തിരുവനന്തപുരം: ലേബർ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിശദമായി പരിശോധിച്ച് നിർദേശങ്ങൾ സമർപ്പിക്കാൻ ട്രേഡ് യൂണിയൻ പ്രതിനിധികളുൾപ്പെട്ട സമിതി രൂപീകരിക്കും. മുഖ്യമന്ത്രി വി.ഡി.സതീശന്റെ അധ്യക്ഷതയിൽ സെക്രട്ടേറിയറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ലേബർ കോഡുമായി ബന്ധപ്പെട്ട സംസ്ഥാന ചട്ടങ്ങൾ രൂപീകരിക്കുന്നതിന് ആവശ്യമായ പ്രായോഗിക നിർദേശങ്ങൾ സമർപ്പിക്കുകയാണ് സമിതിയുടെ ചുമതല. തൊഴിൽ വകുപ്പ് സെക്രട്ടറിയുടെ കൺവീനർഷിപ്പിൽ രൂപീകരിക്കുന്ന സമിതിയിൽ വിവിധ തൊഴിലാളി യൂണിയനുകളിൽനിന്നുള്ള ഏഴ് പ്രതിനിധികളും തൊഴിൽ, നിയമ വകുപ്പുകളിലെ ഉദ്യോഗസ്ഥരും അംഗങ്ങളായിരിക്കും. സമിതി രൂപീകരിച്ച് 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായങ്ങൾ കേൾക്കുകയും നിയമപരമായ വശങ്ങൾ പരിശോധിക്കുകയും ചെയ്തശേഷം മാത്രമേ ലേബർ കോഡ് നടപ്പാക്കുന്നതിൽ അന്തിമ തീരുമാനമെടുക്കൂവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിയമപരമായ പരിധിക്കുള്ളിൽനിന്ന് ലേബർ കോഡിന്റെ ആഘാതം കുറച്ച് തൊഴിലാളികളുടെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കുന്ന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. ലേബർ കോഡിൽ തൊഴിലാളികളുടെ പരിധി…
Read MoreDay: October 22, 2026
അർധരാത്രിയിൽ മൊബൈൽ ടവറിനു മുകളിൽ കയറി കാമുകിയെ കാണണമെന്ന് യുവാവിന്റെ നാടകം; ഒടുവിൽ പൊലീസ് കസ്റ്റഡിയിൽ, വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ
കാമുകിയെ കാണണമെന്ന ആവശ്യവുമായി രാജസ്ഥാനിൽ ഇരുപത്തിയൊൻപതുകാരൻ മൊബൈൽ ടവറിന് മുകളിൽ കയറി പരിഭ്രാന്തി പരത്തി. മണിക്കൂറുകളോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ പോലീസ് ഇടപെട്ടാണ് യുവാവിനെ സുരക്ഷിതമായി താഴെയിറക്കിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. രാജസ്ഥാനിലെ ഭിവടിയിലാണ് സംഭവം. ശൈലേന്ദ്ര കുമാർ എന്ന യുവാവാണ് കാമുകിയെ കാണാൻ വേണ്ടി അർധരാത്രിയോടെ മൊബൈൽ ടവറിന് മുകളിൽ കയറിയത്. താഴെയിറങ്ങാൻ നാട്ടുകാരും പോലീസും ആവശ്യപ്പെട്ടെങ്കിലും ഇയാൾ വഴങ്ങിയില്ല. വിവരമറിഞ്ഞ് വലിയൊരു ജനക്കൂട്ടം ടവറിന് താഴെ തടിച്ചുകൂടുകയും മൊബൈൽ ഫോണുകളിൽ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ചോപാങ്കി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെത്തി മണിക്കൂറുകളോളം നടത്തിയ അനുനയനീക്കത്തിനൊടുവിലാണ് ശൈലേന്ദ്ര താഴെയിറങ്ങാൻ തയ്യാറായത്. താഴെ എത്തിയ ഉടൻ തന്നെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. തുടർന്ന് അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
Read Moreജോലി ഉപേക്ഷിച്ച് സ്വന്തം വഴി തെരഞ്ഞെടുത്തു; രണ്ട് വർഷത്തിന് ശേഷം മുൻ ബോസിൽ നിന്ന് ലഭിച്ച ആ ‘അപ്രതീക്ഷിത ഇമെയിൽ’ വൈറൽ!
