പത്തനംതിട്ട: നരേന്ദ്രമോദി സര്‍ക്കാരിന്റേത് ജനവഞ്ചനയുടെ രണ്ടാംവാര്‍ഷികമാ ണെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പത്തനംതിട്ടയില്‍ നടത്തിയ പ്രകടനത്തിനുനേരെ ചീമുട്ടയെറി ഞ്ഞത് സ്വന്തം ആളുകള്‍ തന്നെ യെന്ന് സൂചന. ഇന്നലെ വൈകുന്നേരം അബാന്‍ ജംഗ്ഷനില്‍നിന്ന് ഡിസിസി ഭാരവാഹികളുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രകടനം തീയറ്റര്‍ ജംഗ്ഷനിലെത്തിയപ്പോഴാണ് ആദ്യം ഏറു കിട്ടിയത്. പ്രകടനത്തിനിടയിലേക്ക് ചീമുട്ടയെറിയുകയായിരുന്നു.
ഏറു കിട്ടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനത്തിനു വെളിയിലേക്കു പോയെങ്കിലും ഇവരില്‍ ചിലര്‍ സെന്‍ട്രല്‍ ജംഗ്ഷനിലെത്തിയ പ്രകടനത്തിലേക്കു വീണ്ടും കയറി. ഇതോടെ വീണ്ടും മുട്ടയേറായി. ഡിസിസി ഭാരവാഹികള്‍ അടക്കമുള്ളവര്‍ക്ക് ചീമുട്ടയേറു കൊണ്ടു.ചിലരെ മാത്രം ലക്ഷ്യമിട്ടായിരുന്നു ചീമുട്ടയേറെന്നു പറയുന്നു. ഡിസിസി ജനറല്‍ സെക്രട്ടറി റോജി പോള്‍ ദാനിയല്‍, കോണ്‍ ഗ്രസ് മണ്ഡലം പ്രസിഡന്റ് റെനീസ് മുഹമ്മദ്, പ്രവര്‍ത്തക നായ ദിലീപ് എന്നിവര്‍ ചീമുട്ട യില്‍ അഭിഷിക്തരായി. എറിഞ്ഞവരെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ഇവര്‍ മറഞ്ഞിരുന്നു.
മോദി സര്‍ക്കാരിനെതിരേ സമരം ചെയ്യുന്നത് ഇഷ്ടപ്പെടാത്തവരാണ് ചീമുട്ടയെറിഞ്ഞതെന്ന് മിനി സിവില്‍ സ്റ്റേഷനു മുമ്പില്‍ നടന്ന ധര്‍ണ ഉദ്ഘാടനം ചെയ്ത ഡിസിസി പ്രസിഡന്റ് പി.മോഹന്‍രാജ് പറഞ്ഞു. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ബാബു ജോര്‍ജ്, ഡിസിസി ഭാരവാഹികളായ എ.സുരേഷ് കുമാര്‍, ലിജു ജോര്‍ജ്, എം.സി. ഷെരീഫ്, ആര്‍. ഇന്ദുചൂഡന്‍, സാമുവേല്‍ കിഴക്കുപുറം, റോജി പോള്‍ ദാനിയേല്‍, ജോണ്‍സണ്‍ വിളവിനാല്‍, കാട്ടൂര്‍ അബ്ദുള്‍സലാം, ഷാം കുരുവിള, വൈ.യാക്കൂബ്, വി.ആര്‍.സോജി, ഏബ്രഹാം മാത്യു പനച്ചമൂട്ടില്‍, വല്‍സന്‍ ടി.കോശി തുടങ്ങിയവര്‍ പങ്കെടുത്തു.
ആറന്മുളയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.ശിവദാസന്‍ നായര്‍ക്കുണ്ടായ പരാജയത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ പഴിചാരലുകള്‍ തുടരുന്നതിനിടെയാണ് ഇന്നലെ നടന്ന പ്രകടനത്തിനിടെ ചീമുട്ടയേറുണ്ടായതെന്നതു ശ്രദ്ധേയമാണ്. മുട്ടയേറുണ്ടാകാമെന്ന സൂചനയില്‍ ചില നേതാക്കള്‍ പ്രകടനത്തില്‍ നിന്നുതന്നെ മാറി നിന്നിരുന്നു. ഇവര്‍ പിന്നീട് ധര്‍ണയില്‍ പങ്കെടുക്കുയും ചെയ്തു. ആറന്മുളയിലെ പരാജയത്തിന്റെ ചുവടുപിടിച്ച് ആരോപണ പ്രത്യാരോപണങ്ങള്‍ ശക്തമാകുന്നതിനിടെ കെപിസിസി ഇടപെട്ട് നേതാക്കളെ വിലക്കിയിരിക്കുകയാണ്. കെ.ശിവദാസന്‍ നായര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡിസിസി ഭാരവാഹികളായ ഷാം കുരുവിള, അനില്‍ തോമസ്, എം.സി. ഷെരീഫ് എന്നിവര്‍ക്ക് കെപിസിസിക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്.