അ​ന്‍​സി​ബ​യു​ടെ പ​രാ​തി: അ​പ​കീ​ര്‍​ത്തി കേ​സ് ആ​യി പ​രി​ഗ​ണി​ക്കാം; എ​ഫ്‌​ഐ​ആ​ര്‍ ഇ​ടാ​നാ​വി​ല്ലെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യി​ല്‍

കൊ​ച്ചി: ല​ക്ഷ​മി​പ്രി​യ​ക്കെ​തി​രെ അ​ന്‍​സി​ബ ഹ​സ​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് കേ​സ് എ​ടു​ക്കാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടി​ല്‍ പ്രോ​സി​ക്യൂ​ഷ​ന്‍. എ​റ​ണാ​കു​ളം മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്. എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷി​ക്കാ​നു​ള്ള തെ​ളി​വു​ക​ളൊ​ന്നും കേ​സി​ല്‍ ഇ​ല്ല എ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍റെ വാ​ദം.

ഈ ​പ​രാ​തി ഒ​രു ക്രി​മി​ന​ല്‍ കേ​സ് എ​ന്ന​തി​ലു​പ​രി അ​പ​കീ​ര്‍​ത്തി കേ​സ് ആ​യി മാ​ത്ര​മേ പ​രി​ഗ​ണി​ക്കാ​ന്‍ സാ​ധി​ക്കു​ക​യു​ള​ളു എ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍റെ നി​ല​പാ​ട്. കേ​സി​ല്‍ വി​ധി പ​റ​യു​ന്ന​ത് ഈ ​മാ​സം 27ലേ​ക്ക് മാ​റ്റി.

ല​ക്ഷ്മി​പ്രി​യ, കാ​ന്‍ മീ​ഡി​യ ചാ​ന​ല്‍ ഉ​ട​മ, ശ്വേ​ത മേ​നോ​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ അ​ന്‍​സി​ബ പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി പ്ര​ഥ​മ​ദൃ​ഷ്ട്യാ തെ​ളി​വു​ക​ള്‍ ഇ​ല്ലെ​ന്ന് പ​റ​ഞ്ഞ് കേ​സ് പോ​ലീ​സ് ത​ള്ളി​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​സി​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യെ അ​ന്‍​സി​ബ സ​മീ​പി​ച്ചു.

പി​ന്നാ​ലെ ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്കും പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ര​മേ​ശ് ചെ​ന്നി​ത്ത​ല ഒ​രു വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​നി​ടെ അ​ന്‍​സി​ബ​യു​ടെ പ​രാ​തി​യി​ല്‍ എ​ഫ്‌​ഐ​ആ​ര്‍ ഇ​ട്ട് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു​വെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​ടെ പ​ര​സ്യ നി​ല​പാ​ടി​ന് തി​ക​ച്ചും വി​രു​ദ്ധ​മാ​യ സ​മീ​പ​ന​മാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ ഇ​പ്പോ​ള്‍ കോ​ട​തി​യി​ല്‍ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്

പോ​ലീ​സ് മ​ന്ത്രി​യെ പ​റ​ഞ്ഞു പ​റ്റി​ക്കു​ക​യാ​ണെ​ന്നും കേ​സി​ല്‍ എ​ഫ്‌​ഐ​ആ​ര്‍ ഇ​ട്ടി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി അ​ന്‍​സി​ബ​യും സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ നേ​ര​ത്തെ പ്ര​തി​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ആ ​കേ​സി​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ചെ​ന്നി​ത്ത​ല മ​റ്റൊ​രു വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലും പ​റ​ഞ്ഞി​രു​ന്നു.

Related posts

Leave a Comment