അ​ജ്ഞാ​ത ആ​പ്പു​ക​ൾ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യ​രു​ത്; മു​ന്ന​റി​യി​പ്പു​മാ​യി കേ​ര​ള പോ​ലീ​സ്

പ​ര​വൂ​ർ: വ​ർ​ധി​ച്ചു വ​രു​ന്ന സൈ​ബ​ർ ത​ട്ടി​പ്പു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍, മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് ക​ർ​ശ​ന ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി കേ​ര​ള പോ​ലീ​സ് രം​ഗ​ത്ത്.ദൈ​നം​ദി​ന ജീ​വി​ത​ത്തി​ലെ ഒ​ട്ടു​മി​ക്ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കും മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​വ​രാ​ണ് ന​മ്മ​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും.

എ​ന്നാ​ല്‍, എ​ല്ലാ ആ​പ്പു​ക​ളും ഉ​പ​യോ​ക്താ​ക്ക​ളു​ടെ സ്വ​കാ​ര്യ​ത​യ്ക്കും സു​ര​ക്ഷ​യ്ക്കും ഒ​രു​പോ​ലെ സു​ര​ക്ഷി​ത​മാ​യി​രി​ക്ക​ണ​മെ​ന്നി​ല്ല. അ​തി​നാ​ല്‍, ഫോ​ണി​ല്‍ ഏ​തെ​ങ്കി​ലും ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് ഇ​ൻ​സ്റ്റാ​ള്‍ ചെ​യ്യു​ന്ന​തി​ന് മു​മ്പ് ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചാ​ണ് കേ​ര​ള പോ​ലീ​സ് ത​ങ്ങ​ളു​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ പേ​ജു​ക​ളി​ല്‍ പോ​സ്റ്റ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.


നി​രു​പ​ദ്ര​വ​ക​ര​മെ​ന്ന് തോ​ന്നാ​മെ​ങ്കി​ലും, ചി​ല ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ള്‍ ചോ​ർ​ത്താ​നും സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ള്‍​ക്ക് വ​ഴി​യൊ​രു​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. ദു​രു​ദ്ദേ​ശ​പ​ര​മാ​യി രൂ​പ​ക​ല്‍​പ്പ​ന ചെ​യ്യു​ന്ന ഇ​ത്ത​രം മാ​ല്‍​വെ​യ​ർ ആ​പ്പു​ക​ള്‍ വ്യ​ക്തി​ഗ​ത ഡാ​റ്റ, ബാ​ങ്കിം​ഗ് വി​വ​ര​ങ്ങ​ള്‍, പാ​സ്‌​വേ​ഡു​ക​ള്‍ എ​ന്നി​വ എ​ളു​പ്പ​ത്തി​ല്‍ കൈ​ക്ക​ലാ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം
നി​ങ്ങ​ളു​ടെ ഫോ​ണി​ല്‍ ഒ​രു ആ​പ്പ് ഇ​ൻ​സ്റ്റാ​ള്‍ ചെ​യ്യും മു​ൻ​പ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്ക​ണം.

സാ​ധാ​ര​ണ ആ​പ്പു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളി​ല്‍ ഡെ​വ​ല​പ്പ​റു​ടെ പേ​രും ആ​പ്പി​ന്‍റെ പേ​രും ഉ​ണ്ടാ​കും. സം​ശ​യം തോ​ന്നി​യാ​ല്‍ അ​ത് നി​യ​മാ​നു​സൃ​ത​മു​ള്ള​താ​ണോ, ഡെ​വ​ല​പ്പ​റു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ന​മു​ക്ക് സെ​ർ​ച്ച്‌ ചെ​യ്തു ക​ണ്ടെ​ത്താം. ആ​പ്പു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ ന​ല്കി​യി​ട്ടു​ള്ള​വ​യി​ല്‍ സ്പെ​ല്ലിം​ഗ്/​ഗ്രാ​മ​ർ തെ​റ്റു​ക​ളും ശ്ര​ദ്ധി​ക്കു​ക. അ​ങ്ങ​നെ കാ​ണു​ന്ന​വ വ്യാ​ജ ആ​പ്പു​ക​ളാ​യി​രി​ക്കും. അ​പ്ര​കാ​രം സം​ശ​യം തോ​ന്നി​യാ​ല്‍ അ​വ​രു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ച്ച്‌ വ്യ​ക്ത​ത വ​രു​ത്താ​വു​ന്ന​താ​ണ്.

