ഇന്ത്യയിലെ ആരോഗ്യപരിപാലന രംഗത്തെ വേഗതയും വിദഗ്ദ്ധ ഡോക്ടർമാരെ നേരിൽ കാണാനുള്ള എളുപ്പവഴികളും കേട്ട് യൂറോപ്പിലെ ഡോക്ടർമാർ അത്ഭുതപ്പെട്ടതായി വെളിപ്പെടുത്തി ഇന്ത്യൻ ഡോക്ടറുടെ ഇൻസ്റ്റാഗ്രാം വീഡിയോ. ക്യാൻസർ രോഗ വിദഗ്ദ്ധനായ ഡോ. പാലക് ഭട്ട് പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. യൂറോപ്പിൽ വെച്ച് നടന്ന ഒരു പാലിയേറ്റീവ് കെയർ സമ്മേളനത്തിനിടെ അവിടെയുള്ള ഡോക്ടർമാരുമായി നടത്തിയ സൗഹൃദ സംഭാഷണത്തിനിടയിലാണ് അദ്ദേഹം ഇന്ത്യയിലെ ചികിത്സാ രീതികളെക്കുറിച്ച് വിശദീകരിച്ചത്. ഇന്ത്യയിൽ കാൻസറോ മറ്റ് രോഗലക്ഷണങ്ങളോ സംശയിക്കുന്ന ഒരു രോഗിക്ക് അന്നേ ദിവസം തന്നെ സ്പെഷ്യലിസ്റ്റ് ഡോക്ടറെ കാണാനും, MRI, ബയോപ്സി (Biopsy) തുടങ്ങിയ പരിശോധനകൾ നടത്താനും സാധിക്കും. 3-4 ദിവസത്തിനകം റിപ്പോർട്ട് ലഭിക്കുകയും ഒരാഴ്ചയ്ക്കുള്ളിൽ ചികിത്സ ആരംഭിക്കുകയും ചെയ്യാം. യൂറോപ്പിൽ ഒരു ജനറൽ പ്രാക്ടീഷണറെ കാണാൻ പോലും 4 മുതൽ 5 ദിവസം വരെ കാത്തിരിക്കേണ്ടി വരുമെന്ന് യൂറോപ്യൻ ഡോക്ടർമാർ…
Read MoreDay: October 3, 2026
തെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റിയിൽ അഴിച്ചുപണിക്ക് സാധ്യത; കെ.ടി.ജലീലും വി. അബ്ദുറഹ്മാനും ജില്ലാ കമ്മിറ്റിയിൽ എത്തുമെന്ന് റിപ്പോർട്ടുകൾ
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റിയിൽ അഴിച്ചുപണിക്ക് സാധ്യത. പാർട്ടിയുടെ സ്വാധീനമേഖലയായിരുന്ന പൊന്നാനി ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലുണ്ടായ തിരിച്ചടി ജില്ലാ കമ്മിറ്റി വിശദമായി പരിശോധിക്കും. സ്ഥാനാർഥി നിർണയം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ താഴെത്തട്ടിലെ പ്രവർത്തകരിൽനിന്ന് ഉയർന്ന വിമർശനങ്ങളും യോഗത്തിൽ ചർച്ചയായേക്കും. പൊന്നാനിയിലെ പ്രാദേശിക അഭിപ്രായവ്യത്യാസങ്ങളും സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട അതൃപ്തിയും നേതൃത്വത്തിന് മുന്നിൽ ഉന്നയിക്കപ്പെടുമെന്നാണ് സൂചന. മന്ത്രിയായിരുന്ന വി. അബ്ദുറഹ്മാൻ മണ്ഡലം മാറി മത്സരിച്ചതും താഴെത്തട്ടിൽ വിമർശനത്തിന് ഇടയാക്കിയതായി പാർട്ടി വൃത്തങ്ങളിൽ ചർച്ചയുണ്ട്. മെസിയുടെ പേരുമായി ബന്ധപ്പെട്ട് ഉയർന്ന തട്ടിപ്പ് ആരോപണവും വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ ഉന്നയിച്ചേക്കും. ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ പാർട്ടിക്കുണ്ടായിരുന്ന വിശ്വാസത്തിൽ ഇടിവുണ്ടായെന്ന വിലയിരുത്തലും സിപിഎം പരിശോധിക്കും. ന്യൂനപക്ഷങ്ങളുടെ വിശ്വാസം വീണ്ടെടുക്കുന്നതിനുള്ള രാഷ്ട്രീയ-സംഘടനാ നടപടികളും യോഗത്തിൽ ചർച്ചയാകുമെന്നാണ് സൂചന. വെള്ളാപ്പള്ളിയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട് ആലപ്പുഴയിലെ വിപുലീകൃത ജില്ലാ കമ്മിറ്റി ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി…
Read Moreകോടിയേരി ബാലകൃഷ്ണന്റെ ഓർമ്മദിനാചരണത്തിന്റെ ഫ്ലക്സ് കീറിയത് കൈയബദ്ധം പറ്റിയതാണെന്നും താൻ എസ്എഫ്ഐയിൽ പ്രവർത്തിച്ചിരുന്ന വ്യക്തിയാണെന്നും അക്ബർ ഷാ; ചിന്നക്കടയിൽ കോടിയേരിയുടെ ഫ്ലക്സ് സ്ഥാപിച്ച് യൂത്ത് കോൺഗ്രസ്
കൊല്ലം: പ്രതിഷേധ പ്രകടനത്തിനിടെ കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് തകർത്തതിൽ വിശദീകരണവുമായി എസ്എഫ്ഐ പ്രവർത്തകൻ അക്ബർ ഷാ. താൻ എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകനാണെന്നും കോൺഗ്രസിന്റെ ഫ്ലക്സാണെന്ന് കരുതിയാണ് അത് കീറിയതെന്നും അക്ബർ ഷാ പുറത്തുവിട്ട വീഡിയോയിൽ പറയുന്നു. തെറ്റുപറ്റി എല്ലാവരും എന്നോട് ക്ഷമിക്കണം. കഴിഞ്ഞ മൂന്ന് വർഷമായി ഗൾഫിലായിരുന്നു. കൊല്ലത്ത് എസ്എഫ്ഐ പ്രകടനം കണ്ടപ്പോൾ അതിൽ പങ്കെടുക്കുകയായിരുന്നു. പ്രകടനത്തിലേക്ക് നുഴഞ്ഞുകയറിയിട്ടില്ല. താൻ പ്രകടനത്തിലേക്ക് നുഴഞ്ഞുകയറി വന്നതാണെന്നാണ് പാർട്ടിക്കാർ പറയുന്നത്. അങ്ങനെയല്ല. താൻ എസ്എഫ്ഐയിൽ പ്രവർത്തിച്ചിരുന്ന വ്യക്തിയാണ്. പ്രകടനം കണ്ടപ്പോൾ അതിൽ കയറി. ഞാൻ ചെയ്ത തെറ്റ് എനിക്ക് മനസിലായിട്ടുണ്ടെന്നും അക്ബർ ഷാ പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്റെ ഓർമ്മദിനാചരണത്തിന്റെ ഭാഗമായി ചിന്നക്കടയിൽ സിപിഎം ടൗൺ ലോക്കൽ കമ്മിറ്റി സ്ഥാപിച്ച ഫ്ലക്സാണ് കഴിഞ്ഞ ദിവസം എസ്എഫ്ഐ പ്രകടനത്തിനിടെ വലിച്ചുകീറിയത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഭവത്തിന് പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോടിയേരിയുടെ ഫ്ലക്സ്…
Read Moreവിമാനം തകർക്കാൻ നടന്ന ശ്രമം ഭീകരാക്രമണമെന്ന് യുഎഇ; സുരക്ഷാ ആശങ്കയെ തുടർന്ന് ഇസ്രയേലിലേക്കുള്ള മുഴുവൻ വിമാന സർവീസുകളും ഫ്ലൈദുബായ് നിർത്തിവച്ചു