ജോലി ഉപേക്ഷിച്ച് സ്വന്തമായി എന്തെങ്കിലും ചെയ്യാൻ തുടങ്ങിയ ജയ്പൂർ സ്വദേശിയായ മുൻ ജീവനക്കാരന്, രണ്ട് വർഷങ്ങൾക്ക് ശേഷം മുൻ ബോസിൽ നിന്ന് ലഭിച്ച അപ്രതീക്ഷിതവും രസകരവുമായ ഇമെയിൽ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. റെഡിറ്റിലാണ് ഇയാൾ ഇതിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചത്. രണ്ട് വർഷം മുമ്പ് ജീവനക്കാരൻ ജോലി രാജി വെച്ചപ്പോൾ അദ്ദേഹം ചെയ്തത് തെറ്റാണെന്ന് പറഞ്ഞ ബോസ്, ഭാവിയിൽ എപ്പോഴെങ്കിലും തിരിച്ചുവരാൻ ആഗ്രഹിച്ചാൽ കമ്പനിയുടെ വാതിലുകൾ എപ്പോഴും തുറന്നിരിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ദിവസങ്ങൾക്ക് മുമ്പ് ജീവനക്കാരന്റെ ലിങ്ക്ഡ്ഇൻ പോസ്റ്റ് കണ്ട ബോസ്, കാര്യങ്ങൾ ഇത്രയും നന്നായി മുന്നോട്ടുപോകുന്നത് കണ്ട് അത്ഭുതപ്പെടുകയും സന്തോഷിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം അയച്ച ഇമെയിലിന്റെ അവസാന വരികളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്: “അതുകൊണ്ട് തന്നെ ആ വാതിലുകൾ ഇപ്പോൾ ഔദ്യോഗികമായി അടഞ്ഞിരിക്കുകയാണെന്ന് അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു :)” എന്നാൽ കമ്പനി ഇനി ജോലിക്ക് തിരിച്ചെടുക്കില്ല എന്ന അർഥത്തിലല്ല,…
Read Moreഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യയുടെ സ്വർണവേട്ട; ശീതൾ ദേവിക്കും തോമൻ കുമാറിനും പൊന്നിൻ തിളക്കം
ഐച്ചി നാഗോയ: ഏഷ്യൻ പാരാ ഗെയിംസിൽ അമ്പെയ്ത്ത് കോമ്പൗണ്ട് മിക്സഡ് ഇനത്തിൽ ഇന്ത്യയ്ക്ക് സ്വർണം. ശീതൾ ദേവി-തോമൻ കുമാർ സഖ്യമാണ് സ്വർണം സ്വന്തമാക്കിയത്. ഫൈനലിൽ ഇന്തോനേഷ്യയെ പിന്തള്ളിയാണ് ഇന്ത്യൻ താരങ്ങൾ സുവർണനേട്ടം കൈവരിച്ചത്. സിജെപിയുടെ സമരരീതിയോട് വിയോജിപ്പുണ്ടെങ്കിലും പ്രതിഷേധിക്കാനുള്ള അവരുടെ അവകാശത്തെ പൂർണമായി പിന്തുണയ്ക്കുന്നു. വിമർശിക്കുന്നവരെ ദേശവിരുദ്ധരായി മുദ്രകുത്തുന്നതിന് പകരം അവർ ഉന്നയിക്കുന്ന ചോദ്യങ്ങൾക്കും പ്രശ്നങ്ങൾക്കും കൃത്യമായ മറുപടി നൽകുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജൂൺ അഞ്ചിന് താൻ ബിജെപി വിട്ടതാണെന്നും പാർട്ടിയുടെ എല്ലാ നിലപാടുകളെയും കണ്ണടച്ച് പിന്തുണയ്ക്കുന്നയാളല്ല താനെന്നും അണ്ണാമലൈ വ്യക്തമാക്കി. പ്രധാനപ്പെട്ട വിഷയങ്ങളിൽ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിഷേധവേദികളുടെ പട്ടികയിൽ നിന്ന് ജന്തർ മന്തറിനെ ഒഴിവാക്കിയതിനെയും അണ്ണാമലൈ വിമർശിച്ചു. അതേസമയം അണ്ണാമലൈയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി ബിജെപി നേതാക്കളും രംഗത്തെത്തി. പാർട്ടി വിട്ടശേഷം മുൻ നിലപാടുകളിൽ നിന്ന് മലക്കംമറിയുകയാണ് അണ്ണാമലൈയെന്ന് ബിജെപി സംസ്ഥാന…
Read Moreപശുക്കൾ കൂട്ടത്തോടെ ചത്ത നിലയിൽ; ഇടിമിന്നലേറ്റെന്ന് സംശയം
കോട്ടയം: എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ മേയാൻവിട്ട പശുക്കളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. 12 പശുക്കളെയാണ് ചത്ത നിലയിൽ വ്യാഴാഴ്ച രാവിലെ കണ്ടെത്തിയത്. ഇടിമിന്നലേറ്റാണ് പശുക്കൾ ചത്തതെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച വൈകുന്നേരം മേഖലയിൽ ഇടിമിന്നലും കനത്ത മഴയുമുണ്ടായിരുന്നു. സംഭവത്തെത്തുടർന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും വെറ്ററിനറി ഡോക്ടർമാരും സ്ഥലത്തെത്തി പരിശോധനകൾ നടത്തി വരികയാണ്.
Read Moreമിനി കൂപ്പർ അപകടം; സുഹൈലിനെ വിയ്യൂരിലേക്ക് മാറ്റണമെന്ന അപേക്ഷ തള്ളി, അന്വേഷണ സംഘം മൊഴിയെടുക്കുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ട്
കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിലെ ഒന്നാം പ്രതിയായ സുഹൈൽ സജീവിനെ വിയ്യൂരിലേക്ക് മാറ്റണമെന്ന അപേക്ഷ തള്ളി. സുഹൈൽ സജീവ്, കൂട്ടുപ്രതികളായ നിനവ്, ജോയൽ, അമീൻ എന്നിവർ കാക്കനാട് ബോസ്റ്റൽ സ്കൂളിൽ (യുവ തടവുകാർക്കായുള്ള പ്രത്യേക ജയിൽ) റിമാൻഡിൽ തുടരുകയാണ്. കോടതി ഇവരുടെ ജാമ്യാപേക്ഷ നിഷേധിച്ചതിനെ തുടർന്നാണ് പ്രതികളെ വീണ്ടും ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റിയത്. സുഹൈലിനെ സാധാരണ ജയിലിലോ ജുവനൈൽ ഹോമിലോ മാറ്റാതെ ബോസ്റ്റൽ സ്കൂളിൽ പാർപ്പിച്ചതിനെച്ചൊല്ലി വലിയ വിവാദങ്ങൾ ഉയർന്നിരുന്നു. അന്വേഷണ സംഘം ദേവികയുടെയും ഗോപികയുടെയും വീടുകളിലെത്തി കുടുംബാംഗങ്ങളുടെ മൊഴിയെടുക്കുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണ്. മിനി കൂപ്പർ അപകടം: വാഹനത്തിനു സാങ്കേതിക തകരാർ ഇല്ല കൊച്ചി: നെടുമ്പാശേരിയില്‍ മൂന്നു പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പര്‍ അപകടത്തില്‍ വാഹനത്തിനു സാങ്കേതിക തകരാര്‍ ഇല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്. അങ്കമാലി ജോയിന്റ് ആര്‍ടിഒയ്ക്കാണ് ഇതു സംബന്ധിച്ചു റിപ്പോര്‍ട്ട്…
