മുക്കം: വിവരങ്ങളെല്ലാം വിരല്‍തുമ്പില്‍ ലഭിക്കുന്ന ഇക്കാലത്ത് വേറിട്ട് നില്‍ക്കുകയാണ് ഒരു പൊതു പ്രവര്ത്തകന്. നിരന്തര പ്രയത്നത്തിലൂടെ നേടിയെടുത്ത ഓര്മ ശക്തിയാണ് ഇ.പി. ബാബുവെന്ന പൊതുപ്രവര്‍ത്തകനെ വ്യത്യസ്തനാക്കുന്നത്. കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളുടേയും അവിടുത്തെ എംഎല്‍എമാരുടേയും പേരുകള്‍ ഓര്‍ത്തെടുക്കാന്‍ ബാബുവിനു നിമിഷനേരം മതി. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ഓര്‍ഡറില്‍ പറയുക മാത്രമല്ല ഇതിനിടയില്‍ നിന്ന് ഏതു മണ്ഡലത്തിലേത ്ചോദിച്ചാലും ബാബുവത് ഉടന്‍ പറയും .
എംഎല് എമാരുടെ പേരു പറഞ്ഞാല്‍ മണ്ഡലവും മണ്ഡലത്തിന്റെ പേരുപറഞ്ഞാല്‍ എംഎല്‍എ മാരെയും പറയാന്‍ ബാബുവിന് നിമിഷങ്ങള്‍ മതി. സംസ്ഥാനത്തെ ഓരോ ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണവും ബാബു കൃത്യമായി തന്നെ പറയും. ഏറെ പ്രയാസമുളള ഈ കഴിവ് എങ്ങിനെ നേടിയെന്ന് ചോദിച്ചാല്‍ അത് വായനയിലൂടെയെന്നാണ് ബാബുവിന്റെ മറുപടി . പുതിയ നിയമസഭയില്‍ കൂടുതലും പുതുമുഖങ്ങളാണെങ്കിലും ഇവരുടെയെല്ലാം പേരിപ്പോള്‍ ഇ.പി. ബാബുവെന്ന ദലിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റിന് മന:പാഠമാണ്.
വായനയ്ക്കൊപ്പം ഫുട്ബോള്‍, പ്രസംഗങ്ങള്‍ എന്നിവ ഇഷ്ടപ്പെടുന്ന ഇദ്ദേഹം നിരവധി കഥകളും കവിതകളും നാടകങ്ങളും രചിച്ചിട്ടുണ്ട്. കേരളോത്സവ വേദികളിലടക്കം നിരവധി സമ്മാനങ്ങളും ഇവ നേടിയിട്ടുണ്ട്. ഭാര്യ തുഷാര ദാസ് ആംഗന്‍വാടി ജീവനക്കാരിയാണ്. അഞ്ചാം തരത്തില്‍ പഠിക്കുന്ന മകന് റൂണി കൃഷ്ണ, രണ്ടര വയസുളള ക്യൂസില്‍ രാം എന്നിവരാണ് മക്കള്‍. കേരളത്തിലെ ഏത് നിയമസഭാ സാമാജികന്റേയും പേര് ആവശ്യമുള്ളവര്‍ക്ക് 9048759204 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ പറഞ്ഞു തരാന്‍ ബാബു തയാറാണ്.