ദുബായി: സുരക്ഷാ ആശങ്കയെ തുടർന്ന് ഇസ്രയേലിലേക്കുള്ള മുഴുവൻ വിമാന സർവീസുകളും ഫ്ലൈദുബായ് നിർത്തിവച്ചു. സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും അതിനാലാണ് സർവീസുകൾ നിർത്തിവച്ചതെന്നും വിമാനകമ്പനി അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് 180 യാത്രക്കാരുമായി പോയ വിമാനത്തിന്റെ കോക്പിറ്റിൽവച്ച് പൈലറ്റിന് നേരെ സഹപൈലറ്റ് ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് കുത്തേറ്റിരുന്നു. ഒമാൻ സ്വദേശിയായ സഹപൈലറ്റ് സ്മിത് മച്ചാറിനെ കുത്തി വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് വിമാനം തകർക്കാൻ ശ്രമിച്ചെന്നാണ് റിപ്പോർട്ട്. പരിക്കേറ്റിട്ടും സ്മിത് മച്ചാർ ആക്രമണത്തെ ശക്തമായി പ്രതിരോധിച്ചു. തുടർന്ന് കോക്പിറ്റ് വാതിൽ തുറക്കാനുള്ള സംവിധാനം പ്രവർത്തിപ്പിച്ച് യാത്രക്കാരുടെ സഹായം തേടി. വാതിൽ തുറന്നതോടെ സമീപത്തുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും കോക്പിറ്റിലേക്ക് പ്രവേശിച്ച് സഹപൈലറ്റിനെ കീഴ്പ്പെടുത്തുകയായിരുന്നു. തുടർന്ന് വിമാനത്തിലുണ്ടായിരുന്ന ഓഫ് ഡ്യൂട്ടി പൈലറ്റുമാർ നിയന്ത്രണം ഏറ്റെടുത്തു. വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ…
Read Moreപെൺകുട്ടികളുടെ ഹോസ്റ്റൽ ബാത്ത്റൂമിൽ പുതിയ അതിഥി! 10 അടി നീളമുള്ള കൂറ്റൻ മലമ്പാമ്പ്; വീഡിയോ വൈറൽ
പെൺകുട്ടികളുടെ ഹോസ്റ്റലിലെ ബാത്ത്റൂമിൽ 10 അടി നീളമുള്ള കൂറ്റൻ മലമ്പാമ്പിനെ കണ്ടെത്തിയത് വിദ്യാർഥിനികളിലും നാട്ടുകാരിലും വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. മധ്യപ്രദേശിലെ സാഗറിലെ തിലി പ്രദേശത്തുള്ള ഗേൾസ് ഹോസ്റ്റലിലാണ് സംഭവം. ബാത്ത്റൂമിൽ കയറിയ വിദ്യാർഥിനികളാണ് ഭീമൻ പാമ്പിനെ കണ്ട് ഭയന്ന് ഉടൻ തന്നെ ഹോസ്റ്റൽ അധികൃതരെ വിവരമറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പ്രശസ്ത പാമ്പ് പിടിത്തക്കാരൻ അഖീൽ ബാബ (Aqeel Baba) നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ മലമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി. തിലി പ്രദേശം കുന്നിൻ പ്രദേശത്തോട് ചേർന്ന് കിടക്കുന്നതിനാൽ മൺസൂൺ സമയത്ത് സുരക്ഷിതമായ അഭയം തേടി പാമ്പുകൾ ജനവാസ മേഖലകളിലേക്ക് എത്തുന്നത് പതിവാണ്. മേഖലയിൽ നിന്ന് ഇതുവരെ 70 മുതൽ 75 വരെ മലമ്പാമ്പുകളെ സുരക്ഷിതമായി പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഉൾക്കാട്ടിലേക്ക് തുറന്നുവിട്ടിട്ടുണ്ടെന്ന് അഖീൽ ബാബ പറഞ്ഞു. പിടികൂടിയ ഈ മലമ്പാമ്പിനെയും വനത്തിലേക്ക് തുറന്നുവിടാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. ജനവാസ മേഖലകളിൽ…
Read Moreവ്യാജ മുതലയെ കാട്ടി സിംഗപ്പൂരിനെ വിറപ്പിച്ചു; എഐ ചിത്രത്തിന്റെ പേരിൽ യുവാവ് അറസ്റ്റിൽ!
