തലയോലപ്പറമ്പ്: ആശുപത്രി ജീവനക്കാരി സുകന്യയുടെ കൊലപാതകത്തില്‍ പ്രതി സൂരജിനെ ഇന്നലെ വീട്ടിലെത്തിച്ചു പോലീസ് തെളിവെടുപ്പുനടത്തി. കൊല നടത്തിയ ദിവസം സൂരജ് ധരിച്ചിരുന്ന പാന്റ്, ഷര്‍ട്ട് എന്നിവ കിടപ്പുമുറിയില്‍നിന്നും കണ്ടെടുത്തു. സ്വന്തം വീട്ടിലെത്തിയ പ്രതിയെ കാണാന്‍ അയല്‍വാസികളുള്‍പ്പെടെ നിരവധിപേര്‍ തടിച്ചുകൂടി. നാട്ടുകാരില്‍ ചിലര്‍ സൂരജിന്റെ നേര്‍ക്കു രോഷാകുലരായെങ്കിലും പോലീസ് സംയമനം പാലിച്ച് ഇവരെ പിരിച്ചുവിടുകയായിരുന്നു.
വൈക്കം സിഐ വി.എസ്. നവാസ്, തലയോലപ്പറമ്പ് എസ്.ഐ. രജന്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. ഇന്ന് പ്രതി സൂരജിനെ കൊലനടത്തിയ പൊതി പാറമടയിലെത്തി കൊല്ലപ്പെട്ട സുകന്യയുടെ ഡമ്മി പാറമടയിലിട്ടു പരിശോധന നടത്താനും സാധ്യതയുണ്ട്. ഇതോടെ കേസിനു പുതിയ വഴിത്തിരുവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും പോലീസും.