സി​​​പി​​​എ​​​മ്മി​​​ന്‍റെ വ​​​ള​​​ർ​​​ച്ച പ​​​ട​​​വ​​​ല​​​ങ്ങ പോ​​​ലെ..! കോ​​​ണ്‍​ഗ്ര​​​സി​​​നെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ൻ സിപിഎമ്മുകാരെ സ്വാഗതം ചെയ്ത് ശ്രീധരൻപിള്ള

കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ൽ ബി​​​ജെ​​​പി​​​യു​​​ടെ വ​​​ള​​​ർ​​​ച്ച സി​​​പി​​​എം കേ​​​ന്ദ്ര ക​​​മ്മി​​​റ്റി​​​ക്കു ബോ​​​ധ്യ​​​പ്പെ​​​ട്ടെ​​​ന്നു ബി​​​ജെ​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​എ​​​സ്. ശ്രീ​​​ധ​​​ര​​​ൻ​​​പി​​​ള്ള. ബം​​​ഗാ​​​ളി​​​ൽ സി​​​പി​​​എ​​​മ്മി​​​ന്‍റെ വ​​​ള​​​ർ​​​ച്ച പ​​​ട​​​വ​​​ല​​​ങ്ങ പോ​​​ലെ​​​യാ​​​ണ്.

കേ​​​ര​​​ള​​​ത്തി​​​ലും ഈ ​​​സ്ഥി​​​തി വ​​​രു​​​മെ​​​ന്നും കൊ​​​ച്ചി​​​യി​​​ൽ പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന കോ​​​ർ ക​​​മ്മി​​​റ്റി യോ​​​ഗ​​​ത്തി​​​നു ശേ​​​ഷം ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ശ്രീ​​​ധ​​​ര​​​ൻ​​​പി​​​ള്ള പ​​​റ​​​ഞ്ഞു. സി​​​പി​​​എം കേ​​​ന്ദ്ര​​​ക​​​മ്മി​​​റ്റി​​​യു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ബി​​​ജെ​​​പി​​​യു​​​ടെ വ​​​ള​​​ർ​​​ച്ച സ​​​മ്മ​​​തി​​​ക്കു​​​ന്നു​​​ണ്ട്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​ശേ​​​ഷം നി​​​ലം​​​പ​​​രി​​​ശാ​​​യ അ​​​വ​​​സ്ഥ​​​യി​​​ലെ​​​ത്തി​​​യി​​​ട്ടും ബി​​​ജെ​​​പി​​​ക്കു ത​​​ട​​​യി​​​ടാ​​​നാ​​​ണു സി​​​പി​​​എം ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. കോ​​​ണ്‍​ഗ്ര​​​സി​​​നെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ൻ സി​​​പി​​​എ​​​മ്മു​​​കാ​​​ർ ബി​​​ജെ​​​പി​​​യി​​​ലേ​​​ക്കു വ​​​രു​​​ന്ന​​​താ​​​ണു ന​​​ല്ല​​​തെന്നും ശ്രീ​​​ധ​​​ര​​​ൻ​​​പി​​​ള്ള പ​​​റ​​​ഞ്ഞു.

Related posts