‘ക​ഥാ​പാ​ത്ര​വു​മാ​യി അ​ത്ര​ത്തോ​ളം ഇ​ഴു​കി​ച്ചേ​ര്‍​ന്നു, ഷൂ​ട്ടിം​ഗ് തീ​ർ​ന്ന ദി​വ​സം ക​ര​ഞ്ഞു​പോ​യി’: പ​രാ​ശ​ക്തി​യു​ടെ സെ​റ്റി​ലെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ച് ശ്രീ​ലീ​ല

തെ​ലു​ങ്ക് സി​നി​മ​ക​ളി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ മ​നം​ക​വ​ർ​ന്ന ന​ടി​യാ​ണ് ശ്രീ​ലീ​ല. നൃ​ത്ത​രം​ഗ​ങ്ങ​ളി​ലെ പ്ര​ക​ട​ന​മാ​ണ് ശ്രീ​ലീ​ല​യു​ടെ ശ​ക്തി. ശി​വ​കാ​ർ​ത്തി​കേ​യ​ൻ നാ​യ​ക​നാ​യി എ​ത്തു​ന്ന പ​രാ​ശ​ക്തി​യാ​ണ് ഇ​നി പു​റ​ത്തി​റ​ങ്ങാ​നു​ള്ള താ​ര​സു​ന്ദ​രി​യു​ടെ സി​നി​മ. ന​ടി​യു​ടെ ആ​ദ്യ ത​മി​ഴ് സി​നി​മ കൂ​ടി​യാ​ണി​ത്. ഇ​പ്പോ​ഴി​താ സി​നി​മ​യു​ടെ സെ​റ്റി​ലെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചിരിക്കു​ക​യാ​ണ് ന​ടി. സി​നി​മ​യു​ടെ ഷൂ​ട്ട് തീ​ർ​ന്ന ദി​വ​സം താ​ൻ ക​ര​ഞ്ഞു​പോ​യെ​ന്നും അ​ത്ര​ത്തോ​ളം ആ ​ക​ഥാ​പാ​ത്ര​മാ​യി താ​ൻ ഇ​ഴു​കി​ച്ചേ​ര്‍​ന്നെ​ന്നും ന​ടി പ​റ​ഞ്ഞു.

പ​രാ​ശ​ക്തി​യു​ടെ ഷൂ​ട്ടിം​ഗ് ക​ഴി​യു​ന്ന ദി​വ​സം ഞാ​ൻ ക​ര​ഞ്ഞുപോയി. അ​തൊ​രു ഫീ​ലിം​ഗ് ആ​ണ്. ചി​ല​പ്പോ​ൾ ചിലർക്ക് അ​ത് പ​റ​ഞ്ഞാ​ല്‍ മ​ന​സി​ലാ​കി​ല്ല. ആ ​സെ​റ്റു​മാ​യി ഞാ​ൻ അ​ത്ര​യ​ധി​കം അ​ടു​ത്തി​രു​ന്നു. ഒ​രു കു​ടും​ബം പോ​ലെ ത​ന്നെ​യാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. ആ ​ഗെ​റ്റ​പ്പും, ആ ​സെ​റ്റും എ​ല്ലാം അ​ത്ര​യേ​റെ ഇ​ഴു​കി​ച്ചേ​ര്‍​ന്നു. ഒ​ന്നും ഇ​നി ഇ​ല്ല എ​ന്ന് തി​രി​ച്ച​റി​ഞ്ഞ​പ്പോ​ള്‍ ഇ​മോ​ഷ​ണ​ലാ​യി. ഇ​തി​ന്‍റെ ര​ണ്ടാംഭാ​ഗം എ​ടു​ക്കു​മോ എ​ന്നുപോ​ലും ചി​ന്തി​ച്ചു.

പ​ക്ഷേ അ​തൊ​ന്നും പ്രാ​ക്‌ടി​ക്ക​ല്‍ അ​ല്ല എ​ന്നെ​നി​ക്ക​റി​യാം. ഏ​റ്റ​വും ആ​ദ്യ​ത്തേ​ത് വ​ള​രെ സ്‌​പെ​ഷ​ലാ​യി കാ​ണു​ന്ന ആ​ളാ​ണ് ഞാ​ന്‍. അ​തു​കൊ​ണ്ട് ത​ന്നെ ആ​ദ്യ​ത്തെ ത​മി​ഴ് സി​നി​മ എ​ന്ന നി​ല​യി​ലും പ​രാ​ശ​ക്തി എ​നി​ക്കൊ​രു ഇ​മോ​ഷ​ണ​ല്‍ ക​ണ​ക്‌ഷനാ​ണ്. ശി​വ​കാ​ര്‍​ത്തി​കേ​യ​ന്‍, ര​വി മോ​ഹ​ന്‍, അ​ഥ​ര്‍​വ തു​ട​ങ്ങി​യ​വ​ര്‍​ക്കൊ​പ്പ​മു​ള്ള എ​ക്സ്പീ​രി​യ​ൻ​സും മ​റ​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണ്- ശ്രീ​ലീ​ല വ്യ​ക്ത​മാ​ക്കി.

സൂ​ര​റൈ പോ​ട്രു എ​ന്ന സി​നി​മ​യ്ക്ക് ശേ​ഷം സു​ധാ കൊ​ങ്ക​ര സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് പ​രാ​ശ​ക്തി. ശി​വ​കാ​ർ​ത്തി​കേ​യ​ൻ നാ​യ​ക​നാ​യി എ​ത്തു​ന്ന സി​നി​മ ഒ​രു പീ​രിഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ആക്‌ഷ​ൻ ഡ്രാ​മ സ്വ​ഭാ​വ​ത്തി​ലാ​ണ് ഒ​രു​ങ്ങു​ന്ന​ത്. ശി​വ​കാ​ർ​ത്തി​കേ​യ​നൊ​പ്പം ര​വി മോ​ഹ​നും അ​ഥ​ർ​വ​യും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു​ണ്ട്. പ​ത്തി​നാ​ണ് പ​രാ​ശ​ക്തി തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ത്.

Related posts

Leave a Comment