‘വ​വ്വാ​ൽ’ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ

വീ​ണ്ടും ഏ​വ​രേ​യും അ​തി​ശ​യി​പ്പി​ച്ച് “വ​വ്വാ​ൽ’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്‌​ലു​ക്ക് പോ​സ്റ്റ​ർ റി​ലീ​സാ​യി. ഡി​സം​ബ​ർ 26നു ​ഫ​സ്റ്റ്‌​ലു​ക്ക് വ​രും എ​ന്ന് അ​ണി​യ​റ​പ്ര​വ​ർ‌​ത്ത​ക​ർ അ​നൗ​ൻ​സ് ചെ​യ്ത​പ്പോ​ൾ ഏ​റ്റ​വും കൂ​ടി​യാ​ൽ എ​ന്ത് സം​ഭ​വി​ക്കും എ​ന്ന ചി​ന്ത​ക​ളെ കാ​റ്റി​ൽ പ​റ​ത്തി​ക്കൊ​ണ്ട് അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ് ഫ​സ്റ്റ്‌​ലു​ക്ക്. മ​ല​യാ​ള​ത്തി​ൽ നി​ന്നു പാ​ൻ ഇ​ന്ത്യ​ൻ സം​സ്കാ​ര​ത്തി​ൽ ഒ​രു സി​നി​മ എ​ന്ന​ത് മ​ല​യാ​ളി​ക​ൾ​ക്ക് അ​ഭി​മാ​നം ത​ന്നെ​യാ​ണ്, ഇ​വി​ടെ ഇ​ത് യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു.

കാ​ന്താ​ര​യും, പു​ഷ്പ​യും പോ​ലു​ള്ള സി​നി​മ​ക​ൾ ന​മ്മു​ടെ ഭാ​ഷ​യി​ൽ നി​ന്നും ഉ​ണ്ടാ​കു​മോ എ​ന്ന സം​ശ​യ​ത്തി​ന് വി​രാ​മ​മി​ട്ടു കൊ​ണ്ടാ​ണ് വ​വ്വാ​ലി​ന്‍റെ ഫ​സ്റ്റ്‌​ലു​ക്ക് വ​ര​വ്. ഇ​ന്ത്യ​യി​ലെ സൂ​പ്പ​ർ താ​ര​നി​ര​യ്ക്കൊ​പ്പം മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ ന​ട​ന്മാ​ർ കൂ​ടി അ​ണി​ചേ​രു​മ്പോ​ൾ ചി​ത്ര​ത്തി​ന്‍റെ ഹൈ​പ്പ് വ​ള​രെ മു​ക​ളി​ലെ​ത്തു​ന്നു.

ഷ​ഹ്‌​മോ​ൻ ബി. ​പ​റേ​ലി​ൽ എ​ന്ന സം​വി​ധാ​യ​ക​ന്‍റെ മി​ക​വ് ഇ​നി തി​യ​റ്റ​റി​ൽ എ​ത്ര ഓ​ളം സൃ​ഷ്ട്ടി​ക്കാ​ൻ സാ​ധി​ക്കും എ​ന്ന് മാ​ത്രം ന​മ്മ​ൾ നോ​ക്കി​ക്ക​ണ്ടാ​ൽ മ​തി. ചി​ത്ര​ത്തി​ലെ അ​ഭി​നേ​താ​ക്ക​ളു​ടെ ബോ​ർ​ഡിം​ഗ് ആ​ദ്യ​ത്തെ അ​പ്ഡേ​റ്റ് മു​ത​ൽ ശ്ര​ദ്ധ​നേ​ടി​യി​രു​ന്നൂ ഇ​പ്പോ​ൾ കാ​ര​ക്ട​റൈ​സേ​ഷ​ൻ വീ​ണ്ടും ച​ർ​ച്ചാ​വി​ഷ​യ​മാ​കു​ന്നു എ​ന്ന് ത​ന്നെ പ​റ​യാം. ഒ​ത്തി​രി കാ​ര്യ​ങ്ങ​ൾ ഒ​ളി​പ്പി​ച്ചു വ​ച്ച കി​ടി​ല​ൻ ഇ​ടി​പ്പ​ടം ആ​ണോ..? പ്രേ​ക്ഷ​ക​രെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി തി​യ​റ്റ​റി​ൽ ഉ​ത്സ​വം തീ​ർ​ക്കു​വാ​നു​ള്ള പു​റ​പ്പാ​ടി​ലാ​ണോ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്ന് മാ​ത്രം ഇ​നി ക​ണ്ട​റി​ഞ്ഞാ​ൽ മ​തി.

