മ​ദ്യ​ല​ഹ​രി​യി​ലും ‘മാ​ന്യ​ൻ’; തെ​രു​വി​ൽ ഉ​ണ​ങ്ങാ​നി​ട്ടി​രു​ന്ന അ​പ​രി​ചി​ത​രു​ടെ വ​സ്ത്ര​ങ്ങ​ൾ മ​ട​ക്കി​വെ​ച്ച് യു​വാ​വ്; ര​സ​ക​ര​മാ​യ വീ​ഡി​യോ വൈ​റ​ൽ

മ​ദ്യ​പി​ച്ചാ​ൽ ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യും പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്ന​വ​രെ​യാ​ണ് സാ​ധാ​ര​ണ​യാ​യി കാ​ണാ​റു​ള്ള​ത്. എ​ന്നാ​ൽ, മ​ദ്യ​ല​ഹ​രി​യി​ലാ​യി​ട്ടും തെ​രു​വി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ വീ​ടു​ക​ൾ​ക്ക് പു​റ​ത്ത് ഉ​ണ​ങ്ങാ​നി​ട്ടി​രു​ന്ന അ​പ​രി​ചി​ത​രു​ടെ വ​സ്ത്ര​ങ്ങ​ൾ വ​ള​രെ വൃ​ത്തി​യാ​യി മ​ട​ക്കി​വെ​ക്കു​ന്ന യു​വാ​വി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ചി​രി പ​ട​ർ​ത്തു​ന്ന​ത്.

താ​യ്‌​ല​ൻ​ഡി​ലെ ബാ​ങ്കോ​ക്കി​ലു​ള്ള ‘ബാ​ങ് വെ​യ്ക് സോ​യ് 2’ എ​ന്ന ജ​ന​വാ​സ മേ​ഖ​ല​യി​ലാ​ണ് ഈ ​ര​സ​ക​ര​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പ്ര​ദേ​ശ​ത്തെ ഒ​രു വീ​ടി​ന് പു​റ​ത്ത് ഉ​ണ​ങ്ങാ​നി​ട്ടി​രു​ന്ന വ​സ്ത്ര​ങ്ങ​ൾ​ക്ക് അ​രി​കി​ലേ​ക്ക് യു​വാ​വ് ന​ട​ന്നെ​ത്തു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. തു​ട​ർ​ന്ന് ഓ​രോ വ​സ്ത്ര​ങ്ങ​ളാ​യി എ​ടു​ത്ത് വ​ള​രെ ശ്ര​ദ്ധ​യോ​ടെ​യും വൃ​ത്തി​യോ​ടെ​യും മ​ട​ക്കി​വെ​ക്കാ​ൻ തു​ട​ങ്ങി. ഒ​രൊ​റ്റ വീ​ട്ടി​ൽ മാ​ത്ര​മ​ല്ല, തെ​രു​വി​ലെ മ​റ്റ് പ​ല വീ​ടു​ക​ൾ​ക്ക് പു​റ​ത്തും ഉ​ണ​ങ്ങാ​നി​ട്ടി​രു​ന്ന വ​സ്ത്ര​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ൽ അ​യാ​ൾ അ​ടു​ക്കി​വെ​ച്ചു.

ആ​രാ​ണ് ഈ ​യു​വാ​വെ​ന്നോ ഏ​ത് രാ​ജ്യ​ക്കാ​ര​നാ​ണെ​ന്നോ വ്യ​ക്ത​മ​ല്ല. പ്ര​ദേ​ശ​വാ​സി​ക​ളെ അ​മ്പ​ര​പ്പി​ച്ച ഈ ‘​സൗ​ജ​ന്യ ലോ​ൺ​ട്രി സേ​വ​നം’ ആ​രോ ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം വൈ​റ​ലാ​യ​ത്. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ ര​സ​ക​ര​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളു​മാ​യാ​ണ് നെ​റ്റി​സ​ൺ​സ് എ​ത്തു​ന്ന​ത്.

അ​തേ​സ​മ​യം, ഇ​യാ​ൾ യ​ഥാ​ർ​ഥ​ത്തി​ൽ മ​ദ്യ​പി​ച്ചി​ട്ടു​ണ്ടോ എ​ന്ന കാ​ര്യ​ത്തി​ൽ ചി​ല​ർ സം​ശ​യം പ്ര​ക​ടി​പ്പി​ക്കു​ന്നു​ണ്ട്. “വീ​ഡി​യോ പ​ല​ത​വ​ണ ക​ണ്ട​പ്പോ​ൾ അ​യാ​ൾ മ​ദ്യ​പി​ച്ച​താ​യി തോ​ന്നു​ന്നി​ല്ല. കാ​ലു​ക​ൾ ഇ​ട​റു​ന്നി​ല്ല, വ​ള​രെ കൃ​ത്യ​ത​യോ​ടെ​യാ​ണ് വ​സ്ത്ര​ങ്ങ​ൾ മ​ട​ക്കു​ന്ന​ത്. ഒ​രു​പ​ക്ഷേ അ​ത് അ​യാ​ളു​ടെ ത​ന്നെ വ​സ്ത്ര​ങ്ങ​ളാ​യി​രി​ക്കാം, ന​ന​വു​ള്ള ഒ​രു വ​സ്ത്രം മ​ട​ക്കാ​തെ വി​ട്ടി​ട്ടു​മു​ണ്ട്” എ​ന്നാ​യി​രു​ന്നു ഒ​രാ​ളു​ടെ നി​രീ​ക്ഷ​ണം. കാ​ര​ണ​മെ​ന്താ​യാ​ലും, ഇ​ന്‍റ​ർ​നെ​റ്റ് ലോ​ക​ത്തി​ന് ചി​രി​ക്കാ​നു​ള്ള ന​ല്ലൊ​രു വി​രു​ന്നാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ഈ ​വീ​ഡി​യോ.

 

 

Related posts

Leave a Comment