ലോസ് ബ്ലാങ്കോസ് @ 200
ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ 2025-26 സീസണിന്റെ ഉദ്ഘാടന ദിനത്തില്‍ ചരിത്ര നേട്ടം സ്വന്തമാക്കി സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ്. ലോസ് ബ്ലാങ്കോസ് (ദ വൈറ്റ്സ്) എന്നറിയപ്പെടുന്ന റയല്‍ മാഡ്രിഡ് ഹോം മത്സരത്തില്‍ 2-1ന് ഫ്രഞ്ച് ക്ലബ്ബായ മാഴ്സെയെ തോല്‍പ്പിച്ചു. ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ 200 ജയം സ്വന്തമാക്കുന്ന ആദ്യ ടീം എന്ന നേട്ടം റയല്‍ സ്വന്തമാക്കി. ഒരു ഗോളിനു പിന്നിലാകുകയും അവസാന 18 മിനിറ്റ്...