നൗ​ഫ​ല്‍ എംഡിഎംഎ എ​ത്തി​ച്ച​ത് ഡ​ല്‍​ഹി​യി​ല്‍ നിന്ന്, മട്ടാഞ്ചേരി ലഹരിക്കേസിലെ പ്രതികള്‍ അഞ്ചു വര്‍ഷമായി വില്‍പനയിൽ‌ സജീവം

കൊ​ച്ചി: മ​ട്ടാ​ഞ്ചേ​രി​യി​ലെ എം​ഡി​എം​എ വേ​ട്ട​യി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി നൗ​ഫ​ല്‍ ല​ഹ​രി എ​ത്തി​ച്ച​ത് ഡ​ല്‍​ഹി​യി​ല്‍ നി​ന്നാ​ണെ​ന്ന് വി​വ​രം. ക​ഴി​ഞ്ഞ നാ​ലു മാ​സ​ത്തി​നി​ടെ മൂ​ന്നു ത​വ​ണ നൗ​ഫ​ല്‍ ഡ​ല്‍​ഹി​യി​ലേ​ക്ക് പോ​യി​ട്ടു​ണ്ട്. ഇ​തി​നി​ടെ എം​ഡി​എം​എ കൊ​ച്ചി​യി​ല്‍ എ​ത്തി​ച്ച​താ​യാ​ണ് പൊ​ലി​സി​ന് ല​ഭി​ച്ച വി​വ​രം. ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ര​ണ്ടു കി​ലോ​യോ​ളം എം​ഡി​എം​എ​യാ​ണ് ഇ​ന്ന​ലെ പൊ​ലി​സ് പി​ടി​ച്ചെ​ടു​ത്ത​ത്. നി​ര​വ​ധി ല​ഹ​രി കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​യ മ​ട്ടാ​ഞ്ചേ​രി ക​പ്പ​ല​ണ്ടി​മു​ക്ക് പു​തി​യ​റോ​ഡ് സ്വ​ദേ​ശി നൗ​ഫ​ല്‍ (32), ചെ​ന്നാ​ലി പ​റ​മ്പി​ല്‍ താ​ഴ​ക​ത്ത് വീ​ട്ടി​ല്‍ സ​ഫീ​ര്‍ (33) എ​ന്നി​വ​രാ​ണ് കൊ​ച്ചി സി​റ്റി പൊ​ലി​സി​ന്‍റെ വ​ല​യി​ല്‍ കു​ടു​ങ്ങി​യ​ത്. മ​ട്ടാ​ഞ്ചേ​രി, തോ​പ്പും​പ​ടി സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ല്‍ നി​ന്നാ​യാ​ണ് ല​ഹ​രി​മ​രു​ന്ന് ക​ണ്ടെ​ടു​ത്ത​ത്. ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍​നൗ​ഫ​ലി​ന്റെ മ​ട്ടാ​ഞ്ചേ​രി​യി​ലെ വീ​ട്ടി​ല്‍ നി​ന്ന് 14 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി പൊ​ലി​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ല്‍ പ്ര​തി​ക​ള്‍ കൊ​ണ്ടു വ​ന്ന കാ​റി​ല്‍ നി​ന്ന് വ​ന്‍…

Read More

വീട്ടുകാരുടെ എതിർപ്പ് മറികടന്ന് പ്രണയവിവാഹം; 25-ാംനാൾ നവവധുവിന്‍റെ മൃതദേഹം വാട്ടർ ടാങ്കിൽ

