തോപ്പുംപടി: എറണാകുളം തോപ്പുംപടിയിലെ സൂപ്പർമാർക്കറ്റിൽ നിന്ന് 62 ലക്ഷത്തോളം രൂപ കവർന്ന കേസിലെ പ്രതികൾ പിടിയിൽ. മട്ടാഞ്ചേരി നസ്രത്ത് ഹോളിക്രോസ് നഗർ സ്വദേശി സനമോൾ എം.എ. (31), മുൻ ജീവനക്കാരനായ പള്ളുരുത്തി സ്വദേശി രഞ്ജു സാജ് എബ്രഹാം (23) എന്നിവരാണ് പിടിയിലായത്. തോപ്പുംപടിയിലെ പിക് എൻ സേവ് സൂപ്പർമാർക്കറ്റിൽ നിന്ന് ആണ് പ്രതികൾ പണം തട്ടിയത്. 2022 മേയ് മുതൽ 2025 ഒക്ടോബർ വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. ബില്ലിംഗ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന സനമോൾ ദിവസേന കവർന്ന പണം രഞ്ജു സാജിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു.ഉടമയ്ക്ക് തോന്നിയ സംശയത്തെ തുടർന്ന് നടത്തിയ നിരീക്ഷണത്തിലാണ് തട്ടിപ്പ് നടന്നതായി തിരിച്ചറിഞ്ഞത്. ഇതേതുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. തട്ടിപ്പ് പുറത്തായെന്നറിഞ്ഞ സനമോൾ ഇതിനിടെ വിദേശത്തേക്ക് കടന്നു. പോലീസ് ഇവർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പിന്നാലെ നേപ്പാൾ വഴി സനമോൾ…
Read MoreDay: July 21, 2026
ആഫ്രിക്കയിലെ അതിശയ വാനരൻ; കോംഗോയിൽനിന്ന് പുതിയ കുരങ്ങുവർഗം..!
ശാസ്ത്രം തിരിച്ചറിയുന്നതിനു മുൻപുതന്നെ; ഒരുപക്ഷേ നാമാവശേഷമാകാൻ സാധ്യതയുള്ള, അപൂർവജീവിവർഗം! ആഫ്രിക്കയിലെ ലൊമാമി, കോംഗോ നദികൾക്കിടയിലെ ഉൾക്കാടുകളിലാണ് ഇവയുടെ വാസം! വംശമറ്റുപോകാൻ സാധ്യതയുള്ള അപൂർവ ജീവികളെക്കുറിച്ചുള്ള ഓർമപ്പെടുത്തൽ കൂടിയാണ് ഈ വാനരകുടുംബത്തിന്റെ കണ്ടെത്തലെന്നു ശാസ്ത്രജ്ഞർ പറയുന്നു. വിസ്മയങ്ങളുടെ മഹാഭൂഖണ്ഡമായ ആഫ്രിക്കയിലെ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ നിബിഡവനങ്ങളിലാണ് അപൂർവ വാനരകുടുംബത്തെ കണ്ടെത്തിയത്. ശാസ്ത്രലോകത്തിന് അദ്ഭുതമായി മാറിയ കണ്ടെത്തൽ അഫ്രിക്കയിൽ ഇതാദ്യമല്ല. 75 വർഷത്തിനിടയിൽ ആഫ്രിക്കയിൽനിന്നു കണ്ടെത്തിയ അഞ്ചാമത്തെ കുരങ്ങുവർഗമാണിത്. അതുകൊണ്ടുതന്നെ ആധുനിക പ്രൈമേറ്റ് ശാസ്ത്രശാഖയിലെ ഏറ്റവും അപൂർവമായൊരു സംഭവമായാണ് ഗവേഷകർ കണ്ടെത്തലിനെ വിലയിരുത്തുന്നത്. കൊളൊബസ് കോംഗോയെൻസിസ്അന്താരാഷ്ട്ര ശാസ്ത്ര ജേണലിലാണു പുതിയ ജീവിവർഗത്തിന്റെ കണ്ടെത്തലുമായി ബന്ധപ്പെട്ട വിശദലേഖനം ഉൾപ്പെടുത്തിയിട്ടുള്ളത്. കൊളൊബസ് കോംഗോയെൻസിസ് (Colobus congoensis) എന്നാണു ശാസ്ത്രജ്ഞർ ഈ വാനരകുടുംബത്തിനു പേരിട്ടിരിക്കുന്നത്. എന്നാൽ പ്രാദേശികവാസികൾ കുരങ്ങനെ, ലിവേലി എന്നാണു വിളിക്കുന്നത്. ഫ്ലോറിഡ അറ്റ്ലാന്റിക് യൂണിവേഴ്സിറ്റി, ലുക്കൂരു വൈൽഡ്ലൈഫ് റിസർച്ച് ഫൗണ്ടേഷൻ,…
