ഡോക്ടറോട് ‘പ്രത്യേക വികാരം’ തോന്നുന്നുവെന്ന് ചികിത്സയ്‌ക്കെത്തിയ യുവതികള്‍ ! പിന്നീട് ചൂടന്‍ ചാറ്റുകളുമായി ഡോക്ടറെ വശീകരിച്ചു; ഒടുവില്‍ 60 ലക്ഷം രൂപ തട്ടാന്‍ നോക്കിയപ്പോള്‍ കുടുങ്ങി…

ചികിത്സയ്‌ക്കെത്തിയ ശേഷം ഡോക്ടറെ വശീകരിച്ച് ചൂടന്‍ ചാറ്റിംഗ് നടത്തുകയും പിന്നീട് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്ത രണ്ടു യുവതികള്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ സതാരയിലാണ് സംഭവം. പൂനം പാട്ടീല്‍, പ്രാച്ചി ഗെയ്ക്‌വാദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഡോക്ടറില്‍ നിന്നും പണം സ്വീകരിച്ചതായും സമ്മതിച്ചിട്ടുണ്ട്. ഡോക്ടറോട് പ്രത്യേക വികാരം തോന്നുന്നു എന്ന് പറഞ്ഞാണ് യുവതികള്‍ ഇയാളെ വീഴ്ത്തിയത്. തുടര്‍ന്ന് പതിവായി ചാറ്റിംഗ് നടത്തിയ ശേഷമായിരുന്നു ലക്ഷങ്ങള്‍ തട്ടിയെടുത്തതെന്ന് പോലീസ് പറയുന്നു. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ പോലീസ് വലയിലാക്കുകയായിരുന്നു. ആറുമാസം മുമ്പാണ് യുവതികള്‍ ഒരു പരിശോധനയ്ക്കായി ഡോക്ടറെ സമീപിച്ചത്. തുടര്‍ന്ന് ഇയാളുടെ നമ്പര്‍ വാങ്ങിയ ശേഷം വാട്‌സ് ആപ്പില്‍ പതിവായി മെസേജ് അയക്കാന്‍ തുടങ്ങി. ഇതിനിടയ്ക്ക് തങ്ങള്‍ക്ക് ഡോക്ടറോട് ഒരു പ്രത്യേക വികാരം തോന്നുന്നുവെന്ന് യുവതികള്‍ അദ്ദേഹത്തെ അറിയിച്ചു. പിന്നീട് ചാറ്റുകളുടെ സ്വഭാവം മാറി. ഡോക്ടറും…

Read More

21കാരനെ കണ്ടം തുണ്ടം കഷണങ്ങളാക്കി കമിതാക്കളായ യുവതികള്‍ ! യുവാവിന്റെ അക്കൗണ്ടില്‍ നിന്നു പണം മോഷ്ടിക്കാന്‍ വിരലുകള്‍ മുറിച്ചെടുത്തു; ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…

കോവിഡ് കാര്യമായ നാശം വിതയ്ക്കുന്ന രാജ്യങ്ങളിലൊന്നാണ് പോര്‍ച്ചുഗല്‍. ഇതിനിടയ്ക്ക് രാജ്യത്തെയാകെ ഞെട്ടിക്കുകയാണ് ഒരു കൊലപാതകം. അല്‍ഗാര്‍വിലെ ഹോട്ടല്‍ ജീവനക്കാരനായ ഡിയോഗോ ഗോണ്‍സാല്‍വസി(21)നാണ് ജീവന്‍ നഷ്ടമായത്. അല്‍ഗാര്‍വ് സ്വദേശികളായ മരിയ മാല്‍വേര(19) മരിയാന ഫോന്‍സെക(23) എന്നിവരെയാണ് പോര്‍ച്ചുഗീസ് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. അല്‍ഗാര്‍വിലെ ഹോട്ടല്‍ ജീവനക്കാരനായ ഡിയോഗോ ഗോണ്‍സാല്‍വസിനെ(21)യാണ് ഇവര്‍ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ചത്. മാര്‍ച്ച് 27 ന് അല്‍ഗാര്‍വിന്റെ സമീപപ്രദേശങ്ങളില്‍നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെയാണ് അതിക്രൂരമായ കൊലപാതകത്തെക്കുറിച്ച് പുറംലോകമറിയുന്നത്. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തില്‍ പ്രതികള്‍ പിടിയിലാവുകയായിരുന്നു. ഡിയോഗോയുടെ ബാങ്ക് അക്കൗണ്ടിലെ പണം തട്ടിയെടുക്കാനാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. സുരക്ഷ ജീവനക്കാരിയായ മാല്‍വേരയും നഴ്‌സായ ഫോന്‍സെകയും പ്രണയത്തിലായിരുന്നു. ഫോന്‍സെകയുമായി ബന്ധം സ്ഥാപിക്കുന്നതിന് മുമ്പ് മാല്‍വേരയ്ക്ക് ഡിയോഗോയുമായും അടുപ്പമുണ്ടായിരുന്നു. ഇതിനിടെയാണ് അമ്മയുടെ മരണത്തിന്റെ നഷ്ടപരിഹാരമായി 60000 പൗണ്ട് (ഏകദേശം 56 ലക്ഷത്തോളം രൂപ) ഡിയോഗോയ്ക്ക്…

Read More

തിരക്കുള്ള ബസില്‍ രണ്ടു യുവതികള്‍ തമ്മില്‍ പൊരിഞ്ഞ അടി; സംഭവം അറിഞ്ഞെത്തിയ പോലീസ് ഇരുവരെയും ചവിട്ടി വെളിയിലിട്ടു; അടി പൊട്ടാനുള്ള കാരണം ഇങ്ങനെ…

ബസ് യാത്രയുമായി ബന്ധപ്പെട്ട സീറ്റ് തര്‍ക്കത്തിന്റെ പേരില്‍ പോരടിച്ച സ്ത്രീകളെ പോലീസ് എത്തി ബസിനു പുറത്താക്കി. മൂന്നാറില്‍ നിന്നും ഉദുമല്‍പേട്ടയിലേക്കു പോയ കെഎസ്ആര്‍ടിസി ബസിലാണ് മറയൂരില്‍ വച്ച് യാത്രികരായ സ്ത്രീകള്‍ തമ്മില്‍ വക്കേറ്റമുണ്ടാക്കുകയും അടിയില്‍ കലാശിക്കുകയും ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ബസില്‍ തിരക്കായത് മൂലം മൂന്നാറില്‍ നിന്ന് ഉദുമല്‍പേട്ടയിലേക്ക് ടിക്കറ്റെടുത്ത ഡിണ്ടിഗല്‍ സ്വദേശി യുവതിക്ക് മറയൂര്‍ വരെ സീറ്റ് കിട്ടിയിരുന്നില്ല. നിന്നു കാലു കഴച്ചപ്പോള്‍ ഡ്രൈവര്‍ സീറ്റിനടുത്തുള്ള എഞ്ചിന്‍ ബോക്‌സിനു മുകളില്‍ ഇരിക്കാനായി ഡിണ്ടിഗല്‍ സ്വദേശിനിയുടെ ശ്രമം. എന്നാല്‍ ഇതേ സ്ഥലം മറയൂര്‍ സ്വദേശിനിയായ വീട്ടമ്മയും നോക്കി വച്ചിരുന്നു. രണ്ടു പേരും ഒരേ സമയം ഇരിക്കാന്‍ നോക്കിയതോടെ വാക്കു തര്‍ക്കമായി. ഇത് പിന്നീട് കലാശിച്ചത് പരസ്പരമുള്ള സംഘടനത്തിലാണ്. ഇവരെ നിയന്ത്രിക്കാന്‍ ബസിലെ ജീവനക്കാനും മറ്റു യാത്രികരും ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. തുടര്‍ന്ന് മറയൂര്‍ സ്റ്റേഷനിലെ അഡീഷനല്‍…

Read More