Read Moreകാൽമുട്ടിനേറ്റ പരിക്ക് വിനയായി: ഹാർദിക്കിന്റെ മടങ്ങിവരവ് വൈകും
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന് തിരിച്ചടിയായി ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ പരിക്ക്. കാൽമുട്ടിലെ പേശിക്കേറ്റ ഗുരുതര പരിക്കിൽനിന്ന് പൂർണമായി മുക്തനാകാത്തതിനാൽ അടുത്ത വർഷം നടക്കുന്ന ഐപിഎല്ലിന് മുമ്പ് താരത്തിന് മത്സരരംഗത്തേക്ക് തിരിച്ചെത്താനായേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. 32കാരനായ താരം നിലവിൽ ബംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ ചികിത്സയിലാണ്. പ്രമുഖ കായിക വിദഗ്ധൻ ഡോ. ദിൻഷാ പർദിവാലയുടെ മേൽനോട്ടത്തിലാണ് ഹാർദിക്കിന്റെ ചികിത്സ പുരോഗമിക്കുന്നത്. മെഡിക്കൽ സംഘത്തിന്റെ നിർദേശപ്രകാരം ഘട്ടംഘട്ടമായുള്ള ഫിറ്റ്നസ് പദ്ധതിയിലൂടെ മാത്രമേ താരത്തിന് ബൗളിംഗ് പുനരാരംഭിക്കാനാകൂ. മൂന്നാഴ്ചയ്ക്കുശേഷം മാത്രമേ ഹാർദിക്കിന് ഓടിത്തുടങ്ങാൻ സാധിക്കൂ എന്നാണ് റിപ്പോർട്ടുകൾ. ഇതോടെ പൂർണ കായികക്ഷമത വീണ്ടെടുത്ത് മത്സരങ്ങൾക്ക് സജ്ജനാകാൻ താരത്തിന് ഇനിയും മാസങ്ങൾ വേണ്ടിവന്നേക്കും. പരിക്കിനെത്തുടർന്ന് 2026ൽ താരത്തിന് വൈറ്റ് ബോൾ മത്സരങ്ങൾ നഷ്ടമായിരുന്നു.
Read Moreയുവേഫ ചാമ്പ്യൻസ് ലീഗ്: റയൽ മാഡ്രിഡിന് ഗംഭീര ജയം
മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ റയൽ മാഡ്രിഡിന് ഗംഭീര ജയം. ബുധനാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ആർബി ലെപ്സിഗിനെ തോൽപ്പിച്ചു. റയലിന് വേണ്ടി ബെർണാർഡോ സിൽവയും ആർഡ ഗുല്ലറും കിലിയൻ എംബപ്പെയും യാൻ ഡിയോമാൻഡെയും ആണ് ഗോളുകൾ നേടിയത്. ടിഡിയാം ഗോമിസാണ് ലെപ്സിഗിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്. വിജയത്തോടെ റയൽ മാഡ്രിഡിന് ഒമ്പത് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ നാലാം സ്ഥാനത്താണ് റയൽ മാഡ്രിഡ്.