Read Moreഅന്‍സിബയുടെ പരാതി: അപകീര്‍ത്തി കേസ് ആയി പരിഗണിക്കാം; എഫ്ഐആര്‍ ഇടാനാവില്ലെന്ന് പ്രോസിക്യൂഷന് കോടതിയില്‍
കൊച്ചി: ലക്ഷമിപ്രിയക്കെതിരെ അന്‍സിബ ഹസന് നല്കിയ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് എടുക്കാനാവില്ലെന്ന നിലപാടില്‍ പ്രോസിക്യൂഷന്. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനുള്ള തെളിവുകളൊന്നും കേസില്‍ ഇല്ല എന്നാണ് പ്രോസിക്യൂഷന്റെ വാദം. ഈ പരാതി ഒരു ക്രിമിനല്‍ കേസ് എന്നതിലുപരി അപകീര്‍ത്തി കേസ് ആയി മാത്രമേ പരിഗണിക്കാന്‍ സാധിക്കുകയുളളു എന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. കേസില്‍ വിധി പറയുന്നത് ഈ മാസം 27ലേക്ക് മാറ്റി. ലക്ഷ്മിപ്രിയ, കാന്‍ മീഡിയ ചാനല്‍ ഉടമ, ശ്വേത മേനോന് എന്നിവര്‍ക്കെതിരെ അന്‍സിബ പാലാരിവട്ടം പോലീസില്‍ നല്കിയ പരാതി പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഇല്ലെന്ന് പറഞ്ഞ് കേസ് പോലീസ് തള്ളിയിരുന്നു. ഇതേത്തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേസില്‍ ജില്ലാ പോലീസ് മേധാവിയെ അന്‍സിബ സമീപിച്ചു. പിന്നാലെ ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കിയിരുന്നു. രമേശ് ചെന്നിത്തല ഒരു വാര്‍ത്താസമ്മേളനത്തിനിടെ…
Read More’16 ഫോണുകൾ സെറ്റിൽ എറിഞ്ഞ് പൊട്ടിച്ചു, സെറ്റിലുണ്ടാക്കുന്നത് വലിയ തലവേദന’: ജോജു ജോർജിനെതിരെ ശാന്തിവിള ദിനേശ്
നോ ബഡി, വരവ് എന്നീ ചിത്രങ്ങൾക്ക് വിമർശനമായി ശാന്തിവിള ദിനേശ്. പൃഥ്വിരാജ് നായകനായ ഐ നോ ബഡിയും ആദ്യ ദിവസം ഇനീഷ്യൽ കലക്ഷൻ പോലും നേടാനാകാത്ത സിനിമയായി എന്ന് ശാന്തിവിള ദിനേശ്. 26 കോട പൃഥ്വിരാജിന്റെ ശമ്പളമില്ലാതെ മാത്രം ചെലവായി. പൃഥ്വിരാജിന്റെ ശമ്പളം പാർട്ണർഷിപ്പിലും മുടക്കിയെന്നും അദ്ദേഹം പറഞ്ഞു. ആകെ പറയാവുന്ന കാര്യം ഈ ചിത്രത്തിൽ പാർവതി തിരുവോത്തായിരുന്നു നായിക എന്നാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത വരവിലെ നായകൻ ജോജു ജോർജാണ്. അഭിനയത്തേക്കാൾ എല്ലാത്തിലും തലയിട്ട് തലവേദനയുണ്ടാക്കുന്ന കലാകാരനാണത്രെ ഇപ്പോൾ ജോജു ജോർജെന്നും ശാന്തിവിള ദിനേശ് കുറ്റപ്പെടുത്തി. വരവിന്റെ സെറ്റിൽ മാത്രം പതിനഞ്ചോ പതിനാറോ സെൽഫോണുകൾ എറിഞ്ഞ് പൊട്ടിച്ചു എന്നാണ് ദൃക്സാക്ഷികൾ പറഞ്ഞതെന്നും ദിനേശ് വെളിപ്പെടുത്തി. അഞ്ച് കോടി പ്രതിഫലമാണ് ഇപ്പോൾ ജോജു ചോദിക്കുന്നത്. ജോജു വന്ന വഴി മറക്കുന്നതിന്റെ ഏറ്റവും നല്ല സൂചനയാണിതെന്നും അദ്ദേഹം…
