അപസ്മാരം ; പകരില്ല, മാനസികരോഗമല്ല
താൽക്കാലികമായി കുറച്ചുനേരം ബോധക്ഷയം ഉണ്ടാകുന്ന അവസ്ഥകളെല്ലാം അപസ്മാരം ആയിരിക്കുകയില്ല. അപസ്മാര ബാധ അനുഭവിക്കുന്നതും അടുത്തുനിന്ന് നേരിട്ട് കാണുന്നതും ഭയം തോന്നിക്കുന്ന അനുഭവം ആയിരിക്കും. വളരെയധികം ദാരുണമായ ഒന്നായിരിക്കും അത്. പ്രത്യേകിച്ച് ശരീരത്തിലെ പേശികളിൽ സംഭവിക്കുന്ന കോച്ചിവലി. മുൻകാലങ്ങളിൽ അപസ്മാരത്തെ പലരും ഒരു മാനസിക രോഗമായി കണക്കാക്കിയിരുന്നു. ഇപ്പോഴും അങ്ങനെ കാണുന്നവരുണ്ടാവാം. ഒരു കുടുംബത്തിൽ ആർക്കെങ്കിലും അപസ്മാരം ഉണ്ട് എങ്കിൽ അത് പുറത്ത് ആരും അറിയാതെ രഹസ്യമായി സൂക്ഷിക്കാനാണ്...