ഇ​ന്ത്യ​ക്കെ​തി​രേ 50 ശ​ത​മാ​നം തീ​രു​വ: ‘ട്രം​പ​ൻ’ ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ യു​എ​സ് സ​ഭ​യി​ൽ പ്ര​മേ​യം

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​ന്ത്യ​ക്കെ​തി​രേ 50 ശ​ത​മാ​നം വ​രെ തീ​രു​വ ചു​മ​ത്തി​യ പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള പ്ര​മേ​യം ഇ​ന്ന​ലെ എ​സ് പ്ര​തി​നി​ധി സ​ഭ​യി​ലെ മൂ​ന്ന് അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. ട്രം​പി​ന്‍റെ ന​ട​പ​ടി​ക​ൾ “നി​യ​മ​വി​രു​ദ്ധം’ എ​ന്നും അ​മേ​രി​ക്ക​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ൾ​ക്കും ദോ​ഷ​ക​ര​മാ​ണെ​ന്നും അം​ഗ​ങ്ങ​ൾ വി​ശേ​ഷി​പ്പി​ച്ചു.

ബ്ര​സീ​ലി​നു​മേ​ലു​ള്ള സ​മാ​ന​മാ​യ താ​രി​ഫു​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നും ഇ​റ​ക്കു​മ​തി തീ​രു​വ ഉ​യ​ർ​ത്താ​ൻ പ്ര​സി​ഡ​ന്‍റ് അ​ടി​യ​ന്ത​ര അ​ധി​കാ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​നു​മു​ള്ള ഉ​ഭ​യ​ക​ക്ഷി സെ​ന​റ്റ് ന​ട​പ​ടി​യെ​ത്തു​ട​ർ​ന്നാ​ണ് പ്ര​തി​നി​ധി​ക​ളാ​യ ഡെ​ബോ​റ റോ​സ്, മാ​ർ​ക്ക് വീ​സി, രാ​ജാ കൃ​ഷ്ണ​മൂ​ർ​ത്തി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്.

ഓ​ഗ​സ്റ്റ് 27 ന് ​ഇ​ന്ത്യ​ക്കു മേ​ൽ ചു​മ​ത്തി​യ 25 ശ​ത​മാ​നം ഇ​ര​ട്ടി​ത്തീ​രു​വ റ​ദ്ദാ​ക്കാ​ൻ പ്ര​മേ​യം ശ്ര​മി​ക്കു​ന്ന​താ​യി പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. നേ​ര​ത്തെ​യു​ള്ള പ​ര​സ്പ​ര താ​രി​ഫു​ക​ൾ​ക്ക് പു​റ​മേ​യാ​ണി​ത്. “വാ​ണി​ജ്യം, നി​ക്ഷേ​പം എ​ന്നി​വ​യി​ലൂ​ടെ നോ​ർ​ത്ത് ക​രോ​ലി​ന​യു​ടെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ ഇ​ന്ത്യ​യു​മാ​യി ആ​ഴ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു’ എ​ന്ന് വ​നി​താ​നേ​താ​വ് റോ​സ് പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ സം​സ്ഥാ​ന​ത്ത് ഒ​രു ബി​ല്യ​ൺ ഡോ​ള​റി​ല​ധി​കം നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​ത് ലൈ​ഫ് സ​യ​ൻ​സ​സ്, ടെ​ക്നോ​ള​ജി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ച്ചി​ട്ടു​ണ്ടെ​ന്നും നോ​ർ​ത്ത് ക​രോ​ലി​ന നി​ർ​മാ​താ​ക്ക​ൾ പ്ര​തി​വ​ർ​ഷം കോ​ടി​ക്ക​ണ​ക്കി​ന് ഡോ​ള​റി​ന്‍റെ സാ​ധ​ന​ങ്ങ​ൾ ഇ​ന്ത്യ​യി​ലേ​ക്ക് ക​യ​റ്റു​മ​തി ചെ​യ്യു​ന്നു​ണ്ടെ​ന്നും എ​ടു​ത്തു​പ​റ​ഞ്ഞു.

“അ​മേ​രി​ക്ക​ൻ താ​ത്പ​ര്യ​ങ്ങ​ളോ, സു​ര​ക്ഷ​യോ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​തി​നു​പ​ക​രം, ഈ ​തീ​രു​വ​ക​ൾ വി​ത​ര​ണ ശൃം​ഖ​ല​ക​ളെ ത​ട​സ​പ്പെ​ടു​ത്തു​ക​യും അ​മേ​രി​ക്ക​ൻ തൊ​ഴി​ലാ​ളി​ക​ളെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ക​യും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ചെ​ല​വ് വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു.

ദോ​ഷ​ക​ര​മാ​യ താ​രി​ഫു​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത് അ​മേ​രി​ക്ക​യ്ക്ക് ഇ​ന്ത്യ​യു​മാ​യി ഇ​ട​പ​ഴ​കാ​നും ന​മ്മു​ടെ സാ​മ്പ​ത്തി​ക, സു​ര​ക്ഷാ ആ​വ​ശ്യ​ങ്ങ​ൾ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​നും സ​ഹാ​യി​ക്കും’ കൃ​ഷ്ണ​മൂ​ർ​ത്തി പ​റ​ഞ്ഞു. ട്രം​പി​ന്‍റെ ഏ​ക​പ​ക്ഷീ​യ​മാ​യ വ്യാ​പാ​ര ന​ട​പ​ടി​ക​ളെ വെ​ല്ലു​വി​ളി​ക്കാ​നും ഇ​ന്ത്യ​യു​മാ​യു​ള്ള അ​മേ​രി​ക്ക​യു​ടെ ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​നും കോ​ൺ​ഗ്ര​സ് ഡെ​മോ​ക്രാ​റ്റു​ക​ൾ ന​ട​ത്തു​ന്ന നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ഈ ​പ്ര​മേ​യം.

Related posts

Leave a Comment