Read Moreസൗദിക്കെതിരേ നാവിക ഉപരോധം പ്രഖ്യാപിച്ച് ഹൂതികൾ
ദുബായ്: സൗദി അറേബ്യക്കെതിരേ യെമനിലെ ഹൂതി വിമതർ നാവിക ഉപരോധം പ്രഖ്യാപിച്ചു. യുഎസ്-ഇറാൻ സംഘർഷം കൂടുതൽ ശക്തമാകുന്നതിനിടെയാണ് ആഗോള ഊർജ വിതരണത്തെയും വ്യാപാരത്തെയും ബാധിക്കുന്ന തരത്തിലുള്ള ഹൂതികളുടെ പുതിയ നീക്കം.സൗദിയുടെ ഉപരോധത്തിനു മറുപടിയായാണ് ഈ നടപടിയെന്ന് ഹൂതികൾ വ്യക്തമാക്കി. ഇതോടെ ചെങ്കടലിലെ പ്രധാന കപ്പൽ പാതയായ ബാബ് എൽ മന്ദബ് വഴിയുള്ള എണ്ണനീക്കം തടസപ്പെടാൻ സാധ്യതയേറി. യെമനെതിരേ സൗദി അറേബ്യ വർഷങ്ങളായി തുടരുന്ന ഉപരോധത്തിനും വിഭവങ്ങൾ കവർച്ച ചെയ്യുന്നതിനുമുള്ള മറുപടിയാണ് ഈ നടപടിയെന്ന് ഹൂതി വക്താവ് ടെലിവിഷൻ സന്ദേശത്തിൽ വ്യക്തമാക്കി. സന വിമാനത്താവളത്തിനുമേലുള്ള നിയന്ത്രണങ്ങൾ നീക്കുന്നതുവരെ സൗദി വ്യോമപാത ഉപയോഗിക്കരുതെന്ന് വിമാനക്കമ്പനികൾക്ക് ഹൂതികൾ മുന്നറിയിപ്പ് നൽകി. കഴിഞ്ഞയാഴ്ച ഹൂതികളുടെ നിയന്ത്രണത്തിലുള്ള സന അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരേ വ്യോമാക്രമണം നടന്നതിനു പിന്നാലെ സൗദിയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരേ ഹൂതികൾ മിസൈൽ ആക്രമണം നടത്തിയിരുന്നു.
Read Moreകാനഡയ്ക്ക് തിരിച്ചടി; ചില ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം നികുതി ചുമത്തി യുഎസ്
വാഷിംഗ്ടൺ: കാനഡയിൽ നിന്നുള്ള ചില ഉത്പ്പന്നങ്ങൾക്ക് 50 ശതമാനം പുതിയ തീരുവ ഏർപ്പെടുത്തി യുഎസ്. പുതിയ തീരുവ ഏർപ്പെടുത്തി ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഇന്നലെ ഒപ്പുവച്ചു. മദ്യം, വാഹനങ്ങൾ, ക്ഷീരോത്പ്പന്നങ്ങൾ തുടങ്ങിയ മേഖലകളിൽ കാനഡ തങ്ങളോട് “വിവേചനപരമായ സമീപനം” കാണിക്കുന്നുവെന്ന് ആരോപിച്ചാണ് യുഎസിന്റെ നടപടി.പുതിയ നികുതി നിരക്കുകൾ 30 ദിവസത്തിനകം നിലവിൽ വരുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഊർജം, പൊട്ടാഷ്, മറ്റ് പ്രത്യേക മേഖലകളിൽ പെടുന്ന ചില ഉത്പ്പന്നങ്ങൾ എന്നിവയെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും, യുഎസ്-മെക്സിക്കോ-കാനഡ വ്യാപാര കരാർ പ്രകാരം രാജ്യത്തേക്ക് എത്തുന്ന ഉത്പ്പന്നങ്ങളെ ഈ പുതിയ തീരുമാനം ബാധിക്കും.
