ന്യൂയോർക്ക്: മാൻഹാട്ടൻ ഡൗൺടൗണിലെ സ്പ്രിംഗ് സിറ്റി റെയിൽവേ സ്റ്റേഷനിൽ സബ്വേ ട്രാക്കിലിരുന്ന രണ്ട് ഇന്ത്യൻ വംശജരായ യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു. മലൈക ചിത്ര (24), നവം കൗൾ (24) പ്രാദേശിക സമയം പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. സ്റ്റേഷനിലെ പ്ലാറ്റ്ഫോമിന് താഴെയുള്ള ട്രാക്കിൽ ഇരിക്കുകയായിരുന്ന ഇരുവരെയും സബ്വേ ട്രെയിൻ ഇടിക്കുകയായിരുന്നു. ഡ്രൈവർ ട്രെയിൻ നിർത്താൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകടകരമായ രീതിയിൽ ഇവർ എന്തിനാണ് റെയിൽവേ ട്രാക്കിൽ ഇരുന്നത് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സംഭവത്തെക്കുറിച്ച് ന്യൂയോർക്ക് പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഈ മേഖലയിലെ സബ്വേ ഗതാഗതം ഏറെ നേരം തടസപ്പെടുകയും ട്രെയിനുകൾ മറ്റ് റൂട്ടുകളിലേക്ക് തിരിച്ചുവിടുകയും ചെയ്തു.
Read MoreDay: September 15, 2026
മാസപ്പടി കേസിൽ ഇഡി സർക്കാരിന് കൈമാറിയ കത്തിലെ വിവരങ്ങൾ പുറത്ത്; വീണയിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ കള്ളപ്പണം വെളുപ്പിച്ചതിന്റെ തെളിവുണ്ടെന്ന് സൂചന
തിരുവനന്തപുരം: മാസപ്പടി ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ കള്ളപ്പണം വെളുപ്പിച്ചതിന്റെ തെളിവ് ഉണ്ടെന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. നടന്നത് വൻ കള്ളപ്പണ ഇടപാടാണെന്നും വിദേശത്തേയ്ക്ക് ഹവാല ഇടപാട് നടത്തിയതിൽ മുൻ മന്ത്രിയും വീണയുടെ ഭർത്താവുമായ മുഹമ്മദ് റിയാസിന് മുഖ്യപങ്കെുണ്ടെന്നുംഇഡി അവകാശപ്പെടുന്നു. ഇഡി സംസ്ഥാന സർക്കാരിന് കൈമാറിയ 25 പേജുള്ള കത്തിലെ നിർണായക വിവരങ്ങൾ ഒരു സ്വകാര്യ ചാനൽ പുറത്തുവിട്ടു. റിയാസിന്റെ സ്റ്റാഫ് അംഗങ്ങളും സുഹൃത്തുക്കളും കൂട്ടാളികൾ ആയെന്ന് ഇഡിയുടെ കത്തില്‍ പറയുന്നുണ്ട്. ഹവാല കടത്തിന് വേണ്ടി 16 അംഗ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. മുൻ മന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളും ഈ വാട്സ്ആപ് ഗ്രൂപ്പിലുണ്ട്. ഗ്രൂപ്പിലെ ഒരു നമ്പർ സേവ് ചെയ്തത് മിനിസ്റ്റർ റിയാസ് എന്ന പേരിലാണ്. ഹവാല ഇടപാടുകാരൻ എന്ന് ഇഡി സംശയിക്കുന്ന കൊടുവള്ളി സ്വദേശിയും ഗ്രൂപ്പിൽ…
Read Moreവിൽപന നടത്തുന്നതിനായി കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി പത്തനാപുരത്ത് 42 വയസുകാരൻ പിടിയിൽ
കൊല്ലം: പത്തനാപുരത്ത് വിൽപന നടത്തുന്നതിനായി കടത്തിക്കൊണ്ടുവന്ന 1.210 കിലോഗ്രാം കഞ്ചാവുമായി 42 വയസുകാരൻ പിടിയിൽ. പുനലൂർ തൊളിക്കോട് തലയംകുളം സന്ധ്യാഭവനത്തിൽ അയ്യപ്പനാണ് പിടിയിലായത്. പത്തനാപുരം പൊലിസും കൊല്ലം റൂറൽ ഡാൻസാഫും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പത്തനാപുരം കല്ലുംകടവിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. കൊല്ലം റൂറൽ ഡാൻസാഫ് ടീമും പത്തനാപുരം പൊലിസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ദിലീപ് ഖാൻ, എഎസ്ഐ ആശദേവി, സിവിൽ പൊലീസ് ഓഫീസർമാരായ രാജേഷ്, അഭി സലാം എന്നിവരും ചേർന്നാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. ജില്ലയിൽ ലഹരി മാഫിയയ്ക്കെതിരെ കർശന നടപടി തുടരുമെന്ന് കൊല്ലം റൂറൽ ജില്ലാ പൊലിസ് മേധാനി മേധാവി ഷാജി സുഗുണൻ ഐപിഎസ് അറിയിച്ചു.
Read Moreഎന്‍ടിപിസിയിൽ നിന്ന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള തീരുമാനം ഉപേക്ഷിച്ചു; യൂണിറ്റിന് 10 രൂപ നിരക്കിൽ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ തുടരുന്നു
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയെ തുടർന്ന് യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള തീരുമാനം ഉപേക്ഷിച്ച് കെഎസ്ഇബി. എന്‍ടിപിസിയിൽ നിന്ന് 300 മെഗാവാട്ട് വാങ്ങാനുള്ള തീരുമാനം വേണ്ടെന്ന് വച്ചു. ജനങ്ങൾക്ക് ഭാവിയിൽ വൻ ബാധ്യതയാകുമെന്ന് കണ്ടാണ് പിന്മാറ്റം. നിലവിൽ ആകെ ഉറപ്പായത് കേന്ദ്ര പൂളിൽ നിന്നുള്ള 150 മെഗാ വാട്ട് വൈദ്യുതി മാത്രമാണ്. ബദൽ മാർഗം ഇല്ലെങ്കിൽ ഇന്ന് ഗുരുതര പ്രതിസന്ധിയാകും. രാത്രികാലങ്ങളിലെ വൈദ്യുതി നിയന്ത്രണങ്ങളുടെ പേരിൽ കേരളത്തിലെ യുഡിഎഫ് സർക്കാർ കടുത്ത പ്രതിരോധത്തിലായതോടെയാണ് യൂണിറ്റിന് 30 രൂപ എന്ന റിക്കാർഡ് നിരക്കിൽ നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ നിന്നും വടക്കൻ സംസ്ഥാനങ്ങളിൽ നിന്നും വൈദ്യുതി വാങ്ങാൻ കെഎസ്ഇബി നീക്കം തുടങ്ങിയത്. എന്നാല്‍ ഉയർന്ന വിലക്ക് വൈദ്യുതി വാങ്ങുന്നതിന്റെ ബാധ്യത ഭാവിയിൽ ജനങ്ങളിലേക്ക് വന്നേക്കാമെന്ന് നിരീക്ഷിച്ചാണ് കെഎസ്ഇബിയുടെ പിന്മാറ്റം. കടുത്ത പ്രതിസന്ധിക്കിടയിലും യൂണിറ്റിന് 10 രൂപ നിരക്കിൽ…
Read More