ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. 25 വ​യ​സു​കാ​ര​നാ​യ പ്ര​മോ​ദ് കു​മാ​റാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മോ​ഹ​ൻ​ലാ​ൽ​ഗ​ഞ്ച് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​വാ​ണ് സം​ഭ​വം. സ്ത്രീ​ധ​ന പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് ത​ന്റെ മ​ക​ൾ കൊ​ല്ല​പ്പെ​ട്ട​താ​യി പ​രാ​തി​ക്കാ​ര​നാ​യ റാം ​ഗു​ലാം ഓ​ഗ​സ്റ്റ് 28 ന് ​രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കി​യി​രു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ (ബി​എ​ൻ​എ​സ്) 80(2) (സ്ത്രീ​ധ​ന മ​ര​ണം), 85 (സ്ത്രീ​യു​ടെ ഭ​ർ​ത്താ​വോ ബ​ന്ധു​വോ ക്രൂ​ര​ത​യ്ക്ക് ഇ​ര​യാ​ക്ക​ൽ) വ​കു​പ്പു​ക​ളും സ്ത്രീ​ധ​ന നി​രോ​ധ​ന നി​യ​മ​വും പ്ര​കാ​രം മോ​ഹ​ൻ​ലാ​ൽ​ഗ​ഞ്ച് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. സാ​ങ്കേ​തി​ക​വും മാ​നു​വ​ല​വു​മാ​യ തെ​ളി​വു​ക​ളും ര​ഹ​സ്യാ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​മോ​ദ് കു​മാ​റി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കേ​സി​ൽ ഉ​ൾ​പ്പെ​ട്ട മ​റ്റ് പ്ര​തി​ക​ൾ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Read More

ന​ല്ല നാ​ല് കി​ക്ക് കി​ട്ടാ​ത്ത​തി​ന്‍റെ കു​ഴ​പ്പം..! പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം; എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പി​ടി​യി​ൽ

കോ​ട്ട​യം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പി​ടി​യി​ൽ. പു​ഞ്ച​വ​യ​ൽ ഇ​ല​വു​ങ്ക​ൽ വീ​ട്ടി​ൽ അ​രു​ൺ​കു​മാ​ർ(46)​ആ​ണ് പി​ടി​യി​ലാ​യ​ത്. മു​ണ്ട​ക്ക​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി. അ​രു​ൺ​കു​മാ​ർ കാ​ഞ്ഞി​ര​പ്പ​ള്ളി എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​റാ​ണ്. സ​ഹ​പ്ര​വ​ർ​ത്ത​ക​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന പ​രാ​തി​യി​ൽ ഇ​യാ​ൾ നി​ല​വി​ൽ സ​സ്പെ​ൻ​ഷ​നി​ലാ​ണ്. സ​ഹ​പ്ര​വ​ർ​ത്ത​ക​യു​ടെ പ​രാ​തി​യി​ലും മു​ണ്ട​ക്ക​യം പോ​ലീ​സ് പ്ര​തി​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Read More