പാലം പൊളിഞ്ഞില്ലെങ്കിലേ അദ്ഭുതമുള്ളൂ ! എന്‍ജിനീയറിംഗ് കോളജുകളിലെ 961 അധ്യാപകര്‍ അയോഗ്യരെന്ന് സിഎജിയുടെ കണ്ടെത്തല്‍…

കേരളത്തിലെ എഞ്ചിനീയറിംഗ് കോളജുകളിലെ ആയിരത്തോളം അധ്യാപകര്‍ അയോഗ്യരെന്ന് സിഎജിയുടെ കണ്ടെത്തില്‍.

സാങ്കേതിക സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത എന്‍ജിനീയറിംഗ് കോളജുകളിലെ 961 അധ്യാപകര്‍ അയോഗ്യരാണെന്നാണ്‌സര്‍ക്കാരിനും സാങ്കേതിക സര്‍വകലാശാലയ്ക്കും സിഎജി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജുകളില്‍ 93, എയ്ഡഡ് കോളജുകളില്‍ 49, സര്‍ക്കാര്‍ നിയന്ത്രിത സ്വശ്രയ കോളജില്‍ 69, സ്വാശ്രയ കോളജുകളില്‍ 750 എന്നിങ്ങനെയാണ് കണക്കുകള്‍.

സിഎജി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സംസ്ഥാനത്തെ എന്‍ജിനീയറിങ് കോളജുകളില്‍ നിയമിതരായിട്ടുള്ള അധ്യാപകരുടെ യോഗ്യതകള്‍ സംബന്ധിച്ച വിവരങ്ങള്‍ സാങ്കേതിക സര്‍വകലാശാല റജിസ്ട്രാര്‍ എല്ലാ കോളജ് പ്രിന്‍സിപ്പല്‍മാരോടും രേഖാമൂലം ആവശ്യപ്പെട്ടു.

സ്വാശ്രയ കോളജുകളില്‍ നിയമിക്കുന്ന അസിസ്റ്റന്റ് പ്രഫസര്‍മാരുടെ യോഗ്യത സര്‍വകലാശാല പരിശോധിക്കാത്തത് കൊണ്ട് യോഗ്യതയില്ലാത്ത നിരവധിപേര്‍ കോളജുകളില്‍ തുടരുന്നുണ്ട്.

എഐസിടിഇ 2019ല്‍ പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ മറികടന്ന്, സര്‍ക്കാരിന്റെ തലപ്പത്ത് സമ്മര്‍ദ്ദം ചെലുത്തിയാണ് യോഗ്യതകളില്‍ കുറവു വരുത്തി നിരവധി അധ്യാപകര്‍ പ്രമോഷന്‍ തസ്തികകള്‍ നേടിയെടുത്തത്.

അസോഷ്യേറ്റ് പ്രഫസര്‍, പ്രഫസര്‍, പ്രിന്‍സിപ്പല്‍ എന്നീ തസ്തികകളുടെ യോഗ്യതാ മാനദണ്ഡങ്ങളിലാണ് സര്‍ക്കാര്‍ ഇളവ് അനുവദിച്ചത്. സംസ്ഥാന സര്‍ക്കാരുകള്‍ക്കു യോഗ്യതകളില്‍ ഇളവ് അനുവദിക്കാന്‍ അധികാരമില്ലെന്ന് സുപ്രീം കോടതി ചൂണ്ടികാട്ടി.

അഫിലിയേറ്റ് ചെയ്ത കോളജുകളിലെ അധ്യാപകരുടെ യോഗ്യതകള്‍ സംബന്ധിച്ച് വ്യക്തത വരുത്തേണ്ടത് സര്‍വകലാശാലകളുടെ അധികാര പരിധിയില്‍പ്പെട്ടതാണെങ്കിലും സാങ്കേതിക സര്‍വകലാശാല ഇക്കാര്യങ്ങളൊന്നും പരിശോധനക്കു വിധേയമാക്കുന്നതുമില്ല.

യോഗ്യതയില്ലാത്തവരെ ഉത്തരകടലാസ് പരിശോധകരായി നിയമിക്കുക വഴി എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ പരാജയപ്പെടുന്നതും സര്‍വകലാശാലയുടെ കാര്യ പ്രാപ്തികുറവ് കൊണ്ടാണെന്ന ആക്ഷേപവും ശക്തമായിരിക്കുമ്പോഴാണ് പുതിയ റിപ്പോര്‍ട്ട് പുറത്തു വരുന്നത്.

Related posts

Leave a Comment