Read Moreകരിമ്പടം വീഡിയോ ഗാനം
അനസ് സൈനുദ്ദീൻ, തീർഥ ഹരിദേവ്, ജെസൻ ജോസഫ്, അനീഷ് പൊന്നപ്പൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അംലാദ് ജലീൽ സംവിധാനം ചെയ്യുന്ന കരിമ്പടം എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. അനസ് സൈനുദ്ദീൻ രചിച്ച് സംഗീതം നല്കി മധു ബാലകൃഷ്ണൻ ആലപിച്ച “തനുവിലിനി എന്നും തണുപ്പല്ലേ…’ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. സുനിൽ സി.പി, വിവേകാനന്ദൻ, ഉണ്ണികൃഷ്ണൻ കല ആയൂർ, അജയൻ അഞ്ചൽ, ശരിക സ്റ്റാലിൻ, ജീവൻ നവോദയ, സനോജ് നടയിൽ, ജിബിൻ ജോയ്, അനീഷ് വി. ശിവദാസ്, ഷിബിന അമീർജാൻ, അമ്മവീട്ടിൽ രാജേഷ്, ബിന്ദു ചന്ദ്ര, സാവിത്രി ചേത്തല്ലൂർ, രതീഷ് മീനക്കൽ, ശ്രീകുമാർ മാടവൂർ, സജീന കൊല്ലം, രമ്യ മനോജ്, അഡ്വ. അനിൽകുമാർ, സാബു തിരുമല, റിജാസ് കൊല്ലം, ആർ.കെ. രാജ, അബ്ദുൾ ഖാദർ, ബിനു ബി. ചന്ദ്രൻ, ഗോപകുമാർ അടൂർ, ശ്രീലക്ഷ്മി, കാശിനാഥ് ചന്ദ്രൻ ആർ, എൻ.കെ.ആർ.…
Read More’യഷുമൊത്തുള്ള ഇന്റിമേറ്റ് രംഗങ്ങൾ പുറത്ത് വന്നപ്പോൾ തകർന്നുപോയി, ഭർത്താവിന്റെ പ്രതികരണം കേട്ടപ്പോൾ ഞെട്ടിപ്പോയി’: കിയാര
സൂപ്പർതാരം യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമാണ് ടോക്സിക്ക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്. ഇരട്ട വേഷത്തില്‍ യാഷ് എത്തുന്ന ഈ ചിത്രത്തിൽ നയൻതാര, രുക്മിണി വസന്ത്, താര സുതാരിയ, ഹുമ ഖുറേഷി, കിയാര അഡ്വാനി എന്നിവരാണ് നായികമാര്‍. നായകനായ യാഷിനൊപ്പം തന്നെ ഈ നായികമാർക്കും തുല്യ പ്രധാന്യമുള്ള സിനിമയാകും ടോക്സിക്ക് എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സാധാരണ ഗ്ലാമർ റോളുകളെ മറികടന്ന്, പ്രകടനത്തിന് വലിയ സാധ്യത നൽകുന്ന കഥാപാത്രത്തിലേക്കുള്ള ബോളിവുഡ് താരം കിയാര അദ്വാനിയുടെ നിർണായകമായ ഒരു ചുവടുവയ്പായാണ് സിനിമയിലെ “നാദിയ’ എന്ന കഥാപാത്രം വിലയിരുത്തപ്പെടുന്നത്. ചിത്രത്തിലെ തബാഹി… എന്ന പ്രണയഗാനരംഗത്ത് യാഷിനൊപ്പമെത്തുന്നത് കിയാരയാണ്. റെട്രോ ശൈലിയിൽ വിന്റേജ് പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഗാനരംഗത്തില്‍ യാഷും കിയാരയും തമ്മിലുള്ള തീവ്രമായ പ്രണയരംഗങ്ങൾ കാണാം. യാഷിന്റെയും കിയാരയുടെയും കെമിസ്ട്രിയാണ് ഗാനരംഗത്തെ കൂടുതല്‍ ഹോട്ടാക്കുന്നത്. പാട്ട്…
Read Moreകുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് വീണ്ടും പോലീസ് സംരക്ഷണം; നിര്‍ദേശം നല്കി ഹൈക്കോടതി