Read Moreമുൻ മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ തന്റെ പേരിലുള്ളത് വ്യാജ മൊഴിയെന്ന് വനിതാ എസ്ഐ
കണ്ണൂർ: വീണാ ജോർജ് കേസിൽ വീണ്ടും ട്വിസ്റ്റ്. മുൻ മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ തന്റെ പേരിലുള്ളത് വ്യാജ മൊഴിയെന്ന് വനിതാ എസ്ഐ. സംഭവദിവസം റെയിൽവേ സ്റ്റേഷനിൽ മന്ത്രിയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന കണ്ണൂർ ടൗൺ മുൻ എസ്ഐ ദീപ്തിയാണ് പ്രത്യേക അന്വേഷണ സംഘത്തിന് ഇതുസംബന്ധിച്ച മൊഴി നൽകിയത്. ആദ്യ അന്വേഷണ സംഘം തന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും എസ്ഐ പ്രത്യേക അന്വേഷണ സംഘത്തിന് മുന്‍പാകെ വെളിപ്പെടുത്തി. ബഹളമുണ്ടായപ്പോൾ മന്ത്രിയെ എത്രയും പെട്ടെന്ന് സ്ഥലത്തുനിന്ന് നീക്കാനാണ് ശ്രമിച്ചത്. ഇതിനിടെ കെഎസ്യു പ്രവർത്തകർ മന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചതായി ശ്രദ്ധയിൽപ്പെട്ടില്ലെന്നുമാണ് എസ്ഐ പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നൽകിയത്. കെഎസ്യു പ്രവർത്തകരുടെ ആക്രമണത്തിനിടെ മന്ത്രി തെറിച്ചുപോയെന്ന് ആദ്യ അന്വേഷണസംഘം തന്റെ പേരിൽ കള്ളമൊഴി രേഖപ്പെടുത്തിയതാണെന്നും ദീപ്തി പ്രത്യേക അന്വേഷണ സംഘത്തോട് മൊഴി നൽകിയതായാണ് വിവരം. കഴിഞ്ഞ ഫെബ്രുവരി 25നായിരുന്നു കേസിനാസ്പദമായ സംഭവം. മന്ത്രിയുടെ…
Read Moreഹരിയാനയിൽ ഭീതി പരത്തിയ കുരങ്ങനെ ഒടുവിൽ പിടികൂടി; നാട്ടുകാരുടെ മർദനമേൽക്കുന്ന ദൃശ്യങ്ങൾ വൈറൽ
ദിവസങ്ങളോളം ഹരിയാനയിലെ ഒരു ഗ്രാമത്തിൽ ഭീതി പരത്തിയ കുരങ്ങനെ ഒടുവിൽ നാട്ടുകാർ പിടികൂടി. പന്ത്രണ്ടിലധികം പേരെ കടിച്ചും പരിക്കേൽപ്പിച്ചും വലച്ച കുരങ്ങനെയാണ് സാഹസികമായി പിടികൂടിയത്. എന്നാൽ പിടികൂടിയതിന് പിന്നാലെ ജനക്കൂട്ടത്തിന്റെ രോഷത്തിന് കുരങ്ങ് ഇരയാകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഒക്ടോബർ 19ന് ഹരിയാനയിലെ പൽവൽ ജില്ലയിലെ മേഖലയിലാണ് സംഭവം. കുരങ്ങനെ പിടികൂടിയ ഒരാൾ അതിനെ തോളിലേറ്റിക്കൊണ്ടുപോകുന്നതും പിന്നാലെ ആഹ്ലാദപ്രകടനവുമായി വലിയൊരു ജനക്കൂട്ടം നടക്കുന്നതും വീഡിയോയിൽ കാണാം. ആഹ്ലാദപ്രകടനത്തിനിടയിൽ ചിലർ ദേഷ്യം മൂത്ത് കുരങ്ങനെ തല്ലുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പിന്നീട് കുരങ്ങുമായി ഇയാൾ മറ്റ് രണ്ടുപേർക്കൊപ്പം മോട്ടോർസൈക്ലിൽ കയറി പോവുകയായിരുന്നു. നിരവധി പേരെ ആക്രമിക്കുകയും പന്ത്രണ്ടിലധികം പേർക്ക് കടിയേൽക്കുകയും ചെയ്തതോടെ പ്രദേശവാസികൾ കടുത്ത ഭീതിയിലായിരുന്നു. തുടർന്ന് കുരങ്ങനെ പിടികൂടുന്നവർക്ക് ഹത്തിൻ മുൻസിപ്പൽ കൗൺസിൽ ചെയർപേഴ്സന്റെ ഭർത്താവ് 51,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഏകദേശം പത്ത് ദിവസത്തെ ശ്രമത്തിനൊടുവിലാണ് കുരങ്ങനെ…
Read More