വാഷിംഗ്ടൺ ഡിസി: ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിയുമായി സഹകരിക്കുന്ന ഇന്ത്യയും ചൈനയുമുൾപ്പെടെ നിരവധി രാജ്യങ്ങളിൽനിന്നുള്ള 32 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അമേരിക്ക ഉപരോധം ഏർപ്പെടുത്തി.
ഇറാന്റെ മിസൈലുകളുടെയും ആയുധങ്ങളുടെയും വിപുലീകരണത്തെ ചെറുക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ ശ്രമങ്ങൾക്ക് അനുസൃതമായാണ് നടപടിയെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ഇറാൻ, ചൈന, ഹോങ്കോംഗ്, യുഎഇ, തുർക്കി, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമാണ് ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്.
അമേരിക്കൻ ഉപരോധത്തിൽ ഉൾപ്പെട്ട ഇന്ത്യൻ കമ്പനി ഫാംലെയ്ൻ പ്രൈവറ്റ് ലിമിറ്റഡാണ്. ഉപരോധ രേഖയിൽ പരാമർശിച്ചിരിക്കുന്ന പ്രധാന വ്യക്തികളിൽ ഒരാളാണ് യുഎഇ ആസ്ഥാനമായുള്ള ഫാംലെയ്നിന്റെ ഡയറക്ടർ മാർക്കോ ക്ലിംഗെ.