കൊച്ചി: കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് വീണ്ടും പോലീസ് സംരക്ഷണം നല്കാന് ഉത്തരവിട്ട് ഹൈക്കോടതി. സംരക്ഷണം ഒരുക്കാന്‍ പാലാരിവട്ടം പോലീസിന് കോടതി നിര്‍ദേശം നല്കി. ഹര്‍ജിയില്‍ പാലാരിവട്ടം പോലീസിനെ കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു. തന്റെ ജീവന് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി നേരത്തെ നല്കിയ ഹര്‍ജിയില്‍ സുരക്ഷ നല്കാന് എറണാകുളം സെന്‍ട്രല്‍ പോലീസിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെയും ഭര്‍ത്താവിനെയും കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് കാട്ടി പോലീസ് സുരക്ഷ പിന്‍വലിച്ചിരുന്നു. പെണ്‍കുട്ടിയും ഭര്‍ത്താവും നല്കിയ മേല്‍വിലാസത്തിലോ നമ്പറിലോ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും പെണ്‍കുട്ടിയുടെ പതിവ് രീതിയാണിതെന്നുമായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. പിന്നാലെ പെണ്‍കുട്ടി സംരക്ഷണം ആവശ്യപ്പെട്ടാല്‍ മാത്രം നല്കിയാല് മതിയെന്ന് പോലീസിനോട് കോടതി നിര്‍ദേശിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സംരക്ഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടി വീണ്ടും സെൻട്രല്‍ പോലീസിനെ സമീപിക്കുകയായിരുന്നു. തന്റെ പാസ്പോര്‍ട്ടും പണവും പിതാവും സംഘവും അപഹരിച്ചെന്നും പെണ്‍കുട്ടി പോലീസിനെ…
Read Moreസസ്യങ്ങൾ ഇനി തപാൽ വഴി വീട്ടിലെത്തും; ഗ്രീൻ എക്സ്പ്രസ് പദ്ധതിക്ക് മികച്ച പ്രതികരണം
പരവൂർ: സംസ്ഥാനത്തെ നഴ്സറികളിൽ നിന്നും കൃഷിയിടങ്ങളിൽ നിന്നും ജീവനുള്ള സസ്യങ്ങൾ തപാൽ വഴി സുരക്ഷിതമായി അയയ്ക്കുന്നതിന് ഇന്ത്യ പോസ്റ്റ് ആരംഭിച്ച പുതിയ സംവിധാനത്തിന് വൻ ജനപ്രീതി.ഗ്രീൻ എക്സ്പ്രസ് എന്ന് പേരിട്ടിരിക്കുന്ന ഈ നൂതന പരീക്ഷണ പദ്ധതിയിലൂടെ ആദ്യ മാസത്തിൽ തന്നെ 5.5 ലക്ഷം രൂപയുടെ വരുമാനമാണ് തപാൽ വകുപ്പ് നേടിയത്. തിരുവനന്തപുരം, കോഴിക്കോട്, വയനാട് ജില്ലകളിലെ പ്രമുഖ നഴ്സറികളും ചെറുകിട കച്ചവടക്കാരും നിലവിൽ ഈ പാഴ്സൽ സൗകര്യം വിപുലമായി പ്രയോജനപ്പെടുത്തുന്നുണ്ട്. സംസ്ഥാനത്തുടനീളം 24 മുതൽ 48 മണിക്കൂറിനുള്ളിൽ ചെടികൾ കേടുപാടുകൾ കൂടാതെ നിശ്ചിത കേന്ദ്രങ്ങളിൽ എത്തിക്കുന്ന രീതിയിലാണ് ഈ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. ബുക്ക് ചെയ്യുന്ന ഉപയോക്താക്കൾക്ക് തങ്ങളുടെ പാഴ്സലുകൾ കൃത്യമായി ട്രാക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. കാർഷിക, ഹോർട്ടികൾച്ചർ മേഖലകൾക്ക് ശക്തമായ പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ പോസ്റ്റ് ഈ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. വാണിജ്യ നഴ്സറികൾ, സ്വതന്ത്ര…
Read More