മന്ത്രിയുടെ ശാസനക്കു പിറകേ സിഐക്കു നാട്ടിലേക്കു സ്ഥലംമാറ്റം

tcr-moideenതൃശൂര്‍: സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതു സംബന്ധിച്ച കേസന്വേഷണം ശരിയായ ദിശയിലല്ലെന്നു ചൂണ്ടിക്കാട്ടി മന്ത്രി പരസ്യമായി ശാസിച്ച സിഐക്കു സ്ഥലംമാറ്റം. വലപ്പാട് സിഐ ആര്‍. രതീഷ്കുമാറിനെയാണ് തിരുവനന്തപുരം ജില്ലയിലെ വെള്ളറടയിലേക്കു മാറ്റിയത്. രതീഷ് തിരുവനന്തപുരം ജില്ലക്കാരനാണ്. ഇക്കഴിഞ്ഞ ദിവസം പുറത്തിറക്കിയ സിഐമാരുടെ സ്ഥലംമാറ്റ പട്ടികയിലാണ് രതീഷ്കുമാറിന്റെ സ്ഥലംമാറ്റവും ഉള്‍പെടുത്തിയിരിക്കുന്നത്. ഏങ്ങണ്ടിയൂരില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ചെമ്പന്‍ ശശികുമാറിന്റെ കേസന്വേഷണം സംബന്ധിച്ചാണ് മന്ത്രി എ.സി. മൊയ്തീന്‍ സിഐക്കു താക്കീതു നല്‍കിയത്. സിപിഎം ലോക്കല്‍ കമ്മിറ്റി സിഐക്കെതിരേ പരാതി നല്‍കുകയും ചെയ്തിരുന്നു.

Related posts