നേ​പ്പാ​ൾ പ്ര​ള​യ ദു​ര​ന്തം: മ​ര​ണ​സം​ഖ്യ 600 ക​ട​ന്നു, 1924 പേ​രെ കാ​ണാ​നി​ല്ല

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ൾ മി​ന്ന​ൽ പ്ര​ള​യ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 600 ക​ട​ന്നു. കാ​ണാ​താ​യ​വ​രു​ടെ എ​ണ്ണം 1924 ആ​യി എ​ന്ന് നേ​പ്പാ​ൾ സ​ർ​ക്കാ​ർ അ​റി​യി​ച്ചു. നേ​ര​ത്തെ ആ​യി​ര​ത്തോ​ളം പേ​രെ കാ​ണാ​താ​യി എ​ന്ന ക​ണ​ക്കാ​ണ് സ​ർ​ക്കാ​ർ ന​ൽ​കി​യി​രു​ന്ന​ത്. ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ളി​ൽ പ​ണി​യെ​ടു​ത്തി​രു​ന്ന 993 പേ​രെ കാ​ണാ​താ​യി. 500 ഓ​ളം വി​ദേ​ശ പൗ​ര​ന്മാ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. 320 ഇ​ന്ത്യ​ക്കാ​രും വി​ദേ​ശ​പൗ​ര​ത്വ​മു​ള്ള നൂ​റി​ല​ധി​കം ഇ​ന്ത്യ​ൻ വം​ശ​ജ​രും കാ​ണാ​താ​യ​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. അ​തേ​സ​മ​യം, തു​ര​ങ്ക​ങ്ങ​ളി​ൽ തെ​ര​ച്ചി​ൽ ന​ട​ത്താ​ൻ വൈ​ദ​ഗ്ധ്യ​മു​ള്ള സം​ഘം ഇ​ന്ത്യ​യി​ൽ നി​ന്ന് നേ​പ്പാ​ളി​ലെ​ത്തി. യൂ​റോ​പ്യ​ൻ യൂ​ണി​യ​നും നി​ര​വ​ധി രാ​ജ്യ​ങ്ങ​ളും നേ​പ്പാ​ളി​ന് അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. ടി​ബ​റ്റി​ൽ നി​ന്ന് നേ​പ്പാ​ളി​ലേ​ക്ക് സു​ര​ക്ഷി​ത​മാ​യി ക​ട​ന്ന 149 പേ​രു​ടെ പ​ട്ടി​ക വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ടു. ഗു​ജ​റാ​ത്തി​ൽ നി​ന്നും ആ​ന്ധ്ര​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള​വ​രാ​ണ് പ​ട്ടി​ക​യി​ൽ കൂ​ടു​ത​ലും.

Read More

അ​നു​മ​തി​യി​ല്ലാ​തെ ക​പ്പ​ലു​ക​ൾ വി​ടി​ല്ല; ഹോ​ർ​മു​സി​ൽ പി​ടി​മു​റു​ക്കി ഇ​റാ​ൻ

ടെ​ഹ്‌​റാ​ൻ: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ന്നു​കൊ​ടു​ക്കാ​ൻ ത​യാ​റാ​ണെ​ന്നും ത​ങ്ങ​ളു​ടെ അ​നു​മ​തി​യി​ല്ലാ​തെ ക​പ്പ​ലു​ക​ൾ ക‌​ട​ത്തി​വി​ടി​ല്ലെ​ന്നും ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സ​ഷ്കി​യാ​ൻ. ഒ​മാ​നു​മാ​യി ഇ​ക്കാ​ര്യ​ത്തി​ൽ ധാ​ര​ണ​യി​ലെ​ത്തി​യ​താ​യും അ​മേ​രി​ക്ക വാ​ക്കു​പാ​ലി​ച്ചാ​ൽ ഹോ​ർ​മു​സ് തു​റ​ക്കു​മെ​ന്നും പെ​സ​ഷ്കി​യാ​ൻ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം ക​ട​ലി​ടു​ക്കി​ൽ പൂ​ർ​ണ നി​യ​ന്ത്ര​ണം ഇ​റാ​നാ​ണെ​ന്നും പ്ര​സി​ഡ​ന്‍റ് വ്യ​ക്ത​മാ​ക്കി. അ​മേ​രി​ക്ക തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ക​യാ​ണ്. ഇ​റാ​നു​മേ​ൽ ഏ​ർ​പ്പെ​ടു​ത്തി​യ സാ​മ്പ​ത്തി​ക ഉ​പ​രോ​ധ​ങ്ങ​ളി​ലൂ​ടെ​യോ സ​മ്മ​ർ​ദ ത​ന്ത്ര​ങ്ങ​ളി​ലൂ​ടെ​യോ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കാ​ൻ അ​മേ​രി​ക്ക​യ്ക്ക് ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തി​നി​ടെ അ​മേ​രി​ക്ക​യു​ടെ സാ​മ്പ​ത്തി​ക യു​ദ്ധ​ത്തെ ഒ​ന്നി​ച്ച് നേ​രി​ട​ണ​മെ​ന്ന് ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് മു​ജ്ത​ബ ഖ​മ​നേ​യി ആ​ഹ്വാ​നം ചെ​യ്തു. അ​മേ​രി​ക്ക​യു​ടെ സാ​മ്പ​ത്തി​ക ഉ​പ​രോ​ധ​വും യു​ദ്ധ​വും നേ​രി​ടാ​ൻ രാ​ജ്യം ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ഇ​റാ​ൻ പാ​ർ​ല​മെ​ന്‍റ് സ്പീ​ക്ക​ർ എം.​ബി.​ഗാ​ലി​ബാ​ഫും വ്യ​ക്ത​മാ​ക്കി.