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമിച്ച മുതലയുടെ ചിത്രം പ്രചരിപ്പിച്ച് സംഭരണിയുടെ പ്രവർത്തനം തടസപ്പെടുത്തിയ സംഭവത്തിൽ മ്യാൻമർ സ്വദേശിയായ യുവാവിനെ സിംഗപ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 20ന് പാണ്ഡൻ റിസർവോയറിൽ മുതലയുണ്ടെന്ന രീതിയിൽ നിർമിത ബുദ്ധി ഉപയോഗിച്ച് ഉണ്ടാക്കിയ വ്യാജ ചിത്രം സഹപ്രവർത്തകന് അയച്ചുകൊടുത്തതിനാണ് 30കാരനായ യേ ലിൻ പിടിയിലായത്. ഈ ചിത്രം കാണിച്ചുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ സിംഗപ്പൂർ പബ്ലിക് യൂട്ടിലിറ്റീസ് ബോർഡും നാഷണൽ പാർക്ക്സ് ബോർഡും ചേർന്ന് റിസർവോയറിലും പരിസരത്തും തെരച്ചിലും സുരക്ഷാ പരിശോധനകളും നടത്തി. ഇതേത്തുടർന്ന് സിംഗപ്പൂർ റോയിംഗ് അസോസിയേഷൻ, സിംഗപ്പൂർ കനോയി അസോസിയേഷൻ എന്നിവയുടെ വാട്ടർ സ്പോർട്സ് പ്രവർത്തനങ്ങളും താത്കാലികമായി നിർത്തിവെപ്പിച്ചു. എന്നാൽ അടുത്ത ദിവസം നടത്തിയ പരിശോധനയിൽ ചിത്രം ജെമിനി ആപ്പ് വഴി നിർമിച്ച വ്യാജ ചിത്രമാണെന്ന് അധികൃതർ കണ്ടെത്തുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. വ്യാജ സന്ദേശം പ്രചരിപ്പിച്ചതിനും, ഫോണിലെ ചിത്രങ്ങളും…
Read Moreമാലിപ്പുറത്ത് രണ്ടു വർഷം പിന്നിട്ട മുല്ലപ്പെരിയാർ ടണൽ സമരം കേരളത്തിനു സുരക്ഷയും തമിഴ്നാടിന് ജലവും ഉറപ്പാക്കാനുള്ള കോടതി വിധി നടപ്പാക്കുന്നതുവരെ തുടരാൻ സമരസമിതിയുടെ ആഹ്വാനം
വൈപ്പിൻ: മുല്ലപ്പെരിയാറിൽ ജനങ്ങളുടെ ജീവന്റെ സുരക്ഷയ്ക്കായി പുതിയ തുരങ്കം നിർമിക്കുന്നതുവരെ രണ്ടു വർഷമായി മാലിപ്പുറത്ത് തുടരുന്ന അനിശ്ചിതകാല റിലേസമരം തുടരാൻ സമരസമിതിയുടെ ആഹ്വാനം. സമരം രണ്ടു വർഷം പിന്നിട്ടതിന്റെ ഭാഗമായി ഇന്നലെ സമരപ്പന്തലിൽ നടന്ന പൊതുസമ്മേളനത്തിലാണ് പ്രഖ്യാപനമുണ്ടായത്. രണ്ടു സംസ്ഥാനങ്ങൾ തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന തർക്കത്തിന് ശാശ്വത പരിഹാരമായി പുതിയ തുരങ്കം നിർമിക്കാൻ 2014ലാണ് സുപ്രീംകോടതി നിർദേശിച്ചത്. തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന തുരങ്കത്തിനു താഴെയായി മറ്റൊരു തുരങ്കം നിർമിച്ച് ജലനിരപ്പു താഴ്ത്തി കേരളത്തിനു സുരക്ഷയും തമിഴ്നാടിന് ജലവും ഉറപ്പാക്കാനാണ് കോടതി ഇങ്ങനെയൊരു പരിഹാരം നിർദേശിച്ചത്. എന്നാൽ പത്തു വർഷം കഴിഞ്ഞിട്ടും സർക്കാരുകൾ സുപ്രീംകോടതി നിർദേശം നടപ്പാക്കാൻ തയാറാകാതെ വന്നതോടെയാണ് മാലിപ്പുറത്ത് മുല്ലപ്പെരിയാർ ടണൽ സമരം ആരംഭിച്ചത്. രണ്ടുവർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി ഇന്നലെ വൈകുന്നേരം നാലിന് പൊതുസമ്മേളനം കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ശാസ്ത്രജ്ഞൻ മുഹമ്മദ് ഹാത്ത ഉദ്ഘാടനം…
Read Moreവീട്ടിൽ നിന്ന് മദ്യം പിടിച്ചെടുത്ത കേസിൽ ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി
കൽപ്പറ്റ: വീട്ടിൽ നിന്ന് മദ്യം പിടിച്ചെടുത്ത കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി. കൽപ്പറ്റ സെഷൻസ് കോടതിയിലാണ് ആന്റോയുടെ ഭാര്യാമാതാവ് ലില്ലി ജോസ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. എക്സൈസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകുമെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് ലില്ലി ജോസ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. നിലവിൽ ലില്ലി ജോസിനെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇവരുടെ മൊഴിയെടുക്കുന്നതിനായി നോട്ടീസ് നൽകാൻ എക്സൈസ് ഉദ്യോഗസ്ഥർ ബത്തേരി കോളിയാടിയിലെ വീട്ടിൽ എത്തിയെങ്കിലും സ്ഥലത്തുണ്ടായിരുന്നില്ല. അതേസമയം മദ്യം കണ്ടെത്തിയ വയനാട് വാഴവറ്റയിലെ വീടിന്റെ ഉടമസ്ഥാവകാശം ഭാര്യാമാതാവിനാണെന്ന് ആന്റോ അഗസ്റ്റിൻ സുൽത്താൻ ബത്തേരി കോടതിയിൽ മൊഴി നൽകിയിരുന്നു. ബാങ്ക് ജപ്തി ചെയ്ത വീട് ലേലത്തിൽ പിടിച്ചത് ലില്ലി ജോസാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കോടതി അറ്റാച്ച്മെന്റ് നടപടികളുടെ ഭാഗമായി നിലനിൽക്കുന്ന സ്വത്തായതിനാൽ തന്റെ പേരിൽ…
Read Moreഎസ്ഐടി അന്വേഷണം ഊർജിതം; മെസിയുടെ പേരിലെ തട്ടിപ്പു കേസിൽ മുൻമന്ത്രി അബ്ദുറഹിമാനും പ്രതിപ്പട്ടികയിലേക്ക്
തിരുവനന്തപുരം: മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടത്തിയ തട്ടിപ്പിൽ എസ്ഐടി അന്വേഷണം ഊർജിതമാക്കുന്നു. കേസിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെ പ്രതി ചേർത്തേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സ്പോൺസർക്ക് അന്യായമായ ലാഭം ഉണ്ടാക്കാൻ മന്ത്രി സഹായം ചെയ്തുവെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. മന്ത്രിയുടെ ഓഫീസിൽ നിന്ന് വഴിവിട്ട ഇടപെടലുകൾ ഉണ്ടായതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കേസിൽ അബ്ദുറഹിമാന്റെ മൊഴി ഇതിനോടകം എസ്ഐടി രേഖപ്പെടുത്തിയിട്ടുണ്ട്. മൊഴിയും അനുബന്ധ രേഖകളും വിശദമായി പരിശോധിച്ച ശേഷമായിരിക്കും പ്രതിചേർക്കുന്നതിൽ അന്തിമ തീരുമാനമെടുക്കുക. അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ഡിജിപിക്ക് കൈമാറിയ പ്രാഥമിക റിപ്പോർട്ടിലെ പ്രധാന ശിപാർശ. ടെൻഡറില്ലാതെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെ സ്പോൺസറായി തെരഞ്ഞെടുത്തത്, വിദേശയാത്ര, മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള മറ്റ് കത്തിടപാടുകൾ എന്നിവയെല്ലാം അന്വേഷണ പരിധിയിലുണ്ട്. അതേസമയം തന്നെ എസ്ഐടി ചോദ്യം ചെയ്തിട്ടില്ലെന്ന് അബ്ദുറഹിമാൻ വ്യക്തമാക്കി.
Read Moreഅവധിദിനത്തിൽ സന്തോഷത്തോടെ ഷോപ്പിംഗിനു പോയ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ അഞ്ചുപേർ സൗദിയിലെ തായിഫ് – റാനിയ റോഡിലുണ്ടായ വാഹനാപകടത്തിൽ കണ്ണീരോർമ്മയായി; മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ചു
റിയാദ്: സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ അഞ്ചുപേർക്ക് ദാരുണാന്ത്യം. തായിഫ് – റാനിയ റോഡിലുണ്ടായ ദാരുണസംഭവത്തിൽ കോട്ടയം അയർക്കുന്നം സ്വദേശിനി ജെയ്സി മോൾ മാത്യു, കുറുമല്ലൂർ സ്വദേശിനി ആനച്ചേരി അഞ്ചാകുന്നേൽ ജോബിന ജോണി എന്നിവരാണ് മരിച്ച മലയാളികൾ. അപകടത്തിൽ ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന സഹപ്രവർത്തകരായ തമിഴ്നാട് സ്വദേശിനികളായ വിജയലക്ഷ്മി, ഹെപ്സിബ എന്നിവരും മരിച്ചു. വാഹനം ഓടിച്ചിരുന്ന സൗദി പൗരനും ജീവൻ നഷ്ടപ്പെട്ടു. തായിഫ് ഗവർണറേറ്റിലെ അൽ ഗാഫ അൽ അവെയ്ല ക്ലിനിക്കുകളിൽ ജോലി ചെയ്തിരുന്നവരാണ് മരിച്ച മലയാളി നഴ്സുമാർ. അവധിദിനത്തിൽ ഷോപ്പിംഗിനായി പോകുമ്പോഴാണ് അപകടം സംഭവിച്ചത്. മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ചു. സംഭവത്തിൽ സൗദി പൊലിസ് അന്വേഷണം ആരംഭിച്ചു.
Read More