ആ ലോട്ടറി എന്റേതാ! ഉത്സവത്തിനിടെ മോഷണംപോയ പഴ്‌സിലെ ലോട്ടറിയാണ് മറ്റൊരാള്‍ ബാങ്കിലെത്തിച്ചതെന്ന് തമിഴ്‌നാട്ടുകാരന്‍; അഞ്ചുകോടിയുടെ സമ്മാനം വിവാദത്തില്‍

ത​ളി​പ്പ​റ​മ്പ്: മ​ണ്‍​സൂ​ണ്‍ ബ​മ്പ​ര്‍ ലോ​ട്ട​റി ത​ട്ടി​യെ​ടു​ത്ത​താ​യ പ​രാ​തി​യി​ല്‍ ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്തു. ടി​ക്ക​റ്റ് ബാ​ങ്കി​ല്‍ ക​ള​ക്ഷ​ന് ന​ല്‍​കി​യ പ​റ​ശി​നി​ക്ക​ട​വി​ലെ പി.​എം.​അ​ജി​ത​നെ സം​ശ​യി​ക്കു​ന്ന​താ​യാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യും കോ​ഴി​ക്കോ​ട് പാ​വ​ങ്ങാ​ട് പ​ഴ​യ​ങ്ങാ​ടി പൂ​ത്തൂ​രി​ലെ മു​നി​കു​മാ​ര്‍ പൊ​ന്നു​ച്ചാ​മി എ​ന്ന മു​നി​യ​ന്‍റെ (49) പ​രാ​തി​യി​ലാ​ണ് കേ​സ്.

നേ​ര​ത്തെ പ​രാ​തി​യോ അ​ന്വേ​ഷ​ണ​മോ ഇ​ല്ലെ​ന്ന് പ​റ​ഞ്ഞി​രു​ന്ന പോ​ലീ​സ് ഇ​ന്ന​ലെ​യാ​ണ് സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത​ത്. അ​ഞ്ച് കോ​ടി രൂ​പ​യാ​ണ് ക​ഴി​ഞ്ഞ ജൂ​ലൈ 18 ന് ​ന​റു​ക്കെ​ടു​ത്ത എം​ഇ 174253 ന​മ്പ​ര്‍ മ​ണ്‍​സൂ​ണ്‍ ബ​മ്പ​റി​ന്‍റെ ഒ​ന്നാം സ​മ്മാ​നം. ഈ ​ടി​ക്ക​റ്റ് അ​ട​ങ്ങി​യ പേ​ഴ്‌​സ് പ​റ​ശി​നി​ക്ക​ട​വ് ക്ഷേ​ത്ര​പ​രി​സ​ര​ത്തു​വെ​ച്ച് ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് മു​നി​യ​ന്‍ ന​ല്‍​കി​യ പ​രാ​തി.

ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി പോ​ലീ​സ് ര​ഹ​സ്യ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​യ ശേ​ഷ​മാ​ണ് ഒ​ടു​വി​ല്‍ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. എ​ട്ട് വ​ര്‍​ഷം മു​മ്പ് അ​ജി​ത​ന് ല​ഭി​ച്ച 40 ല​ക്ഷം രൂ​പ​യും 50 പ​വ​നും ഭാ​ഗ്യ​ക്കു​റി​യെ​പ്പ​റ്റി​യും പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ 30 വ​ര്‍​ഷ​മാ​യി കോ​ഴി​ക്കോ​ട് താ​മ​സി​ക്കു​ന്ന മു​നി​യ​ന്‍ ടാ​ക്സി ഡ്രൈ​വ​റാ​ണ്. എ​ല്ലാ മാ​സ​വും പ​റ​ശി​നി​ക്ക​ട​വി​ല്‍ വ​രു​ന്ന ഇ​ദ്ദേ​ഹം ജൂ​ണ്‍ 16 നാ​ണ് പ​റ​ശി​നി​ക്ക​ട​വി​ല്‍ വ​ന്ന​പ്പോ​ള്‍ സ​മ്മാ​നാ​ര്‍​ഹ​മാ​യ ടി​ക്ക​റ്റ് എ​ടു​ത്ത​ത്.

ജൂ​ണ്‍ 26 ന് ​വീ​ണ്ടും പ​റ​ശി​നി​ക്ക​ട​വി​ല്‍ വ​ന്ന​പ്പോ​ള്‍ പേ​ഴ്‌​സ് ഉ​ള്‍​പ്പെ​ടെ പോ​ക്ക​റ്റ​ടി​ച്ച് ടി​ക്ക​റ്റ് ന​ഷ്ട​മാ​യെ​ന്നാ​ണ് പ​രാ​തി. ടി​ക്ക​റ്റി​ന് പു​റ​കി​ല്‍ പേ​രെ​ഴു​തി​യ​താ​യും മു​നി​യ​ന്‍ പ​റ​യു​ന്നു. ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് ഇ​ന്ന് രാ​വി​ലെ പ​രാ​തി​ക്കാ​ര​നാ​യ മു​നി​യ​ന്‍റെ വി​ശ​ദ​മാ​യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്നു​ണ്ട്. നേ​ര​ത്തെ ലോ​ട്ട​റി വി​ല്പ​ന ന​ട​ത്തി​യ മു​യ്യ​ത്തെ പി.​വി.​പ​വി​ത്ര​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു.

അ​തേ​സ​മ​യം ലോ​ട്ട​റി ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ള്‍ ത​നി​ക്കാ​ണ് ലോ​ട്ട​റി വ​ന്ന​തെ​ന്ന് ത​ളി​പ്പ​റ​മ്പ് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ക​ല്ലി​ങ്കീ​ല്‍ പ​ത്മ​നാ​ഭ​നെ അ​റി​യി​ച്ച മം​ഗ​ല​ശേ​രി സ്വ​ദേ​ശി പെ​ട്ടെ​ന്ന് വി​ദേ​ശ​ത്തേ​ക്ക് മു​ങ്ങി​യ​തും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

മു​നി​യ​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സം​സ്ഥാ​ന ലോ​ട്ട​റി വ​കു​പ്പ് സ​മ്മാ​ന​ത്തു​ക ന​ല്‍​കു​ന്ന​ത് ത​ല്‍​ക്കാ​ല​ത്തേ​ക്ക് മ​ര​വി​പ്പി​ച്ചി​രി​ക്ക​യാ​ണ്. ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്നു​വ​ന്നി​രു​ന്ന അ​ന്വേ​ഷ​ണ​ത്തി​ലെ നി​ർ​ണാ​യ​ക​മാ​യ വ​ഴി​ത്തി​രി​വാ​ണ് ഇ​പ്പോ​ള്‍ സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ന് മു​നി​യ​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം മാ​ത്ര​മേ പോ​ലീ​സ് കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​ക​യു​ള്ളൂ​വെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന.

Related posts