എ​ത്ര കു​റ​ഞ്ഞാ​ലും ചി​ത്രം ച​ർ​ച്ചാ​വി​ഷ​യം ആ​കും എ​ന്ന​തി​ൽ പോ​സ്റ്റ​റി​ൽ നി​ന്ന് ത​ന്നെ വാ​യി​ച്ചെ​ടു​ക്കാ​ൻ സാ​ധി​ക്കു​ന്നു​ണ്ട്. പോ​സ്റ്റ​റി​ൽ ഏ​റ്റ​വും തി​ള​ങ്ങി നി​ൽ​ക്കു​ന്ന​ത് ആ​രാ​ണെ​ന്നു പ​റ​യാ​ൻ സാ​ധി​ക്കാ​ത്ത വി​ധം അ​തി ഗം​ഭീ​ര​മാ​യി​രി​ക്കു​ന്നൂ ഓ​രോ​രു​ത്ത​രു​ടെ​യും പു​റം കാ​ഴ്ച. ആ​രെ​ക്കു​റി​ച്ച്‌ എ​ടു​ത്തു​പ​റ​യ​ണം എ​ന്ന​തി​ൽ ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ട്ടി​ക്കു​ന്നൂ.

പോ​യ​ട്രി​ക്ക​ൽ ആ​ക്‌​ഷ​ൻ ത്രി​ല്ലെ​ർ ജോ​ണ​റി​ൽ വ​രു​ന്ന ചി​ത്ര​ത്തി​നെ വെ​റും ഒ​രു ഇ​ടി​പ്പ​ടം എ​ന്ന​തി​നേ​ക്കാ​ൾ ആ​ഴ​മു​ണ്ട് എ​ന്ന് ന​മു​ക്ക് അ​നു​മാ​നി​ക്കാം. ഷ​ഹ്‌​മോ​ൻ ബി. ​പ​റേ​ലി​ൽ ക​ഥ​യും തി​ര​ക്ക​ഥ​യും ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ മ​ക​ര​ന്ദ് ദേ​ശ് പാ​ണ്ഡെ, അ​ഭി​മ​ന്യു സി​ങ്, മു​ത്തു കു​മാ​ർ, ലെ​വി​ൻ സൈ​മ​ൺ ജോ​സ​ഫ്, ല​ക്ഷ്മി ച​പോ​ർ​ക്ക​ർ, പ്ര​വീ​ൺ, മെ​റി​ൻ ജോ​സ്, മ​ണി​ക​ണ്ഠ​ൻ ആ​ചാ​രി, സു​ധി കോ​പ്പ, ദി​നേ​ശ് ആ​ല​പ്പി, ഗോ​കു​ല​ൻ, ഷ​ഫീ​ഖ്, ജ​യ​കു​മാ​ർ ക​രി​മു​ട്ടം, മ​ൻ​രാ​ജ്, ശ്രീ​ജി​ത്ത് ര​വി, ജോ​ജി കെ. ​ജോ​ൺ തു​ട​ങ്ങി മു​പ്പ​തോ​ളം താ​ര​ങ്ങ​ൾ അ​ഭി​ന​യി​ക്കു​ന്നു.

പ്രൊ​ഡ്യൂ​സ​ർ-​ഷാ​മോ​ൻ പി​ബി, കോ-​പ്രൊ​ഡ്യൂ​സ​ർ-​സു​രീ​ന്ദ​ർ യാ​ദ​വ്, ഛായാ​ഗ്ര​ഹ​ണം-​മ​നോ​ജ് എം. ​ജെ, പ്രൊ​ഡ​ക്‌​ഷ​ൻ ഡി​സൈ​ന​ർ-​ജോ​സ​ഫ് നെ​ല്ലി​ക്ക​ൽ, എ​ഡി​റ്റ​ർ-​ഫാ​സി​ൽ പി. ​ഷ​ഹ്മോ​ൻ, സം​ഗീ​തം- ജോ​ൺ​സ​ൺ പീ​റ്റ​ർ, ഗാ​ന​ര​ച​ന-​പി​ബി​എ​സ്, സു​ധാം​ശു, റീ ​റി​ക്കാ​ർ​ഡിം​ഗ് മി​ക്സ​ർ-​ഫ​സ​ൽ എ. ​ബ​ക്ക​ർ, പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ-​അ​നി​ൽ മാ​ത്യു, മേ​ക്ക​പ്പ്-​സ​ന്തോ​ഷ് വെ​ൺ​പ​ക​ൽ, കോ​സ്റ്റ്യൂം ഡി​സൈ​ന​ർ -ഭ​ക്ത​ൻ മ​ങ്ങാ​ട്, കോ​റി​യോ​ഗ്രാ​ഫി-​അ​ഭി​ലാ​ഷ് കൊ​ച്ചി, ക​ള​റി​സ്റ്റ്-​ലി​ജു പ്ര​ഭാ​ക​ർ, സം​ഘ​ട്ട​നം-​നോ​ക്കൗ​ട്ട് ന​ന്ദ, ചീ​ഫ് അ​സോ​സി​യേ​റ്റ്-​ആ​ഷി​ഖ് ദി​ൽ​ജി​ത്ത്, സ്റ്റി​ൽ​സ്-​രാ​ഹു​ൽ ത​ങ്ക​ച്ച​ൻ, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്-​ഒ​പ്പ​റ, ഹോ​ട്ട് ആ​ൻ​ഡ് സോ​ർ, ഡി​സൈ​ൻ-​കോ​ളി​ൻ​സ് ലി​യോ​ഫി​ൽ, പി​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്, സ​തീ​ഷ് എ​രി​യാ​ള​ത്ത്, ഗു​ണ.

Related posts

Leave a Comment