എസ്‌ഐയെ ആക്രമിച്ച കേസ്: പ്രതി അറസ്റ്റില്‍

tvm-arrestശ്രീകാര്യം: മദ്യപിച്ച ബഹളം ഉണ്ടാക്കിയ പ്രതിയെ പിടികൂടു വാനെത്തിയ പോലീ സുകാരെയും എസ്. ഐയയും ആക്രമിച്ച പ്രതിയെ ശ്രീകാര്യം പോലീസ് പിടികൂടി. ചെല്ലമംഗലം താഴെകരിയം കൃഷ്ണാ ര്‍ച്ചിതം വീട്ടില്‍ ദിനേശ് കുമാര്‍ (31) നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറ രയോ ടെയാണ് സംഭവം. അമിത മദ്യലഹരിയില്‍ വീട്ടില്‍ ആക്രമം കാട്ടുന്നുവെന്ന നാട്ടുകാ രുടെയും ബന്ധുക്കളു ടെയും സ്റ്റേഷനില്‍ അറിയി ച്ചതിനെ തുടര്‍ന്ന് സ്ഥലത്തെ ത്തിയ ശ്രീകാര്യം സ്‌റ്റേഷനിലെ പോലീസുകാരായ രാജേഷിനെയും അജി ത്തിനെയും ദിനേശ് ആക്രമി ക്കുകയായിരുന്നു.

പോലീസു കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ശ്രീകാര്യം എസ്.ഐ. അനൂപ് കൃഷണയും സ്ഥലത്തെത്തി. ദിനേശ് കുമാറിനെ ആക്രമണത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു വെങ്കിലും എസ്.ഐ.യെയും മര്‍ദ്ദിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Related posts