ആ​രോ​ഗ്യ രം​ഗ​ത്ത് കേ​ര​ളം ലോ​ക നി​ല​വാ​ര​ത്തിൽ; പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ പറഞ്ഞ 600ൽ 580 കാ​ര്യ​ങ്ങ​ളും ന​ട​പ്പാക്കിയെന്ന് മുഖ്യമന്ത്രി

വി​ഴി​ഞ്ഞം: എ​ൽ​ഡിഎ​ഫ് സ​ർ​ക്കാ​ർ പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള 600 ഇ​ന​ങ്ങ​ളി​ൽ 580 കാ​ര്യ​ങ്ങ​ളും ന​ട​പ്പി​ലാ​ക്കി യ​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

എ​ൽ​ഡിഎ​ഫ് സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​ക​ത്തോ​ടനു​ബ​ന്ധി​ച്ച് ഇന്നലെ വി​ഴി​ഞ്ഞ​ത്ത് എ​ൽ​ഡി​എ​ഫ് കോ​വ​ളം മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗിക്കു​ക​യാ​യി​രു​ന്നു മുഖ്യമന്ത്രി.

ഏ​ഴു​വ​ർ​ഷ​മാ​യി 80,000 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാക്കി. ആ​രോ​ഗ്യ രം​ഗ​ത്ത് കേ​ര​ളം ലോ​ക നി​ല​വാ​ര​ത്തി ലേ​ക്ക് ഉയ​ർ​ന്നു.

യുഡിഎ​ഫ് സർ ക്കാരിന്‍റെ കാ​ല​ത്ത് ര​ണ്ടുവ​ർ​ഷം മു​ട​ങ്ങിക്കി​ട​ന്ന ക്ഷേ​മപെ​ൻ​ഷ​ൻ ഈ സർക്കാർ അ​ധി​കാ​ര​ത്തി​ലെ ത്തി​യ ആ​ദ്യവ​ർ​ഷം ത​ന്നെ കൂ​ടി​ശി​ക തീ​ർ​ത്തുനൽകുകയും നി​ല​വി​ൽ 1600 രൂ​പ​യാ​ക്കു​ക​യും ചെ​യ്തുവെന്നും മുഖ്യമന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. അ​ഡ്വ.​ പി.​എ​സ്.​ ഹ​രി​കു​മാ​ർ ചട ങ്ങിൽ അധ്യക്ഷത വഹിച്ചു.

Related posts

Leave a Comment