ഡെറാഡൂൺ: ഉത്തരാഖണ്ഡ് രുദ്രപ്രയാഗ ജില്ലയിൽ അളകനന്ദ നദിയിലേക്ക് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. 11 പേരെ കാണാതായി. ഏഴുപേരെ സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി.
25ഓളം പേർ ബസിലുണ്ടായിരുന്നെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. ബദരീനാഥ് ദേശീയപാതയിൽ ഘോൾതിറിൽ ഇന്നുരാവിലെയാണ് അപകടമുണ്ടായത്. കനത്തമഴയിൽ കരകവിഞ്ഞൊഴുകുന്ന അളകനന്ദ നദിയിൽ ബസ് പൂർണമായും മുങ്ങി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടകാരണം വ്യക്തമല്ല.