Read More

ര​ക്ഷാ​ബ​ന്ധ​ൻ ദി​ന​ത്തി​ൽ വി​കാ​ര​നി​ർ​ഭ​ര​മാ​യൊ​രു കാ​ഴ്ച: സ​ഹോ​ദ​രി​ക്ക് ത​ണ​ലാ​യി കു​രു​ന്നു​സ​ഹോ​ദ​ര​ൻ; മ​ഴ​യി​ലും തെ​രു​വു​നാ​യ​യു​ടെ ഭ​യ​ത്തി​ലും വ​ഴി​ന​ട​ന്ന് കു​ട്ടി​ക​ൾ, ഹൃ​ദ​യം കീ​ഴ​ട​ക്കി വീ​ഡി​യോ

സ​ഹോ​ദ​ര​ബ​ന്ധ​ത്തി​ന്‍റെ ആ​ഴ​വും ക​രു​ത​ലും വ്യ​ക്ത​മാ​ക്കു​ന്ന മ​നോ​ഹ​ര​മാ​യൊ​രു വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്ന​ത്. ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​ക്കെ​ട്ടി​ലും ത​ന്‍റെ അ​നി​യ​ത്തി​ക്ക് കു​ട​യാ​യി മാ​റു​ക​യും, തെ​രു​വു​നാ​യ​യെ ഭ​യ​ന്നു​പോ​കാ​തെ തു​ര​ത്തു​ക​യും ചെ​യ്ത ഒ​രു കൊ​ച്ചു​ബാ​ല​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​ന്‍റ​ർ​നെ​റ്റി​ന്‍റെ മ​നം ക​വ​രു​ന്ന​ത്. ര​ക്ഷാ​ബ​ന്ധ​ൻ ആ​ഘോ​ഷ​ങ്ങ​ളോ​ട് അ​നു​ബ​ന്ധി​ച്ച് ‘ഘ​ർ കേ ​ക​ലേ​ഷ്’ എ​ന്ന എ​ക്സ് ഹാ​ൻ​ഡി​ലി​ലൂ​ടെ​യാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്.​റോ​ഡി​ൽ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന കാ​റു​ക​ൾ​ക്കി​ട​യി​ലൂ​ടെ​യും വെ​ള്ള​ക്കെ​ട്ടു​ക​ളി​ലൂ​ടെ​യും ന​ട​ക്കു​മ്പോ​ൾ ഒ​രു വ​ലി​യ ഷാ​ൾ കൊ​ണ്ട് അ​നി​യ​ത്തി​യെ പൂ​ർ​ണ​മാ​യും മ​റ​ച്ചു​പി​ടി​ക്കു​ക​യാ​ണ്. കു​ട്ടി സ്വ​യം മ​ഴ ന​ന​യു​മ്പോ​ഴും പെ​ങ്ങ​ളി​ലേ​ക്ക് മ​ഴ​ത്തു​ള്ളി​ക​ൾ വീ​ഴാ​തെ ശ്ര​ദ്ധി​ക്കു​ന്നു​ണ്ട്. ഇ​തി​നി​ട​യി​ൽ ഇ​വ​രു​ടെ അ​ടു​ത്തേ​ക്ക് ഓ​ടി​യെ​ത്തി​യ നാ​യ​യെ അ​ല്പം പോ​ലും ഭ​യ​പ്പെ​ടാ​തെ, അ​നി​യ​ത്തി​ക്ക് ഒ​രു പോ​റ​ൽ പോ​ലും ഏ​ൽ​ക്കാ​തെ അ​വ​ൻ ആ​ട്ടി​യോ​ടി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. നാ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ര​ക്ഷാ​ബ​ന്ധ​ൻ ആ​ഘോ​ഷി​ക്കു​മ്പോ​ൾ, സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ യ​ഥാ​ർ​ഥ അ​ർ​ഥം തെ​ളി​യി​ക്കു​ന്ന​താ​ണ് ഈ ​രം​ഗ​ങ്ങ​ളെ​ന്നാ​ണ് നെ​റ്റി​സ​ൺ​സ് കു​റി​ക്കു​ന്ന​ത്. “പെ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ൻ ഏ​ത​റ്റം…

Read More