ക​ലോ​ത്സ​വ വേ​ദി​ക​ളി​ൽ പാ​വ​നാ​ട​കം മ​ത്സ​ര​യി​ന​മാ​ക്ക​ണമെന്ന് പ​ത്മ​ശ്രീ രാ​മ​ച​ന്ദ്ര​പ്പു​ല​വ​ർ

പ​ത്ത​നം​തി​ട്ട: സ്കൂ​ൾ, കോ​ള​ജ് ക​ലോ​ത്സ​വ വേ​ദി​ക​ളി​ൽ പാ​വ​നാ​ട​കം മ​ത്സ​ര ഇ​ന​മാ​ക്ക​ണ​മെ​ന്ന് പ​ത്മ​ശ്രീ രാ​മ​ച​ന്ദ്ര​പ്പു​ല​വ​ർ.കേ​ര​ള​ത്തി​ലെ പാ​വ​നാ​ട​ക ക​ലാ​കാ​ര​ന്മാ​ർ സെ​ന്‍റ​ർ ഫോ​ർ പ​പ്പ​ട്രി ആ​ൻ​ഡ് പെ​ർ​ഫോ​മിം​ഗ് ആ​ർ​ട്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ഴി​ക്കോ​ട്ടു ന​ട​ന്ന സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്ട്രിം​ഗ്സ് ഓ​ഫ് ഇ​മേ​ജി​നേ​ഷ​ൻ എ​ന്നു പേ​രി​ട്ട സ​മ്മേ​ള​ന​ത്തി​ൽ പാ​വ നാ​ട​ക​ത്തി​ന്‍റെ ആ​ധു​നി​ക സാ​ധ്യ​ത​ക​ളെ​പ്പ​റ്റി ച​ർ​ച്ച​ക​ൾ ന​ട​ന്നു.സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ൾ പാ​വ നാ​ട​ക​ത്തി​ലൂ​ടെ ഹാ​സ്യാ​ത്മ​ക​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ബോ​ധ​വ​ത്ക​ര​ണം എ​ളു​പ്പ​മാ​ക്കു​മെ​ന്ന് വി​ല​യി​രു​ത്തി.

ഡി​ജി​റ്റ​ൽ കാ​ല​ഘ​ട്ട​ത്തി​ൽ പാ​വ​ക​ളി​ക്ക് എ​ന്തെ​ല്ലാം മാ​റ്റ​ങ്ങ​ളാ​കാം എ​ന്ന​തു സം​ബ​ന്ധി​ച്ച് കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ പാ​വ​നാ​ട​ക​പ്ര​വ​ർ​ത്ത​ക​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. പ​ത്ത​നം​തി​ട്ട ജി​ല്ല​യു​ടെ അ​നു​ഷ്ഠാ​ന​ക​ല​യാ​യ പ​ട​യ​ണി​യെ പാ​വ​നാ​ട​ക​വു​മാ​യി ബ​ന്ധി​പ്പി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ളെ സം​ബ​ന്ധി​ച്ച് എം.എം. ജോ​സ​ഫ് മേ​ക്കൊ​ഴു​ർ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു.

ഡ​യ​റ​ക്ട​ർ അ​ജി​ത്ത് ആ​യ​ഞ്ചേ​രി, പാ​വ​നാ​ട​കാ​ചാ​ര്യ​ന്മാ​രാ​യ ടി.​പി. കു​ഞ്ഞി​രാ​മ​ൻ, പാ​വ​ക്ക​ഥ​ക​ളി വി​ദ​ഗ്ധ​ൻ ശ്രീ​നി​വാ​സ് കു​ന്ന​മ്പ​ത്ത്, രാ​ജീ​വ് പു​ല​വ​ർ, വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ നെ​ടു​മ​ങ്ങാ​ട്, സ​തീ​ഷ് കെ. ​സ​തീ​ഷ്, രാ​ധാ​കൃ​ഷ്ണ​ൻ പേ​രാ​മ്പ്ര, പ​ര​മേ​ശ്വ​ര​ൻ, ഹ​നീ​ഫ, അ​നി​ൽ ആ​യ​ഞ്ചേ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment