‘അ​ഭി​ന​യി​ക്കാ​ൻ പോ​യാ​ൻ ഞ​ര​മ്പ് മു​റി​യ്ക്കും എ​ന്ന് അ​മ്മ പ​റ​ഞ്ഞു, ന​ടി​മാ​ര്‍ മോ​ശം സ്ത്രീ​ക​ളാ​ണെ​ന്നാ​ണ് അ​മ്മ ക​രു​തി​യി​രു​ന്ന​ത്’: സ​യ​നി ഗു​പ്ത

സി​നി​മ​യി​ലും വെ​ബ് സീ​രീ​സി​ലു​മെ​ല്ലാം സ​ജീ​വ​മാ​ണ് ന​ടി സ​യ​നി ഗു​പ്ത. ആ​മ​സോ​ണ്‍ പ്രൈ​മി​ന്‍റെ ഹി​റ്റ് സീ​രീ​സാ​യ ഫോ​ര്‍ മോ​ര്‍ ഷോ​ട്‌​സി​ലെ നാ​ല് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളി​ല്‍ ഒ​രാ​ളാ​യാ​ണ് സ​യ​നി താ​ര​മാ​കു​ന്ന​ത്. 21-ാം വ​യ​സി​ല്‍ കോ​ര്‍​പ​റേ​റ്റ് ജോ​ലി രാ​ജി​വ​ച്ചാ​ണ് സ​യ​നി അ​ഭി​ന​യം പ​ഠി​ക്കാ​നാ​യി പൂ​നെ ഫി​ലിം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലെ​ത്തു​ന്ന​ത്. താ​ന്‍ അ​ഭി​ന​യം പ​ഠി​ക്കാ​ന്‍ പോ​കു​ന്ന​തി​നോ​ടോ അ​ഭി​നേ​ത്രി​യാ​കു​ന്ന​തി​നോ​ടോ അ​മ്മ​യ്ക്ക് താ​ത്പ​ര്യ​മു​ണ്ടാ​യി​രു​ന്നി എ​ന്നു പ​റ​യു​ക​യാ​ണ് സ​യ​നി ഗു​പ്ത.

നീ ​അ​ഭി​ന​യി​ക്കാ​ൻ പോ​യാ​ൻ ഞാ​ന്‍ എ​ന്‍റെ ഞ​ര​മ്പ് മു​റി​യ്ക്കും എ​ന്നാ​ണ് അ​മ്മ പ​റ​ഞ്ഞ​ത്. എ​നി​ക്ക് അ​ത് വി​ശ്വ​സി​ക്കാ​ന്‍ പോ​ലു​മാ​യി​ല്ല. ഒ​ന്ന​ര​വ​ര്‍​ഷം ജോ​ലി ചെ​യ്ത് എ​നി​ക്ക് മ​ടു​ത്തി​രു​ന്നു. ഒ​രു​പാ​ട് കാ​ശു​ണ്ടാ​ക്കി​യെ​ങ്കി​ലും എ​ന്നെ ഞാ​ന്‍ ക​ണ്ട​ത് അ​തു​പോ​ലൊ​രു ലോ​ക​ത്താ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ, എ​ന്‍റെ അ​ഭി​ന​യ മോ​ഹ​ത്തി​ന് അ​ച്ഛ​ന്‍ പ​രി​പൂ​ര്‍​ണ പി​ന്തു​ണ ന​ല്‍​കി.

പ​ക്ഷെ വീ​ട്ടി​ല്‍ തീ​രു​മാ​ന​ങ്ങ​ളെ​ടു​ത്തി​രു​ന്ന​ത് അ​മ്മ​യാ​ണ്. താ​ന്‍ ഫി​ലിം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലേ​ക്ക് പോ​യ​തോ​ടെ അ​മ്മ ത​ന്നോ​ട് ഏ​റെ​ക്കാ​ലം മി​ണ്ടാ​താ​യെ​ന്നും താ​രം പ​റ​യു​ന്നു. ന​ടി​മാ​ര്‍ മോ​ശം സ്ത്രീ​ക​ളാ​ണെ​ന്നാ​ണ് അ​മ്മ ക​രു​തി​യി​രു​ന്ന​ത്. അ​തു​കൊ​ണ്ടു ത​ന്നെ ഞാ​ൻ അ​ഭി​നേ​ത്രി​യാ​കു​മോ എ​ന്ന​താ​യി​രു​ന്നു എ​ല്ലാ​ക്കാ​ല​ത്തും അ​മ്മ​യെ അ​ല​ട്ടി​യി​രു​ന്ന ഭ​യം.

എ​ന്നെ തി​യ​റ്റ​ര്‍ റി​ഹേ​ഴ്‌​സ​ലു​ക​ള്‍​ക്കൊ​ന്നും പോ​കാ​ന്‍ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. എ​ന്നെ അ​മ്മ മു​റി​യി​ല്‍ പൂ​ട്ടി​യി​ടും. ന​ടി​മാ​ര്‍ വേ​ശ്യ​ക​ളാ​ണെ​ന്ന് പ​റ​യും. അ​ഭി​നേ​താ​ക്ക​ളെ​ക്കു​റി​ച്ച് അ​മ്മ​യ്ക്കു​ള്ള ധാ​ര​ണ അ​താ​യി​രു​ന്നു. പി​ന്നീ​ട് എ​ഫ്ടി​ഐ​ഐ​യി​ൽ (ഫി​ലിം ആ​ൻ​ഡ് ടെ​ലി​വി​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ) വ​ന്ന് നേ​രി​ട്ട് ക​ണ്ട​തോ​ടെ​യാ​ണ് അ​മ്മ​യു​ടെ ചി​ന്ത മാ​റി​യ​ത്-​താ​രം പ​റ​യു​ന്നു.

അ​വി​ടെ​വ​ച്ച് ത​നി​ക്ക് അ​ഞ്ച് സ്റ്റു​ഡ​ന്‍റ് സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ ഓ​ഫ​ര്‍ ല​ഭി​ച്ചു. അ​തി​ല്‍ മൂ​ന്നെ​ണ്ണം താ​ന്‍ ചെ​യ്തു​വെ​ന്നും സ​യ​നി പ​റ​യു​ന്നു. അ​തോ​ടെ ര​ണ്ടു വ​ര്‍​ഷ​ത്തേ​ക്ക് അ​ഭി​ന​യി​ച്ചോ​ളാ​ന്‍ അ​മ്മ സ​മ്മ​തി​ച്ചു​വെ​ന്നും സ​യ​നി ഗു​പ്ത കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment