പ​ര​ശു​റാം ര​ണ്ടു ദി​വ​സം ക​ന്യാ​കു​മാ​രി​ക്കു പോ​കി​ല്ല; പാ​ല​രു​വി​യി​ൽ ജ​ന​റ​ൽ കോ​ച്ച് കു​റ​യ്ക്കാ​നു​ള്ള തീ​രു​മാ​നം റെ​യി​ൽ​വേ മ​ര​വി​പ്പി​ച്ചു

കൊ​ല്ലം: മം​ഗ​ലാ​പു​രം – ക​ന്യാ​കു​മാ​രി പ​ര​ശു​റാം എ​ക്സ്പ്ര​സ് (16649) ഈ ​മാ​സം നാ​ല്, എ​ട്ട് തീ​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​നി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും. ക​ന്യാ​കു​മാ​രി വ​രെ സ​ർ​വീ​സ് ന​ട​ത്തി​ല്ല.

തി​രി​കെ​യു​ള്ള സ​ർ​വീ​സ് (16650) അ​ഞ്ച്, ഒ​മ്പ​ത് തീ​യ​തി​ക​ളി​ൽ രാ​വി​ലെ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​നി​ൽ നി​ന്നാ​യി​രി​ക്കും പു​റ​പ്പെ​ടു​ക. സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റ​മൊ​ന്നും ഇ​ല്ല.

തി​രു​വ​ന​ന്ത​പു​ര​ത്തി​നും ക​ന്യാ​കു​മാ​രി​ക്കും മ​ധ്യേ ട്രാ​ക്കി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് ഈ ​ക്ര​മീ​ക​ര​ണ​മെ​ന്ന് ദ​ക്ഷി​ണ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പാ​ല​രു​വി​യി​ൽ ജ​ന​റ​ൽ കോ​ച്ച് കു​റ​യ്ക്കാ​നു​ള്ള തീ​രു​മാ​നം റെ​യി​ൽ​വേ മ​ര​വി​പ്പി​ച്ചു

കൊ​ല്ലം: തൂ​ത്തു​ക്കു​ടി – പാ​ല​ക്കാ​ട് ജം​ഗ്ഷ​ൻ പാ​ല​രു​വി എ​ക്സ്പ്ര​സി​ൽ ( 16791/16792) നി​ന്ന് ഒ​രു ജ​ന​റ​ൽ കോ​ച്ച് കു​റ​യ്ക്കാ​നു​ള്ള തീ​രു​മാ​നം റെ​യി​ൽ​വേ താ​ത്ക്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ച്ചു.

ഈ ​ട്രെ​യി​നി​ൽ നി​ല​വി​ൽ 11 സെ​ക്ക​ൻ്റ് ക്ലാ​സ് ജ​ന​റ​ൽ കോ​ച്ചു​ക​ൾ ആ​ണ് ഉ​ള്ള​ത്. ഇ​ത് ഈ ​മാ​സം നാ​ലു മു​ത​ൽ 10 ആ​യി കു​റ​ച്ച ശേ​ഷം പ​ക​രം ഒ​രു ഏ​സി ത്രീ ​ട​യ​ർ കോ​ച്ച് ഉ​ൾ​പ്പെ​ടു​ത്താ​നാ​യി​രു​ന്നു തീ​രു​മാ​നം. ക​ഴി​ഞ്ഞ 30 നാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യ​ത്.

ഇ​ത് ഇ​നി ഒ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​ത് വ​രെ താ​ത്ക്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ച്ച​താ​യി തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ണ​ൽ ഓ​ഫീ​സി​ലെ ഓ​പ്പ​റേ​റ്റിം​ഗ് വി​ഭാ​ഗം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ തീ​രു​മാ​നം മ​ര​വി​പ്പി​ക്കു​ന്നു എ​ന്നാ​ണ് റെ​യി​ൽ​വേ​യു​ടെ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ യാ​ത്ര​ക്കാ​രു​ടെ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​ന​ത്തി​ൽ നി​ന്ന് അ​ധി​കൃ​ത​ർ പി​ന്മാ​റി​യ​തെ​ന്നാ​ണ് വി​വ​രം.

Related posts

Leave a Comment