു​ക​യും ചെ​യ്യും.

വി​വ​ര​മ​റി​ഞ്ഞ് സ​മീ​പ​ഗ്രാ​മ​ങ്ങ​ളി​ൽ നി​ന്നും വ​ൻ ജ​ന​ക്കൂ​ട്ട​മാ​ണ് ഇ​ത് കാ​ണാ​നാ​യി എ​ത്തി​യ​ത്. അ​വി​ടെ​യെ​ത്തി​യ ആ​ളു​ക​ൾ ബു​ദ്ധി​റാ​മി​ന് പ​ഴ​ങ്ങ​ളും ല​ഡ്ഡു​വും പു​ല്ലും വൈ​ക്കോ​ലു​മെ​ല്ലാം നേ​രി​ട്ട് ന​ൽ​കു​ക​യും ചെ​യ്തു. ഈ ​സ്ഥ​ല​ത്തെ​ത്തി ആ​ഗ്ര​ഹ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ചാ​ൽ അ​ത് സാ​ധി​ക്കു​മെ​ന്നാ​ണ് ഗ്രാ​മ​വാ​സി​ക​ളു​ടെ വി​ശ്വാ​സം.

അ​തേ​സ​മ​യം, പ​ര​മ്പ​രാ​ഗ​ത വി​ശ്വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നാ​ട്ടു​കാ​ർ ഇ​തി​നെ കാ​ണു​ന്ന​തെ​ങ്കി​ലും, വൃ​ദ്ധ​ന്‍റെ ഈ ​പെ​രു​മാ​റ്റ​ത്തി​ന് പി​ന്നി​ൽ വൈ​ദ്യ​ശാ​സ്ത്ര​പ​ര​മാ​യോ മാ​ന​സി​ക​മാ​യോ ഉ​ള്ള കാ​ര​ണ​ങ്ങ​ളു​ണ്ടാ​കാ​മെ​ന്ന സം​ശ​യ​വും ഉ​യ​രു​ന്നു​ണ്ട്.

 

 

 

 

Related posts

Leave a Comment