പ്ളേ/​ആ​പ്പ് സ്റ്റോ​റി​ല്‍ കാ​ണു​ന്ന ആ​പ്പു​ക​ളു​ടെ യൂ​സ​ർ റി​വ്യൂ പ​രി​ശോ​ധി​ക്കു​ക.പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​വ​ശ്യ​മാ​യ പെ​ർ​മി​ഷ​നു​ക​ള്‍ മാ​ത്രം ന​ല്‍​കി വേ​ണം ആ​പ്പു​ക​ള്‍ ഇ​ൻ​സ്റ്റാ​ള്‍ ചെ​യ്യേ​ണ്ട​ത്. അ​ഡ്മി​നി​സ്ട്രേ​ഷ​ൻ പെ​ർ​മി​ഷ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന ആ​പ്പു​ക​ള്‍ അ​പ​ക​ട​കാ​രി​ക​ളാ​ണ്. അ​ഡ്മി​നി​സ്ട്രേ​ഷ​ൻ പെ​ർ​മി​ഷ​ൻ ന​ല്‍​കു​ന്ന​തോ​ടെ പ്ര​സ്തു​ത ആ​പ്പി​ന് ന​മ്മു​ടെ മൊ​ബൈ​ലി​ലെ എ​ന്തി​ലും ഏ​തു ത​ര​ത്തി​ലു​ള്ള മോ​ഡി​ഫി​ക്കേ​ഷ​ൻ ന​ട​ത്താ​നും പാ​സ് വേ​ർ​ഡ്, സ്റ്റോ​റേ​ജ് ഉ​ള്‍​പ്പെ​ടെ മു​ഴു​വ​ൻ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കാ​നും ക​ഴി​യും.


ആ​പ്പ് ആ​വ​ശ്യ​പ്പെ​ടു​ന്ന പെ​ർ​മി​ഷ​ൻ കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കു​ക. ചി​ല ആ​പ്പു​ക​ള്‍​ക്ക് ന​മ്മു​ടെ ലൊ​ക്കേ​ഷ​നും മെ​യി​ലും ഫോ​ണ്‍ ന​മ്പ​റും മ​റ്റും ഡി​ഫാ​ൾ​ട്ട് ആ​യി ത​ന്നെ അ​റി​യാ​ൻ ക​ഴി​യും. ആ​പ്പു​ക​ള്‍​ക്ക് ഏ​റ്റ​വും അ​ത്യാ​വ​ശ്യ​മു​ള്ള പെ​ർ​മി​ഷ​നു​ക​ളാ​ണ് ന​ല്‍​കു​ന്ന​ത് എ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക. അ​ല്ലാ​ത്ത​വ ഡൌ​ണ്‍​ലോ​ഡ് ചെ​യ്യാ​തി​രി​ക്കു​ക.

ആ​പ്പു​ക​ള്‍ ഇ​ൻ​സ്റ്റാ​ള്‍ ചെ​യ്ത​ശേ​ഷ​വും അ​തി​ന് മു​ൻ​പും, ന​ല്‍​കി​യ​തും ആ​വ​ശ്യ​പ്പെ​ട്ട​തു​മാ​യ പെ​ർ​മി​ഷ​നു​ക​ള്‍ നി​രീ​ക്ഷി​ക്കു​ക. പ്രൈ​വ​സി സെ​റ്റിം​ഗ്സ് ഉ​റ​പ്പാ​ക്കു​ക.സൈ​ബ​ർ ത​ട്ടി​പ്പു​ക​ള്‍​ക്കെ​തി​രെ കേ​ര​ള പോ​ലീ​സ് ന​ല്‍​കി​യ ഈ ​പ്ര​ധാ​ന​പ്പെ​ട്ട മു​ന്ന​റി​യി​പ്പ് നി​ങ്ങ​ള്‍​ക്ക​റി​യാ​വു​ന്ന എ​ല്ലാ​വ​രി​ലേ​ക്കും ഷെ​യ​ർ ചെ​യ്യു​ക.

Related posts

Leave a Comment