നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വെറുതെ വിട്ടു: ആദ്യ ആറ് പ്രതികൾ കുറ്റക്കാർ

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ എ​ട്ടാം പ്ര​തി​യാ​യ ന​ട​ൻ ദി​ലീ​പി​നെ വെ​റു​തെ വി​ട്ടു. കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ പ​ള്‍​സ​ര്‍ സു​നി​യ​ട​ക്ക​മു​ള്ള ആ​റു​പ്ര​തി​ക​ള്‍ കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ദി​ലീ​പി​നെ വെ​റു​തെ​വി​ട്ടു​കൊ​ണ്ടു​ള്ള വി​ധി പ്ര​സ്താ​വി​ച്ച​ത്.

കൃ​ത്യ​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത പ​ൾ​സ​ർ സു​നി​യ​ട​ക്കം ആ​റു പ്ര​തി​ക​ൾ​ക്കെ​തി​രെ കൂ​ട്ട ബ​ലാ​ത്സം​ഗം ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, ഗൂ​ഡാ​ലോ​ച​ന എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

ദി​ലീ​പ് എ​ട്ടാം പ്ര​തി​യാ​യ കേ​സി​ല്‍ എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് ജ​ഡ്ജി ഹ​ണി എം. ​വ​ര്‍​ഗീ​സ് ചൊ​വ്വാ​ഴ്ച​യാ​ണ് വി​ചാ​ര​ണ ന​ട​പ​ടി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. സം​ഭ​വം ന​ട​ന്ന് എ​ട്ടു​വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​ണ് ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ധി​വ​രു​ന്ന​ത് .

Related posts

Leave a Comment