മതിലകം: ദുരൂഹ സാഹചര്യത്തില്‍ കാര്‍ കത്തി നശിച്ചനിലയില്‍. മതിലകം മതില്‍മൂല കിഴക്ക് കനോലി കനാലിന് സമീപമാണ് നിര്‍ത്തിയിട്ടുരുന്ന കാറാണ് കത്തിനശിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്നലെ രാത്രി 11.15 ഓടെയാണ്സംഭവം. സമീപവാസിയായ രാമദാസനാണ് കാര്‍ കത്തുന്നത് കണ്ടത്. ഉടന്‍ തന്നെ തീയണക്കാന്‍ ശ്രമിച്ചെങ്കിലും കാര്‍ പൂര്‍ണമായും കത്തിനശിച്ചു. രാമദാസന്റെ വേലിയും, കുരുമുളക് വള്ളിയും കത്തിനശിച്ചിട്ടുണ്ട്. ഗഘ.47 ഇ 7343 എന്ന നമ്പറിലുള്ള ടൊയോട്ട എത്തിയോസ് കാറാണ് കത്തിനശിച്ചത്.
ഇന്നലെ വൈകീട്ട് ആറരയോടെ മതിലകം സ്വദേശി കറപ്പംവീട്ടില്‍ യൂസഫാണ് കാര്‍ ഓടിച്ച് വന്ന് പുഴക്ക് സമീപം പാര്‍ക്ക് ചെയ്തത്. പടിയൂര്‍ ഭാഗത്ത് മൂന്നിടങ്ങളില്‍ അപകടം ഉണ്ടാക്കിയ ശേഷമാണ് അമിത വേഗത്തില്‍ കാര്‍ ഇവിടേക്ക് വന്നതെന്ന് മതിലകം പോലീസ് പറഞ്ഞു. യൂസഫിന്റെ കൂടെ കാറിലുണ്ടായിരുന്ന പടിയൂര്‍ സ്വദേശി തുനിയത്ത് പറമ്പില്‍ മജീദിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. യൂസഫ് ഒളിവിലാണ്. ഇരുവരും മദ്യപിച്ചിട്ടുണ്ടായിരുന്നെന്നും പൊട്ടിയ ടയറുമായാണ് കാറോടിച്ച് വന്നതെന്നും നാട്ടുകാര്‍ പറയുന്നു. ചാലക്കുടി ഡിവൈഎസ്പി സിജോ, കൊടുങ്ങല്ലൂര്‍ സിഐ സിബി ടോം, മതിലകം ജൂനിയര്‍ എസ്ഐ ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു