മനം നിറയെ മണി മുഴക്കം; നാ​ലാം ച​ര​മ​വാ​ർ​ഷി​കത്തിൽ സ്മൃ​തി മ​ണ്ഡ​പ​ത്തി​ലെ​ത്തി അ​ന്ത്യോ​പ​ചാ​ര​മ​ർ​പ്പിക്കാൻ നൂറുകണക്കിന് ആരാധകർ

ചാ​ല​ക്കു​ടി: ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ നാ​ലാം ച​ര​മ​വാ​ർ​ഷി​കം ഇ​ന്ന് ആ​ച​രി​ക്കു​ന്നു. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ നൂ​റു​ക​ണ​ക്കി​ന് ആ​രാ​ധ​ക​രാ​ണ് ചാ​ല​ക്കു​ടി​യി​ലു​ള്ള മ​ണി​യു​ടെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ലെ​ത്തി അ​ന്ത്യോ​പ​ചാ​ര​മ​ർ​പ്പി​ക്കു​ന്ന​ത്.

ഇ​ന്നു രാ​വി​ലെ മ​ണി​യു​ടെ വ​സ​തി​യോ​ട് ചേ​ർ​ന്നു​ള്ള സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജ​യ​ന്തി പ്ര​വീ​ണ്‍ കു​മാ​ർ, വൈ​സ് ചെ​യ​ർ​മാ​ൻ വി​ത്സ​ൻ പാ​ണാ​ട്ടു​പ​റ​ന്പി​ൽ, ക​ലാ​ഭ​വ​ൻ മ​ണി ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ അ​ഡ്വ. കെ.​പി.​സു​നി​ൽ​കു​മാ​ർ, സ​ഹോ​ദ​ര​ൻ ആ​ർ.​എ​ൽ.​വി. രാ​മ​കൃ​ഷ്ണ​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ബി​ജി സ​ദാ​ന​ന്ദ​ൻ, പി.​എം.​ശ്രീ​ധ​ര​ൻ, യു.​വി.​മാ​ർ​ട്ടി​ൻ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ മേ​രി ന​ള​ൻ, ഉ​ഷ സ്റ്റാ​ലി​ൻ, സു​ലേ​ഖ ശ​ങ്ക​ര​ൻ, ലൈ​ജി തോ​മ​സ് തു​ട​ങ്ങി​യ​രും പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.

രാ​മ​ൻ മെ​മ്മോ​റി​യ​ൽ ക​ലാ​ഗൃ​ഹ​ത്തി​ൽ കു​ന്നി​ശേ​രി സ്മാ​ര​ക ട്ര​സ്റ്റി​ന്‍റെ​യും പു​രോ​ഗ​മ​ന ക​ലാ സാ​ഹി​ത്യ സം​ഘ​ത്തി​ന്‍റെ​യും ക​ലാ​ഭ​വ​ൻ മ​ണി ഫാ​മി​ലി ട്ര​സ്റ്റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ അ​നു​സ്മ​ര​ണം ന​ട​ത്തി.
സി​ഐ​ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എം. വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണി​യു​ടെ സ​ഹോ​ദ​ര​ൻ ഡോ. ​ആ​ർ.​എ​ൽ.​വി. രാ​മ​കൃ​ഷ്ണ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ലാ​ഭ​വ​ൻ മ​ണി ഫാ​മി​ലി ട്ര​സ്റ്റ് ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ഥ​മ ക​ലാ​ഭ​വ​ൻ മ​ണി പു​ര​സ്കാ​രം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഡോ. ​രാ​ജേ​ഷ് ത​ങ്ക​പ്പ​ന് സ​മ്മാ​നി​ച്ചു.

പി.​കെ. ശി​വ​രാ​മ​ൻ, ഡോ. ​എം.​എ​ൻ.​വി​ന​യ​കു​മാ​ർ, ടി.​എ. ജോ​ണി, ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജ​യ​ന്തി പ്ര​വീ​ണ്‍​കു​മാ​ർ, സി​നി​മാ​താ​രം ഉ​ഷ, ഇ.​സി.​സു​രേ​ഷ്, സി.​ഡി.​പോ​ൾ​സ​ണ്‍, കെ.​ഐ. അ​ജി​ത​ൻ, വാ​സു​ദേ​വ​ൻ പ​ന​ന്പി​ള്ളി, ടി.​എം.​മ​നു​ലാ​ൽ, ക​വി സോ​ബി​ൻ മ​ഴ​വീ​ട്, ക​ലാ​ഭ​വ​ൻ ജ​യ​ൻ, സു​ധീ​ഷ് ചാ​ല​ക്കു​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ചാ​ല​ക്കു​ടി സൗ​ത്ത ജം​ഗ്ഷ​നി​ൽ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ൾ മ​ണി​യു​ടെ ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​യി​രം പേ​ർ​ക്ക് ക​ഞ്ഞി വി​ത​ര​ണം ചെ​യ്തു.

ഇ​ന്നു വൈ​കി​ട്ട് ടൗ​ണ്‍ ഹാ​ൾ മൈ​താ​നി​യി​ൽ ക​ലാ​ഭ​വ​ൻ മ​ണി അ​നു​സ്മ​ര​ണ ച​ട​ങ്ങ് ന​ട​ത്തും. നാ​ട​ൻ പാ​ട്ട് മ​ത്സ​ര​വും ന​ട​ത്തു​ന്നു​ണ്ട്. വ്യ​വ​സാ​യ-​കാ​യി​ക മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​ൻ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.

Related posts

Leave a Comment