വലപ്പാട്: കണ്ടശാംകടവ് സ്വദേശിയായ ഹോട്ടല്‍ നടത്തിപ്പുകാരനെ 24കാരിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റു ചെയ്തു. കണ്ടശാംകടവ് കുരുതുകുളങ്ങര ജോയിയെ(49)യാണ് വലപ്പാട് സിഐ സി.ആര്‍. സന്തോഷ്, വാടാനപ്പള്ളി എസ്‌ഐ ഡി. ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റു ചെയ്തത്. കഴിഞ്ഞ 26നാണ് കേസിനാസ്പദമായ സംഭവം. വാടാനപ്പള്ളിയിലെ വാടക ഷെഡില്‍ താമസിക്കുന്ന യുവതിയെ സുഹൃത്തിന്റെ വീട്ടില്‍വച്ചാണ് പീഡിപ്പിച്ചതെന്ന് യുവതി വാടാനപ്പള്ളി പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഇതിനെത്തുടര്‍ന്ന് അന്വേഷണം നടത്തി കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഒരുവര്‍ഷം മുമ്പ് മറ്റൊരു കേസില്‍ ഇയാള്‍ പ്രതിയായിരുന്നു. കണ്ടശാംകടവില്‍ ജോയ്‌സ് ഹോട്ടല്‍ നടത്തിപ്പുകാരനാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. സീനിയര്‍ സിപിഒമാരായ ബാബു, ജലീല്‍, സിപിഒ മണികണ്ഠന്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ ചാവക്കാട് കോടതിയില്‍ ഹാജരാക്കി.
