21കാരനെ കണ്ടം തുണ്ടം കഷണങ്ങളാക്കി കമിതാക്കളായ യുവതികള്‍ ! യുവാവിന്റെ അക്കൗണ്ടില്‍ നിന്നു പണം മോഷ്ടിക്കാന്‍ വിരലുകള്‍ മുറിച്ചെടുത്തു; ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…

കോവിഡ് കാര്യമായ നാശം വിതയ്ക്കുന്ന രാജ്യങ്ങളിലൊന്നാണ് പോര്‍ച്ചുഗല്‍. ഇതിനിടയ്ക്ക് രാജ്യത്തെയാകെ ഞെട്ടിക്കുകയാണ് ഒരു കൊലപാതകം.

അല്‍ഗാര്‍വിലെ ഹോട്ടല്‍ ജീവനക്കാരനായ ഡിയോഗോ ഗോണ്‍സാല്‍വസി(21)നാണ് ജീവന്‍ നഷ്ടമായത്.

അല്‍ഗാര്‍വ് സ്വദേശികളായ മരിയ മാല്‍വേര(19) മരിയാന ഫോന്‍സെക(23) എന്നിവരെയാണ് പോര്‍ച്ചുഗീസ് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.

അല്‍ഗാര്‍വിലെ ഹോട്ടല്‍ ജീവനക്കാരനായ ഡിയോഗോ ഗോണ്‍സാല്‍വസിനെ(21)യാണ് ഇവര്‍ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ചത്.

മാര്‍ച്ച് 27 ന് അല്‍ഗാര്‍വിന്റെ സമീപപ്രദേശങ്ങളില്‍നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെയാണ് അതിക്രൂരമായ കൊലപാതകത്തെക്കുറിച്ച് പുറംലോകമറിയുന്നത്. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തില്‍ പ്രതികള്‍ പിടിയിലാവുകയായിരുന്നു.

ഡിയോഗോയുടെ ബാങ്ക് അക്കൗണ്ടിലെ പണം തട്ടിയെടുക്കാനാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

സുരക്ഷ ജീവനക്കാരിയായ മാല്‍വേരയും നഴ്‌സായ ഫോന്‍സെകയും പ്രണയത്തിലായിരുന്നു. ഫോന്‍സെകയുമായി ബന്ധം സ്ഥാപിക്കുന്നതിന് മുമ്പ് മാല്‍വേരയ്ക്ക് ഡിയോഗോയുമായും അടുപ്പമുണ്ടായിരുന്നു.

ഇതിനിടെയാണ് അമ്മയുടെ മരണത്തിന്റെ നഷ്ടപരിഹാരമായി 60000 പൗണ്ട് (ഏകദേശം 56 ലക്ഷത്തോളം രൂപ) ഡിയോഗോയ്ക്ക് ലഭിച്ചത്.

ഇക്കാര്യമറിഞ്ഞ മാല്‍വേരയുടെ പിന്നീടുള്ള ലക്ഷ്യം ഡിയോഗോയില്‍ നിന്ന് എങ്ങനെയും ഈ പണം കൈക്കലാക്കലായിരുന്നു.

മാര്‍ച്ച് 20-ന് ഡിയോഗോ മാല്‍വേരയുടെ വീട്ടിലെത്തിയിരുന്നു. ഇരുവരും ഒട്ടേറെ സമയം ഒപ്പം ചിലഴിച്ചു. ഇതിനിടെ ഒരുമിച്ച് നൃത്തം ചെയ്യുന്നതിനിടെയാണ് മാല്‍വേര യുവാവിനെ കൊലപ്പെടുത്തിയത്.

നൃത്തത്തിനിടെ കസേരയില്‍ ഇരുത്തിയ ഡിയോഗോയെ കെട്ടിയിടുകയും ശ്വാസംമുട്ടിച്ച് കൊല്ലുകയുമായിരുന്നു. തുടര്‍ന്ന് ഫോന്‍സെകയുടെ സഹായത്തോടെ മൃതദേഹം കഷണങ്ങളാക്കി മുറിച്ചുമാറ്റി.

മൊബൈല്‍ ഫോണിന്റെ ലോക്ക് തുറന്ന് അക്കൗണ്ട് വഴി പണം തട്ടിയെടുക്കാന്‍ വിരലുകളും കൈപ്പത്തിയും മുറിച്ചുമാറ്റി.

മാര്‍ച്ച് 20 മുതല്‍ 25 വരെയുള്ള ദിവസങ്ങളിലാണ് മൃതദേഹം പല കഷണങ്ങളാക്കി മുറിച്ച് പലയിടത്തായി ഉപേക്ഷിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

അല്‍ഗാര്‍വിനു സമീപമായിരുന്നു തല ഉപേക്ഷിച്ചത്. മറ്റു ശരീരഭാഗങ്ങള്‍ പല പല സ്ഥലങ്ങളില്‍ നിന്നായി കണ്ടെത്തി.

പ്രതികളായ രണ്ടുപേരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നും കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്ത് ജയിലിലേക്ക് മാറ്റിയെന്നും പോലീസ് വക്താവ് അറിയിച്ചു.

Related posts

Leave a Comment