മൂന്ന് സെന്റ് ഭൂമി ഇല്ലാത്തതിന്റെ പേരില്‍ വീട് കീട്ടാഞ്ഞയാള്‍ പഞ്ചായത്തു രേഖകകളില്‍ കയറുവ്യവസായിയായി !

tcr-mathewവടക്കഞ്ചേരി: കുലിപ്പണിയെടുത്തു കുടുംബജീവിതം കഴിക്കുന്ന രണ്ടു സെന്റുകാരന്‍ പഞ്ചായത്തു രേഖകളില്‍ കൈത്തറി കയര്‍ വ്യവസായി. പാലക്കുഴി മൂന്നുമുക്ക് പുത്തന്‍പുര മാത്യുവിനാണ് ഇല്ലായ്മകളിലും വ്യവസായിയുടെ പരിവേഷം ലഭിച്ചത്. കരം അടയ്ക്കാന്‍ പഞ്ചായത്തില്‍ ചെന്നപ്പോഴാണു താന്‍ ഒന്നുമില്ലാത്തവരെ പോലെ  നടക്കേണ്ട ആളല്ലെന്നും വന്‍ വ്യവസായിയാണെന്നും അറിയുന്നത്. വിശ്വാസം വരാതെ കമ്പ്യൂട്ടറില്‍ പേരും വീട്ടുപേരും സ്ഥലവുമെല്ലാം അടിച്ചുനോക്കി യപ്പോഴും വ്യവസായിയെന്നു തന്നെയാണു കാണുന്നതെന്നു മാത്യു പറഞ്ഞു.

പ്ലാസ്റ്റിക് കൊണ്ടു മറച്ച കൂരപ്പുരയാണു മാത്യുവിനുള്ളത്. തണുപ്പു കയറാതിരിക്കാന്‍ മണ്‍തറയില്‍ പ്ലാസ്റ്റിക് വിരിച്ചാണു ഭാര്യയും മക്കളും ഉള്‍പ്പെടുന്ന കുടുംബം കഴിയുന്നത്. പഞ്ചായത്തില്‍നിന്നും വീടിനായി അപേക്ഷിച്ചപ്പോള്‍ മൂന്നു സെന്റ് ഭൂമി സ്വന്തമായി ഇല്ലാത്തതിന്റെ പേരില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്നു പറഞ്ഞു ഒഴിവാക്കിയ ആളെയാണു പഞ്ചായത്തുതന്നെ വ്യവസായി ആക്കിയിട്ടുള്ളത്. വാര്‍ഡ് മെംബറോടു ഇക്കാര്യം അറിയിച്ചതിനെ തുടര്‍ന്നു വ്യവസായി എന്നതു ലിസ്റ്റില്‍നിന്നു നീക്കാന്‍ പഞ്ചായത്തു നടപടി തുടങ്ങി.

Related posts