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ 25 ദിവസം മുൻപ് പ്രണയവിവാഹം കഴിച്ച നവവധുവിനെ വീടിനു പുറത്തെ കുടിവെള്ള ടാങ്കിൽ മരിച്ചനിലയിൽ കണ്ടെത്തി. വന്ദന കുശ്വാഹയാണ് (25) മരിച്ചത്. മൃതദേഹത്തിൽ നിരവധി മുറിവുകൾ കണ്ടെത്തിയതിനെ തുടർന്ന് സംഭവത്തിൽ കൊലപാതക സാധ്യത സംശയിച്ച പൊലിസ്, യുവതിയുടെ ഭർത്താവ് ഉപേന്ദ്ര പട്ടേലിനെയും കുടുംബാംഗങ്ങളെയും കസ്റ്റഡിയിലെടുത്തു.ഓഗസ്റ്റ് 11-നായിരുന്നു ഇവരുടെ വിവാഹം. ഏറെനാളത്തെ പ്രണയത്തിനൊടുവിൽ വീട്ടുകാരുടെ എതിർപ്പ് മറികടന്നാണ് വന്ദന ഉപേന്ദ്രയ്ക്കൊപ്പം പോയത്. യുവതിയെ കാണാനില്ലെന്ന് കാട്ടി വന്ദനയുടെ കുടുംബം നേരത്തെ പരാതി നൽകിയിരുന്നെങ്കിലും, ഉപേന്ദ്രയ്ക്കൊപ്പം ജീവിക്കാനാണ് തനിക്ക് താൽപര്യമെന്ന് യുവതി പൊലിസിനെ അറിയിക്കുകയായിരുന്നു. എന്നാൽ ലഹരിക്കടിമയായ ഉപേന്ദ്രയുമായി വന്ദന നിരന്തരം വഴക്കിട്ടിരുന്നതായി അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്. ഭർത്താവിന്‍റെ ലഹരി ഉപയോഗം കാരണം അടുത്തിടെയാണ് ഇവർ ഇവിടേക്ക് വാടകയ്ക്ക് താമസത്തിനെത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് വന്ദനയുടെ വീട്ടിൽനിന്ന് നിലവിളി ശബ്ദം കേട്ടിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. ഇതിനുപിന്നാലെ ഷർട്ടിൽ…

Read More

ടി​ഫി​ൻ ബോ​ക്സ് ഇ​ല്ലെ​ങ്കി​ൽ എ​ന്ത്? ക​റി കൊ​ണ്ടു​പോ​കാ​ൻ മൊ​ബൈ​ൽ ഫോ​ൺ ബോ​ക്സ്! യു​വാ​വി​ന്‍റെ വേ​റി​ട്ട ‘ബു​ദ്ധി’ ക​ണ്ട് ചി​രി​യ​ട​ക്കാ​നാ​വാ​തെ നെ​റ്റി​സ​ൺ​സ്

ഭ​ക്ഷ​ണ​പ്പാ​ത്രം (ടി​ഫി​ൻ ബോ​ക്സ്) ക​യ്യി​ലി​ല്ലാ​ത്ത​തി​നാ​ൽ മൊ​ബൈ​ൽ ഫോ​ണി​ന്‍റെ ബോ​ക്സി​ൽ ക​റി കൊ​ണ്ടു വ​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ചി​രി​യു​ണ​ർ​ത്തു​ന്നു. ഇ​ൻ​സ്റ്റാ​ഗ്രാം ഉ​പ​യോ​ക്താ​വാ​യ ആ​ന​ന്ദ് രാ​ജ് പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലാ​ണ് ത​ങ്ങ​ളു​ടെ ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ൾ​ക്ക് വി​ചി​ത്ര​മാ​യ വ​ഴി​ക​ൾ ക​ണ്ടെ​ത്തു​ന്ന യു​വാ​വി​ന്‍റെ വേ​റി​ട്ട രീ​തി ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. “ഇ​വ​ൻ എ​ന്താ​ണ് ഭ​ക്ഷ​ണം കൊ​ണ്ടു​പോ​കാ​ൻ ഉ​പ​യോ​ഗി​ച്ച​തെ​ന്ന് നി​ങ്ങ​ൾ കാ​ണ​ണം, ടി​ഫി​ൻ ബോ​ക്സ് ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് മൊ​ബൈ​ൽ ഫോ​ണി​ന്‍റെ ബോ​ക്സി​ലാ​ണ് ക​റി കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്ന​ത്” എ​ന്ന് സു​ഹൃ​ത്ത് ത​മാ​ശ​യോ​ടെ പ​റ​യു​ന്ന​ത് വീ​ഡി​യോ​യി​ൽ കേ​ൾ​ക്കാം. തു​ട​ർ​ന്ന് ബോ​ക്സ് തു​റ​ക്കു​മ്പോ​ൾ അ​തി​ൽ നി​റ​യെ ക​റി വ​ച്ചി​രി​ക്കു​ന്ന​ത് കാ​ണാം. യു​വാ​വി​ന്‍റെ ഈ ​അ​പ്ര​തീ​ക്ഷി​ത ബു​ദ്ധി ക​ണ്ടു​നി​ന്ന സു​ഹൃ​ത്തു​ക്ക​ളി​ൽ വ​ലി​യ ചി​രി പ​ട​ർ​ത്തു​ക​യും അ​വ​ർ ഇ​തി​നെ ത​മാ​ശ​യോ​ടെ ക​ളി​യാ​ക്കു​ക​യും ചെ​യ്തു. വീ​ഡി​യോ പ്ര​ച​രി​ച്ച​തോ​ടെ ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ളു​മാ​യി നി​ര​വ​ധി ആ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. OLXൽ ​ഫോ​ൺ വി​ൽ​ക്കു​മ്പോ​ൾ ആ​ളു​ക​ൾ എ​ന്തു​കൊ​ണ്ടാ​ണ് “ബോ​ക്സ് ല​ഭ്യ​മ​ല്ല”…

Read More

ബോ​ക്സി​ലെ ആ ​ഒ​രു സ്റ്റി​ക്ക​ർ തു​ണ​ച്ചു! വ​ഴി​യി​ൽ വീ​ണു​കി​ട്ടി​യ മാ​ക്ബു​ക്ക് സു​ര​ക്ഷി​ത​മാ​യി ഉ​ട​മ​യ്ക്ക് കൈ​മാ​റി റി​ക്ഷാ ഡ്രൈ​വ​ർ; ഹൃ​ദ​യം തൊ​ട്ട് ന​ന്മ​യു​ടെ ക​ഥ

ബം​ഗ​ളൂ​രു​വി​ലെ ക​ന​ത്ത മ​ഴ​യി​ൽ ബൈ​ക്കി​ന്‍റെ ടോ​പ്പ് ബോ​ക്സ് തെ​റി​ച്ചു​വീ​ണ് ര​ണ്ട് ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന മാ​ക്ബു​ക്കും പ്ര​ധാ​ന​പ്പെ​ട്ട രേ​ഖ​ക​ളും ന​ഷ്ട​പ്പെ​ട്ട ബീ​ഹാ​ർ സ്വ​ദേ​ശി​യാ​യ ഹ​ർ​ഷി​ത് സു​രേ​ക്ക​യ്ക്ക്, അ​ത്ഭു​ത​ക​ര​മാ​യ രീ​തി​യി​ലാ​ണ് ത​ന്‍റെ പ്രി​യ​പ്പെ​ട്ട വ​സ്തു​ക്ക​ൾ തി​രി​കെ ല​ഭി​ച്ച​ത്. ജി​മ്മി​ൽ നി​ന്ന് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ബൈ​ക്കി​ൽ ഘ​ടി​പ്പി​ച്ചി​രു​ന്ന ബോ​ക്സ് വീ​ണു​പോ​യ​ത്. വീ​ടെ​ത്തി​യ​പ്പോ​ഴാ​ണ് സാ​ധ​ന​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട വി​വ​രം ഹ​ർ​ഷി​ത് അ​റി​യു​ന്ന​ത്. ഉ​ട​ൻ ത​ന്നെ ക​ന​ത്ത മ​ഴ വ​ക​വെ​യ്ക്കാ​തെ പോ​യ വ​ഴി​യി​ലൂ​ടെ തി​രി​കെ സ​ഞ്ച​രി​ച്ച് ആ​ളു​ക​ളോ​ട് അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. തു​ട​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ, വ​ഴി​യി​ൽ വീ​ണു​കി​ട​ന്ന പെ​ട്ടി ഒ​രു ഇ-​റി​ക്ഷാ ഡ്രൈ​വ​ർ എ​ടു​ത്തു​കൊ​ണ്ടു​പോ​യ​താ​യി ചി​ല​രി​ൽ നി​ന്ന് വി​വ​രം ല​ഭി​ച്ചു. തു​ട​ർ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കാ​ൻ സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ത​നി​ക്ക് വ​ഴി​ത്തി​രി​വാ​യ ആ ​കാ​ര്യം ഹ​ർ​ഷി​തി​ന് ഓ​ർ​മ്മ​വ​ന്ന​ത്. ന​ഷ്ട​പ്പെ​ട്ട ബോ​ക്സി​ൽ ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം, യൂ​ട്യൂ​ബ് അ​ക്കൗ​ണ്ടു​ക​ളു​ടെ സ്റ്റി​ക്ക​റു​ക​ൾ പ​തി​പ്പി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ഇ​ൻ​സ്റ്റാ​ഗ്രാം മെ​സ്സേ​ജു​ക​ൾ പ​രി​ശോ​ധി​ച്ച ഹ​ർ​ഷി​ത്,…

Read More

ആ​ലു​വയിൽ പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​കാ​ൻ ശ്ര​മി​ച്ചയാൾ അ​റ​സ്റ്റി​ൽ

ആ​ലു​വ: മൂ​ന്നാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ത​മി​ഴ്നാ​ട് വേ​ളാ​ങ്ക​ണ്ണി സ്വ​ദേ​ശി സെ​ൽ​വ​കു​മാ​ർ (50) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ലു​വ പൊ​ലി​സാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ലു​വ​യി​ൽ ര​ണ്ട് വ​ർ​ഷ​ത്തോ​ള​മാ​യി താ​മ​സി​ച്ചി​രു​ന്ന ഇ​യാ​ൾ ദി​വ​സ വേ​ത​ന തൊ​ഴി​ലാ​ളി​യാ​യി ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. വീ​ടി​ന് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ സെ​ൽ​വ​കു​മാ​ർ ത​ന്‍റെ താ​മ​സ സ്ഥ​ല​ത്തേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ട് പോ​കാ​ൻ ശ്ര​മി​ക്കു​ക​യും കു​ട്ടി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ചെ​യ്തെ​ന്നാ​ണ് പ​രാ​തി. സം​ഭ​വ​ത്തി​ൽ സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​ർ ഇ​യാ​ളെ ത​ട​ഞ്ഞ് നി​ർ​ത്തി പൊ​ലി​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ലു​വ പൊ​ലി​സ് ഇ​യാ​ൾ​ക്കെ​തി​രെ പോ​ക്സോ നി​യ​മ പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.

Read More

ചി​റ​യി​ൻ​കീ​ഴി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ‌​ത്ത​ക​ർ തമ്മിൽതല്ലി; ര​മ്യ ഹ​രി​ദാ​സ് എം​എ​ൽ​എ​യു​ടെ പ​രാ​തി​യി​ൽ ഏ​ഴ് പേർക്കെതിരെ കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: ചി​റ​യി​ൻ​കീ​ഴി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ‌​ത്ത​ക​രു​ടെ ത​മ്മി​ൽ​ത്ത​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് പോ​ലീ​സ്. ര​മ്യ ഹ​രി​ദാ​സ് എം​എ​ൽ​എ​യു​ടെ പ​രാ​തി​യി​ൽ ഏ​ഴ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ‌​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. എ​സ്‍​സി, എ​സ്‌റ്റി ​വ​കു​പ്പ​ട​ക്കം ജാ​മ്യ​മി​ല്ല വ​കു​പ്പാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ചി​റ​യി​ൻ​കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം ചേ​ർ​ന്നി​രു​ന്നു. യോ​ഗ​വു​മാ​യി നേ​രി​ട്ട് ബ​ന്ധ​മി​ല്ലാ​ത്ത പാ​ള​യം പ്ര​ദീ​പ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​നെ​ച്ചൊ​ല്ലി​യാ​ണ് ത​ർ​ക്ക​മു​ണ്ടാ​യ​ത്. ര​മ്യ ഹ​രി​ദാ​സു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള​യാ​ളാ​ണ് പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ പാ​ള​യം പ്ര​ദീ​പ്. ഇ​ത് ചി​ല​ർ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് ത​ർ​ക്കം ആ​രം​ഭി​ച്ച​ത്. യോ​ഗ​ത്തി​ൽ പാ​ള​യം പ്ര​ദീ​പ് പ​ങ്കെ​ടു​ത്ത​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ എം​എ​ൽ​എ ര​മ്യ ഹ​രി​ദാ​സ് വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു. ഇ​തി​നെ ചോ​ദ്യം ചെ​യ്തു പ്രാ​ദേ​ശി​ക കോ​ൺ​ഗ്ര​സ് നേ​താ​വ് സ​ജാ​ദ് ഗ്രൂ​പ്പി​ൽ സ​ന്ദേ​ശ​മ​യ​ച്ച​തോ​ടെ​യാ​ണ് ത​ർ​ക്കം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​യ​ത്. ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ളാ​ണ് സം​ഘ​ർ​ഷ​ത്തി​ന് കാ​ര​ണ​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. ത​ന്നെ ക്ഷ​ണി​ച്ച​തു​കൊ​ണ്ടാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സ​ജാ​ദ്…

Read More